ന്യുയോര്‍ക്ക്: ഇന്റര്ഡിനോമിനേഷണല് ക്രിസ്ത്യന്‍
ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ ഏകദിന ഉപവാസപ്രാര്‍ഥനയും രോഗശാന്തി ശുശ്രൂഷയും
നടത്തുന്നു. ജൂണ്‍ 10ന് വെള്ളിയാഴ്ച വൈകിട്ട് ആറിന് ആരംഭിക്കുന്ന ശുശ്രൂഷകള്‍ 11ന്
വൈകിട്ട് ആറിന് നടത്തുന്ന രോഗശാന്തി ശുശ്രൂഷയോടെ
സമാപിക്കും.
ന്യൂയോര്‍ക്കിലെ റോക്ക്ലാന്‍ഡിലുള്ള ഇന്റര്ഡിനോമിനേഷണല്
ക്രൈസ്റ്റ് ചര്‍ച്ച് അങ്കണത്തില്‍ നടത്തുന്ന ശുശ്രൂഷകള്‍ സുവിശേഷകനും ബൈബിള്‍
പരിഭാഷകനുമായ ബ്രദര്‍ ഡോ. മാത്യൂസ് വറുഗീസ് നയിക്കും.
ജീവിതത്തിലെ
പ്രശക്കനങ്ങള്ക്കും പ്രതികൂലങ്ങള്‍ക്കും പോംവഴികളില്ലാത്ത പ്രതിബന്ധികള്ക്കും
പരിഹാരം കണ്ടെത്തുവാന്‍ ദൈവത്തോടപേക്ഷിച്ച് ദൈവകരുണയും അനുഗ്രഹവും പ്രാപിക്കാന്‍
തിരുവചനം അനുശാസിക്കുന്ന വഴിയാണ് ഉപവാസപ്രാര്ഥന.
പ്രാര്‍ഥനയില്‍
സംബന്ധിക്കുവാന്‍ ഏവരേയും സ്വാഗതം ചെയ്യുന്നതായി ഫെല്ലോഷിപ്പ് ഭാരവാഹികള്‍
അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ജോസഫ് കുളങ്ങര 914 300 3628, ജയിംസ് ജസ്റ്റിന്
845 536 6610. ചര്‍ച്ചിന്റെ അഡ്രസ് : 23, സ്റ്റീഫന്സക്ക ലൈന്‍, റ്റാപ്പാന്,
ന്യൂയോര്‍ക്ക് 10983.