ചെങ്ങന്നൂര്‍: പെണ്ണൂക്കര കല്ലുമ്പാട്ട് വീട്ടില്‍ കെ.സി ചാക്കോ (90) നിര്യാതനായി.
സംസ്കാരം നവംബര്‍ 2-ന് ബുധനാഴ്ച ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ
സക്കറിയാസ് മാര്‍ തെയോഫിലോസ് സഫ്രഗന്‍ മെത്രാപ്പോലീത്തയുടെ
മുഖ്യകാര്‍മികത്വത്തിലും നിരവധി വൈദീകരുടെ സഹകാര്‍മികത്വത്തിലും പെണ്ണൂക്കര സെന്റ്
തോമസ് മാര്‍ത്തോമാ പള്ളിയില്‍ നടത്തി. പരേതന്റെ ഭാര്യ അന്നമ്മ ചാക്കോ കുമ്പനാട്
വഞ്ചിപത്രയില് കുടുംബാംഗമാണ്.
മക്കള്‍: ലാലി, സുജ, ന്യൂജേഴ്സിയിലെ
ബര്‍ഗന്‍ ഫീല്‍ഡിലുള്ള ട്രൈസ്റ്റാര്‍, സ്വാദ് എന്നീ സ്ഥാപനങ്ങളുടെ ഉടമകളായ സജി,
കൊച്ചുമോന്, സന്തോഷ്.