തന്റെ വിവാഹം രണ്ടുവര്‍ഷത്തിനുള്ളില്‍ നടക്കുമെന്ന് തമിഴിലെ പ്രശസ്ത നടി
പ്രിയാമണി പറഞ്ഞു. എന്നാല്‍ പ്രേമ വിവാഹം ആയിരിക്കില്ലെന്നും വീട്ടുകാര്‍
തീരുമാനിച്ചുറപ്പിക്കുന്ന വിവാഹമായിരിക്കുമെന്നും നടി കൂട്ടിച്ചേര്‍ത്തു.
ഹിന്ദി സിനിമയില്‍ താന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി പ്രിയ പറഞ്ഞു.
സിനിമയില്‍ ബിക്കിനി അണിഞ്ഞ് അഭിനയിക്കുന്നതില്‍ തെറ്റില്ലെന്നാണ് തന്റെ
അഭിപ്രായം. താന്‍ മുന്‍പ് ബിക്കിനി അണിഞ്ഞതില്‍ ഇപ്പോള്‍ കുറ്റബോധം
തോന്നുന്നില്ലെന്നും ഒരഭിമുഖത്തില്‍ സംസാരിക്കവെ പ്രിയ
വ്യക്തമാക്കി.
ബിക്കിനി അണിഞ്ഞ് അഭിനയിക്കുന്നതിന് പ്രിയാമണിക്ക്
തന്റേതായ ന്യായീകരണമുണ്ട്. ഒരു നീന്തല്‍കുളത്തിലോ വെള്ളത്തിലോ ഉള്ള രംഗമാണ്
ഷൂട്ട് ചെയ്യേണ്ടതെങ്കില്‍ സാരിയോ മറ്റു വസ്ത്രങ്ങളോ ധരിക്കാന്‍ കഴിയുമോ എന്നും
പ്രിയ ചോദിച്ചു. ആദ്യം ബിക്കിനി അണിയാന്‍ തനിക്ക് മടിയുണ്ടായിരുന്നെന്നും
പ്രിയാമണി പറഞ്ഞു. എന്നാല്‍ തഷന്‍ എന്ന സിനിമയില്‍ ബോളിവുഡ് നടി കരീന കപൂര്‍
എങ്ങനെ ബിക്കിനി അണിഞ്ഞെത്തിയോ അതുപോലൊരു സീനാണ് ചെയ്യാന്‍ ആഗ്രഹിക്കുന്നതെന്ന്
സംവിധായകന് പറഞ്ഞപ്പോള്‍ സമ്മതം മൂളുകയായിരുന്നുവെന്നും നടി കൂട്ടിച്ചേര്‍ത്തു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല