ഓക് ലാന്‍ഡ്: സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്റെ അല്മായ സമ്മേളനങ്ങള്‍ക്ക്
മുന്നോടിയായി ന്യൂസിലാന്‍ഡ് കാത്തലിക് ബിഷപ് കോണ്‍ഫ്രന്‍സ് സെക്രട്ടറി
ജനറല്‍ ബിഷപ് മോസ്റ്റ് റവ. പാട്രിക് ഡണുമായി മാര്‍ അറയ്ക്കല്‍ കൂടികാഴ്ച
നടത്തി. ന്യൂസിലാന്‍ഡിലെ സീറോ മലബാര്‍ സഭാ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ
പിന്തുണയും പ്രോത്സാഹനവും നല്‍കുമെന്ന് കൂടികാഴ്ചയില്‍ ബിഷപ് പാട്രിക്
ഡണ്‍ വ്യക്തമാക്കി. സഭയിലെ വിശ്വാസി സമൂഹത്തിന്റെ പ്രാര്‍ത്ഥനാ ജീവിതവും
സഭാപ്രവര്‍ത്തനവും മാതൃകാപരമാണെന്ന് ബിഷപ് സൂചിപ്പിച്ചു. ഫാരംഗയില് സമൂഹബലിക്ക് ശേഷം നടന്ന അല്മായ സമ്മേളനത്തില്‍ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു. ഫാ.ജോയി തോട്ടംകരയുടെ അദ്ധ്യക്ഷതയില്‍ അല്മായ കമ്മീഷന് ചെയര്മാന് മാര്‍ മാത്യു അറയ്ക്കല്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. അല്മായ കമ്മീഷന് സെക്രട്ടറി വി.സി. സെബ്യാസ്റ്റ്യന് മുഖ്യ പ്രഭാഷണം നടത്തി. ഇന്നലെ ഹാമില്‍ട്ടണില്‍ ബിഷപ് മോസ്റ്റ് റവ. ഡെന്നീസ് ബ്രൗണ്‍ അല്മായ കമ്മീഷന് പ്രതിനിധികളെ സ്വീകരിച്ചു. വൈകുന്നേരം 5.30 ന് ചേര്‍ന്ന അല്മായ സമ്മേളനത്തില്‍ ഹാമില്ട്ടണ് രൂപതയിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു. |