MediaAppUSA

മാനവികതയുടെ ഗുരുപ്രസാദം (മണ്ണിക്കരോട്ട്‌)

Published on 09 September, 2013
മാനവികതയുടെ ഗുരുപ്രസാദം (മണ്ണിക്കരോട്ട്‌)
പ്രശസ്‌തരായ ധാരാളം മഹാവ്യക്തികള്‍ക്ക്‌ ജന്മം കൊടുത്ത നാടാണ്‌ കേരളം. എന്നാല്‍ ശ്രീനാരാ യണഗുരു, അദ്ദേഹം ജീവിച്ചിരുന്ന കാലഘട്ടത്തില്‍ മാത്രമല്ല, ഇന്നേവരെ കേരളം കണ്ട മഹാവ്യക്തികളില്‍ അഗ്രഗണ്ണ്യനായിരുന്നു എന്നാണ്‌ എന്റെ അഭിപ്രായം. ഏറ്റവും പ്രമുഖനായ സാമൂഹ്യപരിഷ്‌ക്കര്‍ത്താവ്‌, വേദാന്ത ചിന്തകന്‍, ബഹുഭാഷാ പണ്ഡിതന്‍, അതുല്യനായ സാഹിത്യകാരന്‍, ഋഷിതുല്യനായ ഗുരു, ധര്‍മ്മാ ചാര്യന്‍, മാനവികതയുടെ മഹാരഥന്‍, അങ്ങനെ ഗുരുദേവനെക്കുറിച്ച്‌ ചിന്തിച്ചാല്‍ വിശേഷണങ്ങള്‍ക്ക്‌ വാക്കുകള്‍ പോരാതാകും. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളും സന്ദേശങ്ങളും ശ്രദ്ധിച്ചാല്‍, എല്ലാറ്റിലും ഒരു ദിവ്യശക്തിപ്രവാഹം അന്തര്‍ഭവിച്ചിട്ടുള്ളതായി കാണാന്‍ കഴിയും.

മനുഷ്യനായിരുന്നു അദ്ദേഹത്തിന്റെ ജീവിതകഥയിലെ നായകന്‍. സമൂഹമായിരുന്നു അദ്ദേഹത്തിന്റെ ലോകം. മനുഷ്യനെ മനുഷ്യനായി മാറ്റുക, അതോടെ സമൂഹത്തിലും മാറ്റം വരുത്തുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ജീവിതാഭിലാഷം. മനുഷ്യന്‌ മാനവികത ഉറപ്പുവരുത്തുകയെന്നതായിരുന്നു അദ്ദേഹത്തിന്റെ ജീവിതലക്ഷ്യം. ജാതിയൊ, മതമൊ, നിറമൊ, സമ്പത്തൊ ഒന്നും അദ്ദേഹത്തിന്റെ മാനവികതയ്‌ക്കു മാനദണ്ഡ മായിരുന്നില്ല. അദ്ദേഹത്തിന്റെ ജീവിത കാലത്ത്‌ (1854 - 1928) കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും അനുഭവിച്ചുകൊണ്ടിരുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ ഗുരുദേവനെ മേല്‍പ്പറഞ്ഞ ചിന്തയിലേക്കു നയിച്ചു.

