ഇത്തിരിപ്പോന്നൊരു തുമ്പപ്പൂവില്ലെങ്കില്‍
അത്തക്കളത്തിനു
എന്തുചന്തം?
അക്കളം മുത്തിത്തഴുകുവാന്‍
മാനത്ത്
ചിത്രനിലാവില്ലേലെന്തുചന്തം!
പൊന്നിന്‍ക്കസവിട്ടു കാറ്റില്‍
കളിക്കുന്ന
ചിങ്ങനെല്‍പ്പാടങ്ങളില്ലെന്നാകില്‍,
പൂവിലഞ്ഞിക്കൊമ്പിലാടിപ്പാടാനൊരു-
ഊഞ്ഞാലയില്ലെങ്കില്‍
എന്തോണം?
വീണക്കുടങ്ങളും പുള്ളോനും പെണ്ണും
കൂടേക്കിടാങ്ങളും
വന്നുവെന്നാല്‍,
കൊച്ചുമുളംനാഴിയില്‍നിറയുമോണം-
പുത്തരിയും നല്ല
കച്ചയുമായി!
കൊച്ചു കുടിലിലെ മണ്‍കലത്തിലിറ്റു
വറ്റുതിളച്ചു
പുളച്ചീടുന്നു,
കച്ചയോരെണ്ണമോരോണക്കോടി,
കൈയ്യില്‍കിട്ടുന്ന നാളിതു
പൊന്നോണം!
(എത്രപൊലികള്‍ അളന്നാലേ കോരനു-
ഇറ്റു കഞ്ഞിക്കുള്ള നെല്ലു
കിട്ടൂ..
എത്ര വിയര്‍പ്പു പൊഴിച്ചാലേ
മാടത്തില്‍-
ക്കൊച്ചുങ്ങള്‍ക്കിത്തിരിയോണമാകൂ!)
ചേലില്‍ പദങ്ങള്‍
നല്‍ത്താളത്തില്‍ മുറ്റത്ത്
ആടിക്കളിയ്‌ക്കാതെ ഓണമെന്ത്?
ദാവണിയിട്ട
കിളുന്ന സ്വപ്‌നങ്ങള്‍തന്‍
പാദസരങ്ങളിലല്ലേ ഓണം!
നാട്ടുവഴിവക്കില്‍ പൂക്കും
നറുകാട്ടു-
പൂക്കളില്ലാതൊരു ഓണമുാേ?
പൂക്കളിലിഷടം നുകരുന്ന
പൊന്നിട്ട-
പൂത്തുമ്പിയില്ലാതെ ഓണമുാേ?
നാക്കിലത്തുമ്പത്തു
തുമ്പച്ചോറില്ലെങ്കില്‍-
ശ്രേഷ്‌ഠമോ ശ്രാവണ
പൊന്‍ത്തിരുന്നാള്‍!
വെട്ടിത്തിളയ്‌ക്കുന്ന എണ്ണയില്‍
മിന്നുന്ന,
അമ്പിളിപ്പൈതങ്ങളല്ലേ ഓണം!
ആടി നിറഞ്ഞു തുടിച്ച
പുഴകളില്‍
ഓടികള്‍ ഓളച്ചുളുവുകളില്‍,
ആവേശമോടെ
തുഴകള്‍കുത്തി-
ത്തിമിര്‍ത്താടുന്നതാവണിത്താളമല്ലേ!
നോവിന്റെ കണ്ണീരില്‍
പൂത്തു വിളഞ്ഞൊരു-
പാടങ്ങള്‍ നെല്ലിന്‍മണം മറന്നൂ,
ജീവനൊഴിഞ്ഞ വയല്‍
വരമ്പില്‍
കിളി ഈണം മറന്നു വിമൂകരായീ.
കേടറ്റ നെല്ലിന്‍കതിര്‍ക്കുലകള്‍ തേടീ
-
മോഹമോടെങ്ങോ പറന്നകന്നു.
പുത്തന്‍മണക്കുന്നു,എങ്ങുംവിപണന-
ഉത്സാഹമല്ലാതെ ഒന്നുമില്ല.
മത്തനും
ചേമ്പും വിരിയും മണമുള്ള-
കര്‍ഷകോദ്യാനങ്ങളെങ്ങുമില്ല.
ചേറടിയുന്നു
നല്‍ച്ചിങ്ങത്തിന്‍പുണ്യവും-
നീരറ്റു, നീറും
നിളപോലെ,
(നീുനിവര്‍ന്നുകിടക്കുമാ മണ്‍പാമ്പി-
ന്നാുബലിനാളില്‍
തര്‍പ്പണങ്ങള്‍!
ഓണവും ഇങ്ങനെവന്നുപോകും വെറും-
ഓര്‍മ്മകള്‍ക്കാടുവാനാചാരം)
പുകലപ്പയാലോടും
പുഴയുടെ-
ചങ്കില്‍ക്കൊളുത്തിവലിച്ചിഴച്ചു,
മണ്ണുനനച്ചുമുളവരുത്തി,ദാഹ-
മെല്ലാമടക്കിപുരാനൊരുത്തന്‍!
അക്കഥയൊക്കെ
പഴകീയവതാര-
ലക്ഷ്യമോരോരോ കഥകളായീ,
വൃദ്ധസദനം പെരുകുന്നു
നാമവിടെത്തുന്നു-
ഓണം വില്‌ക്കുവാനായീ..
ആവണിയൊരോന്നൊരുക്കി
ചിരിപ്പിച്ചു-
വീഴാന്‍തുടങ്ങുന്ന
പൂക്കളല്ലേ,
വാടിയപൂക്കളെയാര്‍ക്കുവേണം
സ്വര്‍ഗ്ഗങ്ങള്‍
കൈവിട്ടുപോകുന്നു,നാംവെറും-
സ്വപ്‌നങ്ങള്‍ വില്‌ക്കുന്നു
ഓണമായീ!
അമ്മയെക്കൊന്നു മകനൊരുത്തന്‍
പാെ-
രച്ഛന്റെയിച്ഛശിരസ്സിലേറ്റാന്‍
നെഞ്ഞിന്നമൃതംകുടിച്ചു
കൊഴുത്തവന്‍-
അമ്മതന്‍പ്രാണന്‍ വരമിരന്നു..