Image

ചില സിനിമകള്‍ ഇങ്ങനെയാണ്‌...(ശ്രീപാര്‍വതിയുടെ ചിന്താലോകം)

Published on 30 January, 2014
ചില സിനിമകള്‍ ഇങ്ങനെയാണ്‌...(ശ്രീപാര്‍വതിയുടെ ചിന്താലോകം)
സിനിമകള്‍ എന്നോ ഇഷ്ടപ്പെട്ടു തുടങ്ങിയതാണ്‌...
കവിത പോലെ ഒഴുകുന ചില സിനിമകളുണ്ട്‌ എത്ര കണ്ടാലും മതിയാകാത്തവ. മലയാലമായിരുന്നു എന്‍റെ ലിസ്റ്റില്‍ അത്തരത്തില്‍ കൂടുതലും. ജീവിതത്തിന്‍റെ കൂടുമാറലില്‍ ഇഷ്ടങ്ങള്‍ പിന്നെയും മാറി, കാഴ്‌ച്ചകള്‍ വ്യത്യാസപ്പെട്ടു. ആംഗലേയ സിനിമകള്‍ ചിലതൊക്കെ ഇടം പിടിച്ചു.

ഒരുപാട്‌ വയലന്‍സും ആക്ഷനുമുള്ള സിനിമകള്‍ കാണുന്നതില്‍ താല്‍പ്പര്യമുണ്ടായിരുന്നില്ല. കോമഡി സിനിമകളാകട്ടെ പലതും മനസ്സിലാവുകയുമില്ല. പിന്നെ ഇഷ്ടം ഹൊറര്‍ സിനിമകള്‍ , പ്രണയസിനിമകള്‍, കുടുംബ സിനിമകള്‍ ...

അടുത്തിടെ കണ്ട ബിഫോര്‍ (before sunrise, before sunset, before sunrise ) സിനിമകള്‍ ആകര്‍ഷിച്ചത്‌ അതിന്റെ നിര്‍മ്മാണ വിശേഷം കൊണ്ടു മാത്രമല്ല. അതിമനോഹരമായ ഭാഷ കൊണ്ടുമായിരുന്നു.

"You have no idea where I came from
We have no idea where we're going
Lodged in life
Like branches in a river
Flowing downstream
Caught in the current
I carry you
You'll carry me
That's how it could be

Don't you know me?
Don't you know me by now?'

എവിടെ നിന്നെന്നറിയാതെ രണ്ടു പേര്‍ ഒരാണും ഒരു പെണ്ണും അവര്‍ കണ്ടു മുട്ടുന്നു. മലയാളത്തിലായിരുന്നെങ്കില്‍ എന്നു പറഞ്ഞ്‌ ഈ സിനിമയുടെ കഥയെ മുരടിപ്പിക്കുന്നില്ല. യാദൃശ്ചികമായി പരിചയപ്പെടുന്നവര്‍ ഒരു രാത്രി ഒന്നിച്ചു ചിലവിടുകയാണ്‌. സാധാരണ യൂറോപ്പിയന്‍ സിനിമകളില്‍ കണ്ടു വരുന്ന ലൈംഗികതയുടെ അതിപ്രസരം ഇതിലില്ല എന്നതു തന്നെയാണ്‌, ഇതിനെ വ്യത്യസ്‌തമാക്കുന്നത്‌. എന്നാല്‍ അടങ്ങാത്ത, എവിടെയോ ഇരിവരും തിരിച്ചറിഞ്ഞിട്ടും തിരിച്ചറിയാതെ വിടുന്ന ഒരു പ്രണയം ഉണ്ട്‌ താനും. എന്തൊരവസ്ഥയാണത്‌. ഒരു ഫോണ്‍ നമ്പറോ അഡ്രസ്സോ ഒന്നുമില്ലാതെ പ്രിയപ്പെട്ടൊരാളെ പരിചയമില്ലാത്ത ഇടവഴിയില്‍ തനിച്ചു നിര്‍ത്തി യാത്ര ചെയ്യേണ്ടി വരിക...

"Daydream delusions...
Limousine eyelash
oh baby with your pretty face
drop a tear in my wineglass...

See what you mean to me
sweetcakes and milkshakes
I'm a delusional angel a fantsay parade..."

