ന്യുയോര്‍ക്ക്: സിഎസ്ഐ (ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യ) മധ്യ കേരള
മഹായിടവക ബിഷപ്പ് റൈറ്റ് റവ.തോമസ് കെ. ഉമ്മന്‍ ന്യൂയോര്‍ക്കില്‍ സ്വീകരണം
നല്കുന്നു. ജൂണ്‍18 ശനിയാഴ്ച വൈകിട്ട് അഞ്ചിന് പരിപാടികള്‍ ആരംഭിക്കും. മഹാഇടവക
ബിഷപ്പ് സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ടതിനു ശേഷം തിരുമേനി ആദ്യമായാണ് അമേരിക്ക
സന്ദര്‍ശിക്കുന്നത്.
ലോങ്ഐലന്ഡിലെ സീഫോര്ട് സിഎസ്ഐ മലയാളം ഇടവകയുടെ
ആഭിമുഖ്യത്തില്‍ നടത്തുന്ന സ്വീകരണത്തിലും പൊതുസമേമളനത്തിലും വിവിധ സഭാ
മേലധ്യഷന്മാരും സമുദായ നേതാക്കളും സംബന്ധിക്കും.
ദേവാലയത്തിന്റെ അഡ്രസ്:
3833 ജെറുസലേം അവന്യു, സീഫോര്ട് , ന്യൂയോര്‍ക്ക് 11783
കൂടുതല്‍
വിവരങ്ങള്‍ക്ക്: റവ.നെബു സ്കറിയ (പ്രസിഡന്റ്) 516 -342- 9879, തോമസ് ടി. ഉമ്മന്‍(
വൈസ് പ്രസിഡന്റ് ആന്‍ഡ് കണ്‍വീനര്‍) 631 -796 -0064 , ജോഫ്രി ഫിലിപ്പ് (സെക്രട്ടറി)
516 - 305 -4646.
തോമസ് ടി ഉമ്മന്‍