ജാതിക്കോമരങ്ങളുടെ നീരാളിപ്പിടിത്തത്തില്‍ അമര്‍ന്ന്‌ തികച്ചും ഒരു ഭ്രാന്താലയമായിരുന്ന കേരളം. ജാതിയുടെയും മതത്തിന്റെയും പേരില്‍ മനുഷ്യന്റെ മൗലിക സ്വാതന്ത്ര്യത്തിനെതിരെ മതില്‍ക്കെട്ടുകള്‍ തീര്‍ത്ത്‌, ഒരു വിഭാഗം മനുഷ്യരുടെ ജീവിതം നരകതുല്യമാക്കിയിരുന്ന കാലം. ഈശ്വരന്റെ പ്രത്യേക സൃഷ്ടി യെന്ന്‌ സ്വയം വിശേഷിപ്പിച്ചിരുന്ന ഒരു കൂട്ടര്‍, മറ്റുള്ളവരെ മനുഷ്യകുലത്തിനു ചിന്തിക്കാന്‍പോലും കഴിയാത്ത വിധം അധാര്‍മ്മികതയുടെ കരാളഹസ്‌തങ്ങളാല്‍ ഞെരിച്ചമര്‍ത്തിയിരുന്ന കാലം. സാമാന്യ മനുഷ്യാവകാ ശങ്ങള്‍ക്കുപോലും വിലക്കേര്‍പ്പിടുത്തി, സമസൃഷ്ടിയെ അടിമകളാക്കി, അശുദ്ധവസ്‌തുവാക്കി, അടക്കിവാണി രുന്ന വരേണ്യവര്‍ഗ്ഗത്തിന്റെ വിഹാരരംഗമായിരുന്ന കേരളം. അവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കും സുഖസംതൃപ്‌തി യ്‌ക്കുംവേണ്ടി ഏതു നീചത്വവും കൊടുംഭീകരപ്രവര്‍ത്തനങ്ങളും ചെയ്യാമെന്ന അവസ്ഥ. ചുരുക്കത്തില്‍ അറുതിയില്ലാത്ത ആഴക്കടല്‍പോലെയായിരുന്നു കേരളത്തില്‍ അന്നത്തെ ജനദ്രോഹങ്ങള്‍.

അങ്ങനെ കിരാത സംസ്‌ക്കാരം പിടിച്ചടക്കിയ, അനീതിയുടെ അന്തരാളത്തില്‍ കലുഷിതമായ ഒരു സാമൂഹ്യാന്തരീക്ഷത്തിനെതിരെയായിരുന്നു ഗുരുദേവന്‌്‌ പ്രവര്‍ത്തിക്കേണ്ടിയിരുന്നത്‌. കേവലമനുഷ്യാവ കശംപോലും അടിയറവയ്‌ക്കേണ്ടിവന്ന ഒരു സമൂഹത്തിന്റെ കെടുതിയില്‍ പൊറുതി മുട്ടി നട്ടംതിരിയുന്ന ഒരുകൂട്ടം മനുഷ്യരുടെ ജീവിതം വഴിമുട്ടിനിന്ന കേരളത്തിലെ സാമൂഹ്യസ്ഥിതിയെക്കെതിരെയായിരുന്നു അദ്ദേഹത്തിന്‌ പോരാടേണ്ടിയിരുന്നത്‌. ഈശ്വരന്റെ പരമോന്നത സൃഷ്ടിയായ മനുഷ്യനു കേരളത്തില്‍ സഹി ക്കേണ്ടിവന്ന പാതകങ്ങള്‍ ഗുരുദേവനെ അസ്വസ്ഥനാക്കി. അവിടെ മനുഷ്യനു മാനവികത ഉറപ്പുവരുത്താന്‍ ടവാളുയര്‍ത്തുകയായിരുന്നു അദ്ദേഹം.

മനുഷ്യന്‍ സൃഷ്ടിയുടെ മകുടമാണ്‌. അവന്‍ ഈശ്വരസൃഷ്ടിയില്‍ ഏറ്റവും സങ്കീര്‍ണ്ണവും വ്യത്യസ്ഥവു മാണ്‌. എല്ലാ മതങ്ങളും മനുഷ്യസൃഷ്ടിയ്‌ക്ക്‌ പരമോന്നത സ്ഥാനമാണ്‌ നല്‍കുന്നത്‌. ബൈബിളിന്‍ പ്രകാരം ദൈവം ഈ ലോകത്തെ സകലവും സൃഷ്ടിച്ചശേഷം അതിനെല്ലാം ഉപരിയായി, അതിന്റെയെല്ലാം അധിപനാ യി സ്വന്തം ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിച്ചു. അപ്പോള്‍ മനുഷ്യന്‍ ആരുമാകട്ടെ അവന്‍ ദൈവത്തിന്റെ സ്വന്തം ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ടവനാണ്‌. അവന്‍ ദൈവമല്ല; എന്നാല്‍ ദൈവത്തോട്‌ ഏറ്റവും അടുത്തവനാണ്‌.

