ഷിക്കാഗോ: എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരളാ ചര്‍ച്ചസ് ഇന്‍
ഷിക്കാഗോയുടെ ആഭിമുഖ്യത്തില്‍ ഇദംപ്രഥമമായി വോളിബോള്‍ ടൂര്‍ണമെന്റ് ആരംഭിക്കുന്നു.
ഓഗസ്റ്റ് 27-ന് ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2 മണി മുതല്‍ 8 മണിവരെ 350 E irving
Pk road, I TASCA പാര്‍ക്ക് ഡിസ്ട്രിക്ട് ഇന്‍ഡോര്‍ കോര്‍ട്ടില്‍ വെച്ചാണ്
നടത്തപ്പെടുന്നത്.
എക്യൂമെനിക്കല്‍ കൗണ്‍സില്‍ അംഗങ്ങളായുള്ള വിവിധ
പള്ളികളിലെ അംഗങ്ങള്‍ക്കുവേണ്ടിയാണ് മത്സരം സംഘടിപ്പിക്കുന്നത്. ബഹു. സ്കറിയാ
തെലാപ്പള്ളി കോര്‍എപ്പിസ്കോപ്പ പ്രസിഡന്റായുള്ള ഷിക്കാഗോ എക്യൂമെനിക്കല്‍
കൗണ്‍സില്‍ 16 എപ്പിസ്കോപ്പല്‍ ചര്‍ച്ചസിന്റെ കൂട്ടായ്മയാണ്.
മത്സരത്തില്‍
പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന ടീം അംഗങ്ങള്‍ താഴെപ്പറയുന്ന
കോര്‍ഡിനേറ്റര്‍മാരുമായി ബന്ധപ്പെട്ട് ജൂണ്‍ 30 ന് മുമ്പായി രജിസ്റ്റര്‍
ചെയ്യണമെന്ന് താല്പര്യപ്പെടുന്നു.
മത്സരത്തില്‍ വിജയികളാകുന്ന ഒന്നും
രണ്ടും ടീമിന് എവര്‍റോളിംഗ് ട്രോഫി, ബെസ്റ്റ് ഒഫന്‍സ്, ബെസ്റ്റ് ഡിഫന്‍സ്, എംവിപി,
ഇന്ഡിവിഡ്യുവല് ട്രോഫികള്‍ സമ്മാനിക്കുന്നതാണ്.
ബഞ്ചമിന് തോമസ് (847
529 4600), ജോണ്സണ് മാത്യു (847 931 5016), രഞ്ചന്‍ ഏബ്രഹാം (847 287 0661).