തിരുവനന്തപുരം: സിനിമാ രംഗത്തേക്ക് ഉടന്‍ തിരിച്ചുവരുമെന്നും സിനിമ നിര്‍മിക്കാനും
സംവിധാനം ചെയ്യാനുമാണ് താത്പര്യമെന്നും മുന്‍കാല നടി ഗൗതമി പറഞ്ഞു.
വെല്ലുവിളികളുള്ള കഥാപാത്രങ്ങള്‍ ചെയ്യണമെന്നാണ് ആഗ്രഹം. രണ്ട് വര്‍ഷം കഴിഞ്ഞാല്‍
അമ്മ അഭിനയത്തിലേക്ക് മടങ്ങണമെന്നാണ് മകള്‍ പറഞ്ഞത്. കാരണം അത്രമാത്രം ഞാന്‍
സിനിമയെ സ്നേഹിക്കുന്നതായി അവള്‍ക്കറിയാം. എനിക്കെന്റെ കഴിവുകളില്‍
വിശ്വാസമുണ്ട്. ശക്തമായ വേഷങ്ങളിലൂടെ ഞാന്‍ തിരിച്ചുവരും. സംവിധാനത്തിലും
താത്പര്യമുണ്ട്. കുറച്ചുകൂടെ അറിവ് നേടിയിട്ട് ആ മേഖലയിലേക്കും കടക്കണമെന്നാണ്
ആഗ്രഹം ഗൗതമി പറഞ്ഞു.
അര്‍ബുധം പിടിപെട്ട് ദീര്‍ഘകാലമായി സിനിമയില്‍
നിന്ന് വിട്ടു നില്‍ക്കുകയായിരുന്ന ഗൗതമി രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍
പങ്കെടുത്ത് സംസാരിക്കുകയായിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല