മധുവിധുരാവില്‍ ഓണം (കവിത: എ.സി. ജോര്‍ജ്‌)

Published on 03 September, 2013
മധുവിധുരാവില്‍ ഓണം (കവിത: എ.സി. ജോര്‍ജ്‌)
(വിവാഹിതരായി ഏഴാംകടലിനക്കരെ, അമേരിക്കയിലെത്തിയ യുവമിഥുനങ്ങളുടെ മധുവിധുവും പ്രഥമ ഓണവും മാവേലി സങ്കല്‍പ്പവുമാണ്‌ ഈ കവിതയിലെ ഇതിവൃത്തം)

എന്‍ സ്വപ്‌നസുന്ദരി.... ഇഷ്‌ടപ്രാണേശ്വരി... പ്രണയപുഷ്‌പേമ..
ഏഴാംകടലിനക്കരെയീ സ്വപ്‌നഭൂമിയില്‍.... മണിമഞ്ചലില്‍....
ആദ്യത്തെ ഓണമാണെ...... പൊന്നോണമാണെ........
ഞാനതറിയുന്നെന്‍........ പ്രാണനാഥാ-യെന്റെ കിനാവിലെ.....
ചാരത്തെന്നരികില്‍ വന്നെന്നെ പുണരൂ...... വാരിപുണരൂ......
എന്‍ മാതളപൂവെ...... അഴകിന്റെ ദേവതെ..... നിന്‍ താരിളം....
ചുണ്ടിലെ തേന്‍മധുരം ആവോളം മുത്തിക്കുടിയ്‌ക്കാന്‍......
ഈ ഓണരാവില്‍ ഞാനിതാ നിന്‍ അരികിലെത്തി......
എന്‍ മലര്‍ക്കാവിലെ ആരാധനാ പാത്രമാം.... ദേവിയാണ്‌ നീ.....
ഗാംഭീര സുന്ദര കളേബര ഗാത്രനാം എന്‍ ദേവാധിദേവാ.....
സൗരഭ്യപൂജാപുഷ്‌പദളങ്ങള്‍ ഭക്തിവികാരങ്ങളാല്‍ വിടര്‍ത്തി
മാധുര്യ മാതള കുംഭങ്ങള്‍ നിന്നിലര്‍പ്പിക്കാനായിതാ ഞാന്‍
ഏഴാംകടലിനിക്കരെ ആദ്യത്തെ ഓണം പൊന്നോണം.....
എത്ര മധുരം, മാധുര്യം ഉണര്‍വ്‌ ഉത്തേജനമാണി ഓണം.....
നമ്മുടെ പുണ്യമാമീ ഓണനാളുകളില്‍ നാടുകാണാനെത്തും
മാവേലി തമ്പുരാനെ കൈനീട്ടി കൊട്ടും കുരവയുമായ്‌
എതിരേല്‍ക്കണം ഇഷ്‌ട ഓണവിഭവങ്ങളാല്‍ ഊട്ടണം
മാവേലീ മന്നന്റെ മുമ്പില്‍ സുന്ദരീ..... നീ കൈകൊട്ടി ആടിപാടണം
പാടണം നിന്‍ കൈകൊട്ടിക്കളിയ്‌ക്ക്‌ താളം പിടിക്കാന്‍ ഞാനുണ്ട്‌... ദേവീ..
മാവേലി മന്നനെ ഒന്നു സൂക്ഷിയ്‌ക്കണം മാവേലിയും മാനവനല്ലെ.....
പാതാളത്തില്‍ നിന്ന്‌ ദാഹവുമായെത്തി കുമ്പകുലുക്കി
നിന്‍ തളിര്‍മേനിയില്‍ ഒളിഞ്ഞുനോക്കി താളം പിടിച്ചാല്‍.....
ഈ മധുവിധു ഓണം കുളവും ചളവുമാകില്ലെയെന്‍ കരളെ....
ഇല്ലില്ലാ സത്യസന്ധനാം ഗുണസമ്പന്നനാം നീതിനിഷ്‌ഠനാം തമ്പുരാന്‍
കൈവെച്ച്‌ ഈ ദിവ്യമാം പ്രണയദാമ്പത്യ ബന്ധത്തെ
തലയില്‍ തൊട്ടാശീര്‍വദിക്കും അരക്കിട്ടുറപ്പിക്കും നിശ്ചയം....
ഇടറാതെ.... പതറാതെ.... പോരികെന്‍ ഇഷ്‌ടപ്രാണേശ്വരി....
ഒന്നാകാം കെട്ടിപിണയാമീരാവില്‍.....
സ്വര്‍ഗ്ഗങ്ങള്‍ തീര്‍ക്കാ...
പൊന്നോണപുലരിയിലെതിരേല്‍ക്കാം മാവേലി മന്നനെ... തമ്പുരാനെ....
യുവാക്കളെ..... യുവതികളെ....... യുവമിഥുനങ്ങളെ...... സ്വപ്‌നത്തിലെങ്കിലും
മാവേലി നാടിനെ... ഹൃദയത്തില്‍... തൊട്ട്‌ താലോലിക്കാം......
ആമോദമോടെ ഓണപൊന്‍പുലരിയില്‍ മാവേലിയെ എതിരേല്‍ക്കാം ....
മധുവിധുരാവില്‍ ഓണം (കവിത: എ.സി. ജോര്‍ജ്‌)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക