സൂപ്പര്‍ താരങ്ങളായ മോഹന്‍ലാലിനേയും മമ്മൂട്ടിയേയും പിന്തള്ളിയ പുതുമുഖ താരം
നസ്റിയയ്ക്ക് ഫേസ്ബുക്കില്‍ 'ഐ ഹേറ്റ് നസ്റിയ നസീം' എന്ന പേരില്‍
ഫേസ്ബുക്കില്‍ ഒരു പേജ് തന്നെ ആരംഭിച്ചു. അഴിഞ്ഞാട്ടക്കാരി, ആഭാസകരമായ രീതിയില്‍
വസ്ത്രം ധരിക്കുന്നു തുടങ്ങിയ രീതിയിലാണ് നസ്റിയയെ വിശേഷിപ്പിച്ചിരിക്കുന്നത്.
സൂപ്പര്‍താരങ്ങളായ മമ്മൂട്ടി, മോഹന്‍!ലാല്‍! എന്നിവരുടെ ആരാധകര്‍! എന്ന്
സ്വയം വിശേഷിപ്പിക്കുന്നവരാണ് നസ്റിയയ്ക്കെതിരെ ഫേസ്ബുക്കില്‍ മോശം പ്രചരണം
നടത്തുന്നത്. 18 വയസുള്ള മുസ്ളീം പെണ്‍കുട്ടി തന്റെ ഫേസ്ബുക്ക് പേജില്‍
ഫാഷണബിള്‍ ആയി വസ്ത്രം ധരിച്ചിട്ടുള്ള ചിത്രങ്ങള്‍ പോസ്റ്റു ചെയ്യുന്നത്
അപമാനമാണെന്നും എഴുതിയിട്ടുണ്ട്.
മുസ്ലീം പെണ്‍കുട്ടികള്‍ മോഡേണായി
വസ്ത്രം ധരിക്കുന്നത് സംബന്ധിച്ച പോസ്റ്റുകള്‍ വന്ന സാഹചര്യത്തില്‍ പ്രൊഫൈല്‍
നിരീക്ഷണത്തിലാണെന്നാണ് സൂചന. മതത്തിന്റെ പേരില്‍ പ്രകോപനം സൃഷ്ടിക്കുന്നതിന്റെ
ഭാഗമാണോയിതെന്നും പരിശോധിക്കും.
മുസ്ലീമായ നസ്റിയ സിനിമയില്‍
അഭിനയിക്കുന്നതിനെതിരെ ചിലര്‍ പേജില്‍ കമന്റുകള്‍ പോസ്റ്റു ചെയ്യുന്നുണ്ട്.
ഇതിനോടകം തന്നെ ഈ പ്രൊഫൈലിന് ഏഴായിരത്തോളം ലൈക്കുകള്‍
ലഭിച്ചിട്ടുണ്ട്.
പല നടിമാരുടെയും പേരുകളിലും വ്യാജപ്രൊഫൈലുകള്‍
ഫേസ്ബുക്കിലുണ്ട്. എന്നാല്‍ ഒരു നടിയെ ഈ രീതിയില്‍ കടന്നാക്രമിക്കുന്ന തരത്തില്‍
പേജ് തുടങ്ങുന്നത് ആദ്യമാണ്.