അതുമാത്രമല്ല, പുതിയ നിയമത്തില്‍ സമസൃഷ്ടിയെ എങ്ങനെ സ്‌നേഹിക്കണമെന്ന്‌ യേശുക്രിസ്‌തു പ്രത്യേകം പഠിപ്പിക്കുന്നുമുണ്ട്‌. യേശുക്രിസ്‌തു നിയമജ്ഞരോട്‌ ഏറ്റവും പ്രധാനപ്പെട്ട കല്‌പനകള്‍ ഏതൊ ക്കെയാണെന്നു പറഞ്ഞുകൊടുക്കുന്നു. അത്‌ കേവലം രണ്ടു മാത്രം. ഒന്നാമതായി ?നീ നിന്റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണ്ണ ഹൃദയത്തോടും പൂര്‍ണ്ണാത്മവോടും പൂര്‍ണ്ണ മനസ്സോടും പൂര്‍ണ്ണ ശക്തിയോടുംകൂടെ സ്‌നേഹിക്കുക. രണ്ടാമത്തേത്‌ നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുക. ഇവയെക്കാള്‍ വലിയ കല്‌പനകളൊന്നുമില്ല.? ഇവിടെ ദൈവത്തെ സ്‌നേഹിക്കുന്ന അതേ കല്‌പനയ്‌ക്ക്‌ തുല്യമായി അയല്‍ ക്കാരനെയും അതായത്‌ സഹോദരനെയും സ്‌നേഹിക്കുവാന്‍ യേശുക്രിസ്‌തു പഠിപ്പിക്കുകയാണ്‌. അവിടെ അയല്‍ക്കാരന്‍ ആരെന്നതല്ല പ്രധാനം. അവന്‍ ഏത്‌ വിശ്വാസക്കാരനൊ ജാതിക്കാരനൊ മതക്കാരനൊ ആകട്ടെ അവനെ തന്നെപ്പോലെ സ്‌നേഹിക്കുക എന്നുള്ളതാണ്‌.

ഹൈന്ദവ ജീവിതരീതിയില്‍, ഭഗവദ്‌ഗീതയിന്‍ പ്രകാരം ?ചാതുര്‍വണ്ണ്യം മയാ സൃഷ്ടം? ചാതുര്‍വര്‍ണ്ണ്യം എന്നാല്‍ സൃഷ്ടിക്കപ്പെട്ടതെങ്കിലും മനുഷ്യസൃഷ്ടിയ്‌ക്ക്‌ പരമോന്നത സ്ഥാനംതന്നെയാണ്‌ നല്‍കുന്നുത്‌. ഒരു ജീവന്‍ ലക്ഷക്കണക്കിന്‌ ജന്മമെടുത്തതിനുശേഷം മാത്രമെ മനുഷ്യജന്മമുണ്ടാകുന്നുള്ളു. വേദത്തില്‍ അത്‌ കോടിക്കണക്കിന്‌ ജന്മത്തിനുശേഷമായിരിക്കുമെന്നുള്ളതാണ്‌. അതുമാത്രമല്ല, പുനര്‍ജ്ജന്മം മനുഷ്യസൃ ഷ്ടിക്കുമാത്രം നല്‍കപ്പെട്ടിട്ടുള്ളതാണ്‌. ഈശ്വരന്റെ ഈ വിശേഷപ്പെട്ട സൃഷ്ടിയ്‌ക്ക്‌ ധര്‍മ്മം ഉറപ്പു വരുത്താന്‍ ഭഗവാന്‍ ്ര്രശീകൃഷ്‌ണന്‌ ഒരു കുരുക്ഷേത്രയുദ്ധംതന്നെ നടത്തേണ്ടിവന്നുവെന്നുള്ളതാണ്‌.

