തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയനടി മീരാ ജാസ്മിന് വിവാഹിതയായി. ദുബായില്‍
സോഫ്റ്റ്വെയര് എന്‍ജിനീയറായ മലയാളി അനില്‍ ജോണ്‍ ടൈറ്റസാണ് വരന്. തിരുവനന്തപുരം
പാളയം എല്‍.എം.എസ് പള്ളിയില്‍ വെച്ചായിരുന്നു വിവാഹചടങ്ങുകള്‍. ബന്ധുക്കളും അടുത്ത
സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. തുടര്‍ന്നു ഇടപ്പഴഞ്ഞി
ആര്‍ഡിആര്‍ ഓഡിറ്റോറിയത്തില്‍ വിവാഹ സല്‍ക്കാര ചടങ്ങുകള്‍ നടന്നു. സിനിമ മേഖലയില്‍
നിന്നു നടന് ദിലീപ്, കാവ്യാ മാധവന്, സുരേഷ് ഗോപി, മല്ലികാ സുകുമാരന്‍,
സംവിധായകന് ബ്ളെസി, നിര്‍മ്മാതാവ് രഞ്ജിത് എന്നിവര്‍ വിവാഹചടങ്ങില്‍
പങ്കെടുത്തു.
മീരാജാസ്മിനും തിരുവനന്തപുരം അനില്‍ ജോണ്‍ ടൈറ്റസും
തമ്മിലുള്ള വിവാഹം കഴിഞ്ഞദിവസം രജിസ്റ്റര്‍ ചെയ്തിരുന്നു. മീരയുടെ എറണാകുളം,
ചിലവന്നൂരിലുള്ള വൈഭവം വീട്ടില്‍ വച്ചായിരുന്നു വിവാഹം രജിസ്റ്റര്‍ ചെയ്തത്.
എറാണാകുളം സബ് രജിസ്ട്രാറിന്റെ നേതൃത്വത്തിലായിരുന്നു ചടങ്ങ്.
ഇതത്തേുടര്‍ന്നാണ് ആചാരപ്രകാരമുള്ള വിവാഹം ഇന്ന് നടന്നത്. വിവാഹത്തലേന്ന്
കുടുംബാംഗങ്ങള്‍ക്ക് മാത്രമായി വിരുന്നു സല്‍ക്കാരം ഒരുക്കിയിരുന്നു. തിരുവല്ല
താഴയില്‍ പുത്തന്‍വീട്ടില്‍ ജോസഫ് ഫിലിപ്പിന്റെ മകളാണു മീരാ ജാസ്മിന്.
തിരുവനന്തപുരം സ്വദേശി ടൈറ്റസിന്റെയും സുഗതകുമാരിയുടേയും മകനാണ്
അനില്‍.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല