ന്യൂയോര്‍ക്ക്: പതിനൊന്നു ജില്ലകളില്‍ മിനി എയര്‍ പോര്‍ട്ടുകള്‍ വേണമെന്ന കേരള ഗവെര്‍ന്മെന്റിന്റെ
തീരുമാനം ഏറ്റവും സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നുവെന്ന് തോമസ് ടി ഉമ്മന്‍ അഭിപ്രായപ്പെട്ടു.
അനേകം പ്രവാസികള്‍ ഉള്‍പ്പെടുന്ന കേരള ജനതയുടെ ദീര്‍ഘകാല സ്വപ്നം സാഫല്യമാകുന്നതിന്റെ
സൂചനയാണിത്. എല്ലാ ജില്ലകളിലും എയര്‍പോര്‍ട്ടും അതോടനുബന്ധിച്ച സൌകര്യങ്ങളും ആയിരക്കണക്കിന്
ആളുകള്‍ക്ക് തൊഴില്‍ നല്‍കും. കൂടാതെ കേരളത്തിലെ ടൂറിസം വികസിപ്പിക്കുന്നതിനു സഹായകമാകും.
പ്രവാസികള്‍ക്ക് ഷെയര്‍ നല്‍കിക്കൊണ്ട് പ്രസ്തുത എയര്‍പോര്‍ട്ട് കമ്പനികള്‍ എത്രയും
വേഗത്തില്‍ രൂപീകരിക്കുവാന്‍ ഇടയാകട്ടെയെന്നും തോമസ് ടി ഉമ്മന്‍ (ചെയര്മാന്, ഓവര്‍സീസ്
ഇന്ത്യന്‍ കള്ച്ചരല് കോണ്‍ഗ്രസ് നോര്‍ത്ത് അമേരിക്ക) പ്രത്യാശ പ്രകടിപ്പിച്ചു.