ബുദ്ധമതത്തിലും സൃഷ്ടിയില്‍ പരമോന്നതസ്ഥാനം മനുഷ്യനുതന്നെയാണ്‌. അതുപോലെ എല്ലാ മനുഷ്യര്‍ക്കും ഒരുപോലെ ജീവിക്കാനുള്ള സ്വാതന്ത്ര്യവും അവര്‍ക്ക്‌ സമത്വവും ബുദ്ധമതത്തിന്റെ തത്വസംഹി തയുടെ ഭാഗമാണ്‌. ഇസ്ലാം മതത്തില്‍ മനുഷ്യന്‍ ഭൂമിയിലെ ദൈവത്തിന്റെ പ്രതിനിധിയാണ്‌. മാലാഖമാര്‍ പോലും അവനൊട്‌ ബഹുമാനത്തൊടെ പെരുമാറണം. ആണില്‍നിന്നും പെണ്ണില്‍നിന്നും പിറക്കുന്ന എല്ലാ മനുഷ്യരും തുല്യരാണ്‌ അവര്‍ സഹോദരങ്ങളെപ്പോലെ വര്‍ത്തിക്കണം. ഇനി സിക്കുമതത്തില്‍ നോക്കിയാല്‍, മനുഷ്യസൃഷ്ടി ജാതിയ്‌ക്കും മതത്തിനും, നിറത്തിനും സമ്പത്തിനും എല്ലാം അതീതമാണ്‌. അവിടെ ഒരു ജാതിയെയുള്ളു, അതാണ്‌ മനുഷ്യജാതി. ജാതിവ്യവസ്ഥയുടെ തിക്താനുഭവങ്ങള്‍ ഏറ്റുവാങ്ങി ജീവിതം ദുഷ്‌ക്കരമായിരുന്ന 15-ാം നൂറ്റാണ്ടില്‍ ഗുരുനാനക്ക്‌ ഈ പുതിയ ജീവിത രീതി ആവിഷ്‌ക്കരിച്ചു. അവിടെ പുരുഷന്മാര്‍ സിംങ്ങും അതായത്‌ സിംഹങ്ങളും സ്‌ത്രീകള്‍ കോര്‍ അല്ലെങ്കില്‍ കൗര്‍ അതായത്‌ രാജകുമാരി മാരുമാണ്‌. ചുരുക്കത്തില്‍ അവിടെ മനുഷ്യന്‌ പൂര്‍ണ്ണ സ്വാതന്ത്ര്യവും പൂര്‍ണ്ണ മനുഷ്യാവകശവുമുണ്ട്‌.

ആലോചിക്കാനും വിവേചനം നടത്തി തീരുമാനമെടുക്കാനുമുള്ള (The power of thoughts and reasoning) മനസ്‌ (mind) നല്‍കിക്കൊണ്ടാണ്‌ ഈശ്വരന്‍ മനുഷ്യനെ മറ്റ്‌ ജീവജാലകങ്ങളില്‍നിന്ന്‌ വ്യത്യ സ്ഥനാക്കിയത്‌ (ചില പക്ഷികളെയും മൃഗങ്ങളെയും വളരെ ചുരുക്കമായിട്ടെങ്കിലും ഈ വിധത്തില്‍ പരിശീലി പ്പിക്കാമെന്നുണ്ട്‌. എന്നാല്‍ മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും സ്വതസിദ്ധമായ ജന്മവാസനയും സഹജവാസനയും (instinct) മാത്രമെ ഉള്ളുവെന്നും അതിന്റെ വികാസം മാത്രമെ നടക്കുന്നുള്ളുവെന്നും വാദമുണ്ട്‌). അമേരിക്ക യില്‍ യുണൈറ്റെഡ്‌ നീഗ്രോ കോളെജിന്റെ ധനശേഖരണാര്‍ത്ഥമുള്ള ഒരു പരസ്യത്തില്‍ ഇപ്രകാരം പറയു ന്നതു കേള്‍ക്കാം: ?മൈന്‍ഡ്‌ ഇസ്‌ എ ടെറിബില്‍ തിംഗ്‌ ടു വേസ്റ്റ്‌? (Mind is a terrible thing to waste). ഇതില്‍നിന്നൊക്കെ മനുഷ്യന്‍ എത്ര മഹത്തായ ജീവിയാണെന്ന്‌ നമുക്കു മനസ്സിലാക്കാം.

