പ്രായം പ്രശ്നമല്ല, ആരോഗ്യമുള്ളിടത്തോളം അഭിനയിക്കും: അമിതാബ്
Published on 11 October, 2013
തനിക്ക് പ്രായം പ്രശ്നമല്ലെന്നും ശരീരത്തിന് എന്നുവരെ ശക്തിയുണ്ടോ അന്നുവരെ
താന്‍ സിനിമയില്‍ അഭിനയിക്കുമെന്ന് ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന് പറഞ്ഞു.
എഴുപത്തിയൊന്നാം പിറന്നാള്‍ ദിനത്തില്‍ മുംബൈയില്‍ ചേര്‍ന്ന വാര്‍ത്താ
സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അമിതാബ്.
എഴുപതാം പിറന്നാള്‍ ദിനം
വലിയ രീതിയിലാണ് ആഘോഷിച്ചത്. എന്നാല്‍ ഇത്തവണ തികച്ചും ചെറിയ ഒരു
ജന്മദിനാഘോഷമാണ്. എല്ലാ വര്‍ഷവും ഒരു പോലെ പിറന്നാള്‍ ആഘോഷിക്കുക എന്നത്
സാദ്ധ്യമായ കാര്യമല്ല. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും എന്നെ കാണാന്‍
വന്നിരുന്നു. എല്ലാവരും ആശംസകള്‍ നേര്‍ന്നു. അവരോടൊക്കെ നന്ദിയുണ്ട് ചാനല്‍
ക്യാമറകള്‍ മിന്നുന്നതിനിടെ അമിതാഭ് ബച്ചന് പറഞ്ഞു.
പിറന്നാള്‍
ആഘോഷങ്ങളുടെ ഭാഗമായി മൂവായിരത്തോളം ദരിദ്ര കുടുംബങ്ങള്‍ക്കു സൗജന്യമായി സൗരോര്‍ജ
വൈദ്യുതി എത്തിക്കുന്നതിനുള്ള പദ്ധതിക്കു ബച്ചന് തുടക്കമിട്ടു. പിതാവ്
ഹരിവംശറായ് ബച്ചന്റെ സ്മരണയ്ക്കു തുടങ്ങിയ ചാരിറ്റബിള്‍ ട്രസ്റ്റിന് കീഴിലാണ്
പദ്ധതി നടപ്പിലാക്കുന്നത്.
പ്രശസ്ത ഹിന്ദി കവിയായിരുന്ന ഡോ.ഹരിവംശ
റായിയുടെയും തേജി ബച്ചന്റെയും മകനായി 1942 ഒക്ടോബര്‍ 11ന് അലഹബാദിലാണ്
പില്ക്കാലത്ത് ബിഗ് ബി എന്ന പേരില്‍ അറിയപ്പെട്ട അമിതാഭ് ബച്ചന്റെ ജനനം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല