ഡാളസ് : ഒക്ലഹോമ, ഹൂസ്റ്റണ്‍ , ഓസ്റ്റിന്‍ ,
ഡാലസ് മാര്‍ത്തോമ്മാ ഇടവകകളില്‍ നിന്നുള്ള മാര്‍ത്തോമ്മാ യൂത്ത് ഫെലോഷിപ്
അംഗങ്ങളുടെ റീജിയണല്‍ വാര്‍ഷിക സമ്മേളനം 28 മുതല്‍ 30 വരെ ഡെന്റണ്‍ ക്യാംപ്
കേപംസില് നടക്കും.
'പാപത്തിന്റെ ചങ്ങലകള്‍ തകര്‍ക്കുക' എന്നതാണ് സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യുന്ന പ്രധാന ചിന്താവിഷയം.
മെക്കിനി യുണൈറ്റഡ് മെഥഡിസ്റ്റ് പാസ്റ്റര്‍ റവ. അലന് ഹിറ്റ് ആണ് പ്രധാന
പ്രാസംഗികന് . പന്ത്രണ്ടു വയസ്സിനു മുകളിലും 35 വയസ്സിനു താഴെയുമുള്ള
എല്ലാവര്ക്കും സമ്മേളനത്തില്‍ പങ്കെടുക്കാം. യുവദമ്പതിമാര്ക്കുള്ള
പ്രത്യേക പഠന ക്ലാസുകളും കൗണ്‍സിലിങ്ങും ക്രമീകരിച്ചിച്ചുണ്ട്.
ഹൂസ്റ്റണിലെയും ഡാലസിലെയും യൂത്ത് ചാപ്ലെയിന്മാരായ റവ. ജയ്സണ്‍ തോമസ്,
റവ. ഷിബി എം. ഏബ്രഹാം തുടങ്ങിയ പട്ടക്കാരും സമ്മേളനത്തിലെ വിവിധ
പഠനക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും.
ഡാളസ് സെന്റ് പോള്‍സ് ഇടവക യൂത്ത് ലീഗാണ് സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്.
ജസ്റ്റിന് മാത്യു (കണ്‍വീനര്‍ ), റിബു തോമസ് (റജിസ്ട്രേഷന് ട്രഷറര്‍ ),
ഹാന ജോണ്‍ എന്നിവര്‍ ഉള്‍പ്പെട്ട ഒരു കമ്മിറ്റിയാണ് സമ്മേളനത്തിന്റെ
വിജയത്തിനായി പ്രവര്‍ത്തിക്കുന്നത്.
സൗത്ത് വെസ്റ്റ് റീജിയന് യൂത്ത് ഫെലോഷിപ് സെക്രട്ടറി സ്റ്റാന്‍ സാമുവല്‍ കോണ്‍ട്രാക്ട് ഓഫിസര്‍ : 469 951 4380