ഹൈദരാബാദ്: 'യേവാഡു' എന്ന തെലുങ്ക് സിനിമയുടെ പോസ്റ്ററില്‍
അശ്ളീലച്ചുവയുണ്ടെന്ന് ആരോപിച്ച് നടന് രാം ചരണ്‍ തേജ ഉള്‍പ്പടെ ഒമ്പത്
പേര്‍ക്കെതിരേ കേസ്. ആന്ധ്രപ്രദേശിലെ കുര്‍ണൂല്‍ ജില്ലയില്‍ പതിച്ചിട്ടുള്ള
പോസ്റ്ററുകള്‍ മുഴുവന്‍ അശ്ളീലം നിറഞ്ഞതാണെന്ന് നേരത്തെ ആരോപണം ഉണ്ടായിരുന്നു.
കെ. നാഗേന്ദ്ര പ്രസാദ് എന്നയാളിന്റെ പരാതിയിലാണ് ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം
കേസെടുത്തിട്ടുള്ളത്. തെലുങ്ക് സൂപ്പര്‍താരവും രാഷ്ട്രീയ നേതാവുമായ
ചിരഞ്ജീവിയുടെ മകനാണ് രാം ചരണ്‍.
യേവാഡുവിന്റെ സംവിധായകന് വംശി
പൈഡിപ്പള്ളി, നിര്‍മ്മാതാവ് എന്നിവരടക്കമുള്ള ഒന്‍പത് സിനിമാ
പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസ്. കഴിഞ്ഞ 12നാണ് സിനിമ റീലീസ് ചെയ്തത്. എമി
ജാക്സണും ശ്രുതി ഹസനുമാണ് സിനിമയിലെ നായികമാര്‍. രാം ചരണിന്റെ നായക്, മഗധീര
തുടങ്ങിയ സിനിമകള്‍ മലയാളത്തിലും റീമേക്ക് ചെയ്തിരുന്നു.