റാഫി സംവിധാനം ചെയ്യുന്ന റിംഗ് മാസ്റ്റര്‍ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍
ഹണി റോസും മിയയും നായികമാരാകുന്നു. ദിലീപാണ് ചിത്രത്തില്‍ നായകനാകുന്നത്.
ചിത്രത്തില്‍ അന്ധയായ ഒരു മോഡേണ്‍ പെണ്‍കുട്ടിയുടെ വേഷത്തിലാണ് മിയ എത്തുന്നത്.
നായികമാര്‍ക്ക് തുല്യ പ്രാധാന്യം നല്‍കിയാണ് ഈ കോമഡി സിനിമ ഒരുക്കുന്നതെന്ന്
റാഫി പറഞ്ഞു.
ദിലീപിനെ കൂടാതെ കലാഭവന്‍ ഷാജോണ്‍, സുരാജ് വെഞ്ഞാറമൂട്,
ഗിന്നസ് പക്രു തുടങ്ങിയവരും സിനിമയില്‍ അഭിനയിക്കുന്നുണ്ട്. ഊട്ടി, കോഴിമല,
ഉദുമല്‍പേട്ട, കൊച്ചി എന്നിവിടങ്ങളാണ് ഷൂട്ടിംഗ് ലൊക്കേഷനുകള്‍.
വൈശാഖ
സിനിമാസിന്റെ ബാനറില്‍ വൈശാഖ് രാജനാണ് ഈ സിനിമ നിര്‍മിക്കുന്നത്. അടുത്തമാസം
സിനിമയുടെ ചിത്രീകരണം ആരംഭിക്കും.