പ്രസിദ്ധരായ എല്ലാ സാമൂഹ്യ പരിഷ്‌ക്കര്‍ത്താക്കളും മനുഷ്യന്‌ സമൂഹത്തില്‍ പ്രഥമസ്ഥാനം കൊടുത്തുകൊണ്ട്‌ മാനവികതയ്‌ക്കുവേണ്ടി പോരാടിയവരും നിലകൊണ്ടവരുമാണ്‌. മഹാത്മഗാന്ധി പൊതു ജനങ്ങള്‍ക്ക്‌ ഏറെ പ്രാധാന്യംകൊടുത്ത വ്യക്തിയാണ്‌. സാധാരണക്കാരന്റെ പൊതുസ്വാതന്ത്ര്യത്തിനും അവര്‍ക്ക്‌ മനുഷ്യാവകശം ഉറപ്പുവരുത്തുന്നതിനുമായി അവരെ ഹരിജനങ്ങളായി ഉയര്‍ത്തി. മദര്‍ ടെറീസയെ നോക്കുക. അവരും മനുഷ്യനെ ദൈവത്തിന്റെ പരമോന്നത സൃഷ്ടിയായി കാണുകയായിരുന്നു. ദൈവസൃഷ്ടി യായ മനുഷന്‍ ഒരിക്കലും അനാഥനായി മരിക്കാന്‍ പാടില്ലെന്ന്‌ അവര്‍ കണ്ടു. അങ്ങനെയാണ്‌ അവര്‍ തെരുവിലിറങ്ങി അവിടെ ഉപേക്ഷിക്കപ്പെട്ടവരെ വാരിയെടുത്ത്‌ ജീവിക്കാന്‍ കഴിയുന്നവര്‍ക്ക്‌ ജീവിതത്തിനും മരിക്കാറായവര്‍ക്ക്‌ നല്ല മരണത്തിനും സൗകര്യമൊരുക്കിയത്‌. അവിടെ ജാതിയൊ മതമൊ ഒന്നും അവര്‍ക്കു ഉപാധിയായിരുന്നില്ല. ദൈവത്തിന്റെ രൂപത്തിലും സാദൃശ്യത്തിലും സൃഷ്ടിച്ച മനുഷ്യരായിരുന്നു പ്രധാനം. നെല്‍സണ്‍ മണ്ഡേല, മാര്‍ട്ടില്‍ ലൂഥര്‍ കിംഗ്‌ അങ്ങനെ എത്രയൊ പേര്‍ മനുഷ്യരെ മനുഷ്യരാക്കാന്‍ വേണ്ടി പ്രവര്‍ത്തച്ചവരാണ്‌.

അതുതന്നെയാണ്‌ ഗുരുദേവന്‍ ലോകത്തോടു അസന്ദിഗ്‌ദ്ധമായി പ്രഖ്യാപിച്ചത്‌ ?ജാതി ഏതായാലും മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി?യെന്ന്‌. യാതൊരു വിവേചനവുമില്ലാതെ ആര്‌ ഏത്‌, എന്ത്‌, എങ്ങനെ എന്ന വ്യത്യാസമില്ലാതെ മനുഷ്യനെ മനുഷ്യനായി കാണുകയാണ്‌ വേണ്ടത്‌. അതോടൊപ്പം, മനുഷ്യന്‍ മനുഷ്യനായിരിക്കണമെന്ന ഒരു അറിയിപ്പുകൂടി ഗുരു അവിടെ കൊടുക്കുന്നുണ്ട്‌. അതായത്‌ മനുഷ്യ ന്‍ മനുഷ്യനുസമം ?നന്നാകണം?. അവര്‍ക്ക്‌ തുല്യസ്വാതന്ത്ര്യവും സാമൂഹ്യനീതിയും ലഭ്യമാകണം. കേരള ത്തില്‍ ജാതിയുടെയും മതത്തിന്റെയും പേരില്‍ കാളകൂടംപോലെ പടര്‍ന്നു പന്തലിച്ച അയിത്തമെന്ന തൊട്ടുകൂടായ്‌മകൊണ്ട്‌ രൂഡമൂലമായിരുന്ന കൊടുംഭീകരാവസ്ഥ ഇല്ലായ്‌മ ചെയ്യണം. ശക്തിയും സമ്പത്തും കൊണ്ട്‌ തടിച്ചുകൊഴുത്ത, ആരും ചോദിക്കാനില്ലാതെ എന്തും ചെയ്യാനും മടിക്കാത്ത വരേണ്ണ്യവര്‍ഗ്ഗം പടിത്തു യര്‍ത്തിയ വന്‍മതില്‍ക്കെട്ടുകളായിരുന്നു അദ്ദേഹത്തിനു തകര്‍ക്കാനുണ്ടിയിരുന്നത്‌.

