ന്യൂയോര്‍ക്ക് : സംഗീതപ്രേമികള്‍ക്ക് പുത്തനുണര്‍വ്വു നല്കാന്
ന്യൂയോര്‍ക്ക് കേന്ദ്രീകരിച്ച് ഇന്ത്യാനെറ്റ് യു.എസ്.എ.
തുടങ്ങിവെച്ച സ്റ്റാര്‍ സിംഗര്‍ യു.എസ്.എ. 2010-11 ഗ്രാന്റ്
ഫിനാലെയുടെ ടിക്കറ്റു വില്പനയുടെ കിക്ക്ഓഫ് നവംബര്‍ 5 ശനിയാഴ്ച
നാന്വറ്റിലുള്ള പസാക് കമ്മ്യൂണിറ്റി സെന്ററില്‍ നടന്ന ചടങ്ങില്‍ വെച്ച് ഫോമ
പ്രസിഡന്റ് ശ്രീ ബേബി ഊരാളില്നിന്ന് തോമസ് ജോര്‍ജ്ജ് ഏറ്റുവാങ്ങി ഉദ്ഘാടനം
ചെയ്തു. സ്റ്റാര്‍ സിംഗര്‍ യു.എസ്.എ. 2010-11 എക്സിക്യൂട്ടീവ് ഡിറക്ടര്‍
ഏലിയാസ് വര്‍ക്കി, പി.ആര്.ഒ. ബാബു തുമ്പയില്‍ എന്നിവര്‍ ചടങ്ങിന് സാക്ഷ്യം
വഹിച്ചു.
2011 ഡിസംബര്‍ പത്താം തിയ്യതി വൈകീട്ട് നാലു മണിക്ക്ഗ്രീന്ബര്ഗ്
സെന്‍ട്രല്‍ സ്കൂള്‍ ഓഡിറ്റോറിയത്തിലായിരിക്കും ഗ്രാന്റ് ഫിനാലെ നടക്കുക.
മുപ്പതോളം ഗായകരുമായി 2010 ജനുവരി പതിനഞ്ചാം തിയ്യതി ആരംഭിച്ച ഈ സ്റ്റാര്‍
സിംഗര്‍ ഷോ ഇതിനോടകം ഏറെ പ്രചാരം ലഭിച്ചു കഴിഞ്ഞു.
സംഗീത റിയാലിറ്റി ഷോകളില്‍ വ്യത്യസ്ഥതയോടെ തുടക്കമാരംഭിച്ച ഈ പരിപാടിയില്‍
മുതിര്‍ന്നവരാണ് മത്സരാര്‍ത്ഥികളെന്ന പ്രത്യേകതയുണ്ട്.എട്ടോളം
സ്റ്റേജുകളില്‍ വിവിധ റൗണ്ടുകളില്‍ മാറ്റുരച്ച് ഫൈനലിലേക്കെത്തിയ അഞ്ചു
ഗായകര്‍ക്ക് നിര്‍ണ്ണായക നിമിഷങ്ങളായിരിക്കും ഡിസംബര്‍ പത്തിനു നടക്കുന്ന
ഗ്രാന്റ് ഫിനാലെ.
ശിങ്കാരിമേളം, നാടകം, മിമിക്രി, ഡാന്‍സ്, മോഹിനിയാട്ടം തുടങ്ങി വിവിധയിനം
കലാപരിപാടികള്‍ ഗ്രാന്റ് ഫിനാലെയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പ്രേക്ഷകര്‍ക്കായി റാഫിള്‍ നറുക്കെടുപ്പും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യയിലേക്ക് ഒരു റൗണ്ട് ട്രിപ്പ് എയര്‍ ടിക്കറ്റാണ് സമ്മാനമായി
ലഭിക്കുക.പ്രവേശനം പാസ്സുമൂലം നിയന്ത്രിക്കുന്നതായിരിക്കും. ജി.കെ. പിള്ള,
ജോയ് ഇട്ടന്‍, റോയ് സി. തോമസ്, റോയല്‍ സിറ്റി (യോങ്കേഴ്സ്), മലബാര്‍
ഹോംസ് എന്നിവരാണ് ഈ പരിപാടിയുടെ മുഖ്യ സ്പോണ്‍സര്‍മാര്‍ .
ഗ്രാന്റ് ഫിനാലെയില്‍ പങ്കെടുക്കുന്നതിന്www.starsingerusa.com എന്ന
വെബ്സൈറ്റുവഴി സീറ്റുകള്‍ ബുക്കു ചെയ്യാവുന്നതാണ്.കൂടുതല്‍
വിവരങ്ങള്‍ക്ക്: ഏലിയാസ് ടി. വര്‍ക്കി 914 481 7676.
ഇ-മെയില്‍indianetusa@gmail.com, indianetlive@gmail.com.