തിരുവനന്തപുരം: തീവണ്ടി യാത്രയ്ക്കിടെ പീഡനത്തിനിരയായി കൊല്ലപ്പെട്ട
സൗമ്യയുടെ പോസ്റ്റുമാര്‍ട്ടം സംബന്ധിച്ച വിവാദം അന്വേഷിക്കാനായി
സര്‍ക്കാര്‍ ഉന്നതതല സമിതിയെ നിയോഗിച്ചു. സമിതി മൂന്ന് ദിവസത്തിനകം
റിപ്പോര്‍ട്ട് നല്‍കുമെന്ന് ആര്യോഗ്യമന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു.
തിരുവനന്തപുരം, കോട്ടയം മെഡിക്കല്‍ കോളജുകളിലെ ഫോറന്‍സിക് വിഭാഗം
മേധാവികള്‍ , മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ എന്നിവരാണ് സമിതി അംഗങ്ങള്‍.
പോസ്റ്റുമാര്‍ട്ടം നടത്തിയത് തങ്ങളാണെന്ന് ഡോ.ഷെര്‍ളി വാസുവും ഡോ.ഉന്മേഷും
കോടതിയില്‍ വ്യത്യസ്ത മൊഴികള്‍ നല്‍കിയത് വിവാദമായിരുന്നു.