അതിന്‌ ഉറങ്ങുന്ന ജനങ്ങളെ ഉണര്‍ത്തണം. അവരെ ബോധവത്‌ക്കരിക്കണം, പ്രാപ്‌തരാക്കണം, പ്രബുദ്ധരാക്കണം. അവര്‍ ആത്മിയമായും ഭൗതികമായും ഉയരണം. ആ വിധത്തില്‍ അവര്‍ ശക്തിസംഭരി ക്കണം. ജഗദ്‌ഗുരു ശ്രീ ശങ്കരാചാര്യരുടെ അദൈ്വതസിദ്ധാന്തമായിരുന്നു ഗുരുദേവന്റെ ആദ്ധ്യാത്മിക ചിന്ത യുടെ അടിസ്ഥാന ഘടകവും. എന്നാല്‍ അദ്ദേഹം കാലത്തിന്റെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട്‌ കാലത്തെ അതിജീവി ക്കുമാറ്‌ അതേ അദൈ്വത ദര്‍ശനത്തില്‍ മാറ്റങ്ങള്‍ വരുത്തി പ്രചരിപ്പിച്ചു. അദൈ്വത ദര്‍ശനത്തെ ഭൈതിക ദര്‍ശനങ്ങളുമായി ബന്ധപ്പെടുത്തി. അതായത്‌ ആദ്ധ്യാത്മികവും ഭൈതികവും രണ്ടായി കാണാതെ പരസ്‌പരപൂരകങ്ങളായി പരിണമിപ്പിക്കുകയായിരുന്നു. അതല്ലാതെ അന്നത്തെ കേരളത്തില്‍, അതായത്‌ ഭൗതിക പര്യപ്‌തത ഇല്ലാത്ത ആദ്ധ്യാത്മിക ദര്‍ശനംകൊണ്ടുമാത്രം മനുഷ്യനില്‍ മാറ്റമുണ്ടാകുകയില്ലെന്ന്‌ അദ്ദേഹം മനസ്സിലാക്കിയെന്നുള്ളതാണ്‌.

ഭൗതിക സമത്വവും സ്വാതന്ത്ര്യവും ഉറപ്പുവരുത്തുന്നതിന്‌ ആദ്യമായി വേണ്ടത്‌ വിദ്യയാണ്‌. അതോടൊപ്പം സാമൂഹ്യനീതിയ്‌ക്കുവേണ്ടി ജനങ്ങള്‍ യോജിച്ച്‌ പ്രവര്‍ത്തിക്കുകയും വേണം. അതാണ്‌ അദ്ദേഹം ആഹ്വാനം ചെയ്‌തത്‌ ?വിദ്യകൊണ്ട്‌ പ്രബുദ്ധരാകുക, സംഘടിച്ച്‌ ശക്തരാകുക? എന്ന്‌. അതുകൊ ണ്ടാണ്‌ അദ്ദേഹം സ്ഥാപിച്ച എല്ലാ ക്ഷേത്രങ്ങളോടും അനുബന്ധിച്ച്‌ പാഠശാലകളും വായനശാലകളും; കൂടാതെ ജനങ്ങള്‍ക്ക്‌ തൊഴില്‍ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി തൊഴില്‍ശാലകളും ഏര്‍പ്പെടുത്തിയത്‌. അതായത്‌ ആത്മിയവും ഭൗതികവും സമന്വയിപ്പിച്ച്‌ മനുഷ്യനില്‍ മാറ്റമുണ്ടാക്കുക. ചുരുക്കത്തില്‍ ഒരു ജന്മവും അടിമത്വത്തില്‍ അമര്‍ന്നുപോകരുത്‌, ഒരു ജന്മവും പാഴായിപ്പോകരുത്‌. അതിന്‌ സ്‌ത്രീയെന്നൊ പുരുഷനെന്നൊ വ്യത്യാസമുണ്ടാകരുത്‌. സ്‌ത്രീകളും സമൂഹത്തില്‍ ഉയരണം. അവര്‍ ഉയരുന്ന സമൂഹത്തി ന്റെ ഭാഗമാകണം. അതേ ഉദ്ദേശ്യത്തിലാണ്‌ അദ്ദേഹത്തിന്റെ പാഠശാലകളില്‍ അന്നും സ്‌ത്രീകള്‍ക്ക്‌ പ്രത്യേക പഠനസൗകര്യം ഒരുക്കിയത്‌.

