ന്യൂയോര്‍ക്ക്: യോങ്കേഴ്സ് അണ്ടര്‍ഹില്‍ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ്
ചര്‍ച്ച് ഓഫ് വെസ്റ്റ്ചെസ്റ്റര്‍ ദേവാലയത്തിലെ പരിശുദ്ധ പരുമല തിരുമേനിയുടെ
ഓര്‍മ്മപ്പെരുന്നാള്‍ നവംബര്‍ 5,6 തീയതികളില്‍ നടത്തപ്പെടുന്നതാണ്.
അഞ്ചാം
തീയതി ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് സന്ധ്യാപ്രാര്‍ത്ഥനയും, 6.45-ന്
ഗാനശുശ്രൂഷയും 7.15-ന് നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ജോഷ്വാ മാര്‍
നിക്കോദിമോസ് തിരുമേനിയുടെ വചന പ്രഘോഷണവും തുടര്‍ന്ന് ആശീര്‍വാദവും
ഉണ്ടായിരിക്കും.
ആറാം തീയതി ഞായറാഴ്ച രാവിലെ 8.30-ന് പ്രഭാത നമസ്കാരവും
9.30-ന് അഭിവന്ദ്യ ജോഷ്വാ മാര്‍ നിക്കോദിമോസ് തിരുമേനിയുടെ
മുഖ്യകാര്‍മികത്വത്തില്‍ കുര്‍ബാനയും, തുടര്‍ന്ന് റാസയും, നേര്‍ച്ച വിളമ്പും
ഉണ്ടായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: വികാരി റവ.ഫാ. ഷിനോജ് തോമസ്
(215 801 599), സെക്രട്ടറി ഷാജു ചാക്കോ (914 309 1554), ട്രഷറര്‍ വര്‍ഗീസ് ടി.
ഏബ്രഹാം (914 482 0302).