ചെന്നൈ: നടന് മുകേഷിന്റെ രണ്ടാം വിവാഹത്തിനെതിരെ ആദ്യ ഭാര്യ പരസ്യമായി രംഗത്ത്. കോടതി വിവാഹമോചനം അനുവദിക്കുന്നതിനു മുന്‍പാണ് മുകേഷ് രണ്ടാം വിവാഹം നടത്തിയതെന്ന് ആദ്യഭാര്യ സരിത പത്രക്കുറിപ്പില്‍ ആരോപിച്ചു.വിവാഹശേഷം പൊരുത്തക്കേടുകള്‍ വന്നതിനാല്‍ പിരിഞ്ഞുജീവിച്ച വരികയായിരുന്നെന്നു സമ്മതിക്കുന്ന സരിത, ബന്ധംപിരിയാനുള്ള നിയമ നടപടികള്‍ നടന്നുകൊണ്ടിരിക്കേയാണ് മുകേഷ് മറ്റൊരു വിവാഹം കഴിച്ചതെന്ന് കുറ്റപ്പെടുത്തി. രണ്ടാം വിവാഹത്തിനെതിരെ നിയമപരമായി മുന്നോട്ടു പോകുമെന്നും കുറിപ്പില്‍ പറയുന്നു. നര്‍ത്തകി മേതില്ദേവികയെയാണ് കഴിഞ്ഞദിവസം മുകേഷ് വിവാഹം ചെയ്തത്