ഗുരുദേവന്റെ മാനവികതയുടെ മറ്റൊരു മുഖം ശ്രദ്ധിക്കേണ്ടതാണ്‌. ആഢ്യബ്രാഹ്മണരില്‍നിന്ന്‌ ഏറെ വിവാദം ഏറ്റുവാങ്ങിക്കൊണ്ട്‌ അദ്ദേഹം അരുവിക്കരയില്‍ സ്ഥാപിച്ച ശിവക്ഷേത്രത്തില്‍ ആലേഖനം ചെയ്‌ത വരികള്‍ ശ്രദ്ധേയമാണ്‌. ?ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ, ഏവരും സ്വോദരത്വേന വാഴുന്ന മാതൃകാ സ്ഥാനം?. അത്‌ ക്ഷേത്രമല്ല മറിച്ച്‌ ജാതിമതഭേദമന്യെ ഏവരും സഹോദരങ്ങളെപ്പോലെ കഴിയുന്ന മാതൃകാ സ്ഥാനമാണ്‌. അതായത്‌ മനുഷ്യര്‍ സഹോദരങ്ങളെപോലെ കഴിയുന്ന സ്ഥാനം മാത്രമെ ക്ഷേത്രമാകു കയുള്ളു എന്ന സന്ദേശം അദ്ദേഹത്തിന്റെ പ്രഖ്യാപനത്തില്‍ വ്യക്തമാക്കുന്നുണ്ട്‌. ചുരുക്കത്തില്‍ ഈശ്വരനെ അറിയണമെങ്കിലും കാണെണമെങ്കിലും, അതിര്‍വരമ്പുകളില്ലാതെ മനുഷ്യന്‍ മനുഷ്യനായി മാറെണമെന്ന ഉല്‍കൃഷ്ടമായ ആശയം അദ്ദേഹം ലോകത്തെ അറിയിക്കുകയുമാണ്‌. അദ്ദേഹത്തിന്റെ മാനവികതയുടെ മഹത്തായ മറ്റൊരു സന്ദേശമാണ്‌ 'ജാതി ഏതായാലും മതമേതായാലും മനുഷ്യന്‍ നന്നാകണ'മെന്നത്‌.

ജന്മംകൊണ്ടും തപശക്തികൊണ്ടും ഗുരുദേവന്‌ വരദാനമായി ലഭിച്ച അതുല്യശക്തി അദ്ദേഹം മനുഷ്യരുടെ ഉദ്ധാരണത്തിനുവേണ്ടി, മനുഷ്യരെ മനുഷ്യരാക്കി മാറ്റുന്നതിനുവേണ്ടി പ്രയോജനപ്പെടുത്തി. കേരളത്തില്‍ മനുഷ്യന്റെ മൗലിക സ്വാതന്ത്ര്യത്തിനുവേണ്ടി, നിഷേധിക്കപ്പെട്ട സമസൃഷ്ടിസ്വാതന്ത്ര്യ ത്തിനുവേണ്ടി, മനുഷ്യാവകാശത്തിനുവേണ്ടി അദ്ദേഹം പോരാടി. മാനവികതയ്‌ക്ക്‌ പുതിയ സന്ദശങ്ങള്‍ നല്‍കി. കേരളത്തിലെ അന്ധകാരമയമായ സാമൂഹ്യനീതിയില്‍ ഒരു പുതിയ പന്ഥാവ്‌ വെട്ടിത്തുറക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകളും പ്രവൃത്തികളും ജാതിമത ഭേദമന്യെ ലോകവ്യാപക മാക്കേണ്ടതാണ്‌.

(www.mannickarottu.net)
മാനവികതയുടെ ഗുരുപ്രസാദം (മണ്ണിക്കരോട്ട്‌)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക