പുതുമുഖ സംവിധായകന് ഹാഷിം മരിക്കാര്‍ ഒരുക്കുന്ന `കേള്‍വി` എന്ന ചിത്രത്തിന്
ശ്വേത മേനോന് തിരക്കഥ എഴുതുന്നു. ചിത്രത്തില്‍ മനോജ് കെ. ജയനാണ് നായകന്. ഈ
വര്‍ഷം അവസാനത്തോടെ ചിത്രീകരണം തുടങ്ങും. മലയാളത്തിലും തമിഴിലുമായാണ് ചിത്രം
ഒരുക്കുന്ന ചിത്രം മരിക്കാര്‍ ഫിലിംസ് തന്നെയാണ്
നിര്‍മ്മിക്കുന്നത്.
സത്താറിന്റെയും ജയഭാരതിയുടെയും മകന് കൃഷ് സത്താര്‍
ചിത്രത്തില്‍ പ്രധാന വേഷം അവതരിപ്പിക്കും. കോളിവുഡ് നടിമാരായ മുംതാസ്, പൂനം കൗര്‍
എന്നിവരും ശ്രീജിത് വിജയ്, അജു വര്‍ഗീസ് തുടങ്ങിയവരും ചിത്രത്തില്‍
അഭിനയിക്കുന്നുണ്ട്.
സിനിമയ്ക്കുള്ളിലെ സംഭവങ്ങളുടെ കഥ പറയുന്ന
ചിത്രമാണ് കേള്‍വി എന്ന് സംവിധായകന് ഹാഷിം പറഞ്ഞു. ഒരു തിരക്കഥാകൃത്തിന്റെ
ജീവിതത്തിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്.