ജീവിതം പലപ്പോഴും അങ്ങനെയാണ്‌. ഒരു യാത്രയ്‌ക്കിടയില്‍ പരസ്‌പരം ഹൃദയം പകര്‍ന്നവര്‍ വീണ്ടും കണ്ടുമുട്ടുക അതും ഒന്‍പതു വര്‍ഷങ്ങള്‍ക്കു ശേഷം. ഇരുവരുടേയും ജീവിതം എത്ര മാറിയിരിക്കാം. ഉത്തരവാദിത്തങ്ങള്‍ നിഴലുകള്‍ പോലെ കൂടെയുള്ളപ്പോള്‍ എങ്ങനെ പരസ്‌പരം അവര്‍ ചേര്‍ന്നു നില്‍ക്കും. എങ്കിലും ഒടുവില്‍ അവര്‍ തിരിച്ചറിയുന്നത്‌ അവരെ സംബന്ധിച്ച പുതിയൊരു തിരിച്ചറിവായിരുന്നു എന്നാല്‍ വളരെ പഴകിയ ഒരു സത്യവും. അന്ന്‌ വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ അവര്‍ കണ്ടു മുട്ടിയ ആ ദിനങ്ങള്‍ക്കപ്പുറം അതേ ഹൃദയത്തോടെ അത്രയും ആഴത്തില്‍ മറ്റാരേയും സ്‌നേഹിക്കാന്‍ അവര്‍ക്ക്‌ കഴിഞ്ഞിരുന്നില്ല.

മൂന്നാം ഭാഗത്തില്‍ ഇരുവരും ഒന്നു ചേര്‍ന്നതിന്‍റെ ആനന്ദമാണ്‌. സ്വാഭാവികമായും ദാമ്പത്യത്തിലുണ്ടാകുന്ന കലഹങ്ങള്‍ അവരെ അസ്വസ്ഥരാക്കുന്നുണ്ട്‌, പക്ഷേ ഹൃദയം കൊണ്ട്‌ ചേര്‍ന്നിരിക്കുന്നവര്‍ക്ക്‌ കലഹത്തിനൊടുവില്‍ നീ എന്‍റേതായിരുന്നില്ലേ എന്ന്‌ എന്ന പോലെ ചിരിക്കാന്‍ കഴിയും.

തിരക്കഥയുടെ കഴിവാകാം ഒരു സിനിമയെ സിനിമയാക്കുന്നത്‌ എന്നറിയുന്നു. ഭാഷയുടെ സംസാരത്തിന്‍റെ അതിമനോഹരമായ ഇടങ്ങളില്‍ നിന്നു കൊണ്ട്‌ നമ്മള്‍ സിനിമയെ അനുഭവിച്ചറിയുക എന്നതിനപ്പുരം സ്വയം ഇതിലെ കഥാപാത്രങ്ങളായ സിലിനും ജെസ്സെയുമായി മാറിയും ചെയ്യും. ഇതാവാം ഒരു സിനിമയുടെ മാന്ത്രികത. അല്ലേ...
ചില സിനിമകള്‍ ഇങ്ങനെയാണ്‌...(ശ്രീപാര്‍വതിയുടെ ചിന്താലോകം)
Join WhatsApp News
Tom Mathews 2014-01-30 14:01:49
Sriparvati: Read your article on cinema with great interest. The thoughts behind your article, by far, are more intense than the subject matter, I might say. I am curious as to where your English poems came from (please reveal, if you don't mind). They are 'thought-provoking'. Congratulations!! Tom Mathews, New Jersey.
vaayanakkaaran 2014-01-30 20:26:48
മുമ്പേ ഗമിക്കുന്ന ഗോവുതന്റെ
പിമ്പേ മുക്രയിടുന്ന മൂരി
മുമ്പേ ഗമിക്കുന്ന മൂരികളെ
അമ്പേ, കണ്ടഭാവമില്ല
james thomas 2014-01-31 12:36:19
വനിതാ എഴുത്തുക്കാരെ പ്രോത്സാഹിപ്പിക്കുന്നത് എങ്ങനെ മുക്രയാകും
വിദ്യാധരൻ 2014-01-31 17:46:11
ഗോവിനെ കണ്ടാൽ ചില മൂരികൾ 
പോവുന്നു പിന്നാലെ മുക്രയിട്ടുടൻ 
സ്വാർത്ഥതയത്രെ പല മൂരികൾക്കും 
ആർത്തിയാൽ കണ്ടഭാവം നടിക്കില്ല 
പ്രായമായ മൂരിയെ ഭയപ്പെടേണ്ടൊട്ടുമെ 
കായബലം ഇല്ലാത്തതാൽ മുക്ര മാത്രം ഫലം 


Jack Daniel 2014-01-31 20:20:25
ചില മൂരികളെ മുക്ര ഇടാനെങ്കിലും അനുവദിക്കു വായനക്കാരാ വിദ്യാധരാ!
John Varghese 2014-01-31 20:31:08
സൂചിക്കുഴയിലൂടെ ഒട്ടകത്തെ പായിക്കുന്നവന്മാർ എന്തിനാണ് മുക്രയിടുന്നതെന്നു പാവം ജെയിംസിന് മാത്രം പിടികിട്ടിയില്ല. മുക്ര കേൾക്കുന്നവർക്ക് പ്രോത്സാഹനവും ഇടുന്നവനു ഒരശ്വാസവും 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക