ഹൂസ്റ്റണ്‍ (ടെക്സസ്): എണ്‍പതുകളുടെ അവസാനം അമേരിക്ക സന്ദര്‍ശിച്ച ടി.എം.
ജേക്കബ് ലിമസിന്‍ ഓടിച്ച കഥ മുന്‍ മേയര്‍ ജോണ്‍ ഏബ്രഹാം അനുസ്മരിച്ചു.
കാനഡയിലേക്ക് ഒരു ലിമസിനിലാണ് അദ്ദേഹത്തെ കൊണ്ടുപോയത്. പോകുന്നവഴിക്ക്
ലിമോ ഓടിക്കാന്‍ അദ്ദേഹത്തിന് മോഹം. ഡ്രൈവര്‍ക്ക് പക്ഷെ പേടി. എന്തെങ്കിലും
കുഴപ്പം സംഭവിച്ചാല്‍ താന്‍ കുഴപ്പത്തിലാകുമെന്നായി അയാള്‍. ഒടുവില്‍ കുറച്ചു പണം
കൊടുത്ത് അയാളുടെ മനം മാറ്റി.
ലിമോ ഡ്രൈവിംഗ് ജേക്കബിന് നന്നേ ബോധിച്ചു.
ഒരു മണിക്കൂറോളം ന്യൂയോര്‍ക്ക് ക്രൂവേയിലൂടെ സുരക്ഷിതമായി ഓടിച്ചശേഷം വാഹനം മടക്കി
നല്കി.
വിദേശത്തുനിന്നുള്ള ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനുള്ള അദ്ദേഹത്തിന്റെ
പരിപാടികള്‍ ഏറെ ശ്രദ്ധേയമായിരുന്നു. കരുത്തുറ്റ രാഷ്ട്രീയക്കാരനെയാണ്
കേരളത്തിന് നഷ്ടമായതെന്ന് ജോണ്‍ ഏബ്രഹാം അനുസ്മരിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല