താമ്പാ: താമ്പാ മോര്‍ഗ്രിഗോറിയോസ് സിറിയന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ വി.
ദൈവമാതാവിന്റെ വാങ്ങിപ്പു പെരുന്നാള്‍ (സൂനോറ പെരുന്നാള്‍) സാഘോഷം കൊണ്ടാടി.
ശനിയാഴ്ച സന്ധ്യാ പ്രാര്‍ത്ഥനയും, തുടര്‍ന്ന് നടന്ന വചന പ്രഘോഷത്തില്,
പരിശുദ്ധ ദൈവമാതാവിന്റെ മദ്ധ്യസ്ഥതയില്‍ അഭയം തേടുന്നവര്‍ക്ക് ദൈവകൃപ
സിദ്ധിക്കുമെന്നും അതിനായി പ്രാര്‍ത്ഥനയില്‍ ജാഗരൂകരായിരിക്കണമെന്നും വികാരി ഫാ.
ജോര്‍ജ് ഏബ്രഹാം ഉത്ബോധിപ്പിച്ചു.
ഞായറാഴ്ച രാവിലെ പ്രഭാത
പ്രാര്‍ത്ഥനയും, തുടര്‍ന്ന് ജോര്‍ജ് അച്ചന്റെ കാര്‍മ്മികത്വത്തില്‍ വിശുദ്ധ
കുര്‍ബാനയും നടത്തപ്പെട്ടു. വിശുദ്ധ കുര്‍ബാനയ്ക്കുശേഷം കുരിശ്, കൊടി,
മുത്തുക്കുട എന്നിവയോടുകൂടി ആഘോഷമായ റാസ ഉണ്ടായിരുന്നു. നേര്‍ച്ച സദ്യയ്ക്കുശേഷം
ജോര്‍ജ് അച്ചന്റെ ആശീര്‍വാദത്തോടുകൂടി പെരുന്നാള്‍ സമാപിച്ചു. വിവേക് അബ്രഹാമും
കുടുംബവുമാണ് പെരുന്നാള്‍ ഏറ്റെടുത്ത് നടത്തിയത്. സജി കരിമ്പന്നൂര്‍
അറിയിച്ചതാണിത്.