ദിലീപും മഞ്ജു വാര്യയും വിവാഹമോചനത്തിനായി ഹര്‍ജി നല്‍കിയതായി റിപ്പോര്‍ട്ട്.
പരസ്പരധാരണയോടെ നല്കിയ ഹര്‍ജി അവസാനഘട്ടത്തിലാണെന്നും സ്വത്തു വിഭജനവും മകളുടെ
സംരക്ഷണവും ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മാത്രമേ ഇനി തീരുമാനമാകാനുള്ളുവെന്നും
റിപ്പോര്‍ട്ടില്‍ പറയുന്നു.
തൃശൂര്‍ കുടുംബകോടതിയിലാണ് ദിലീപും മഞ്ജുവും
പരസ്പരധാരണയോടെ പിരിയുകയാണെന്ന് കാണിച്ച് ഹര്‍ജി നല്‍കിയത്. ഏതാണ്ട് ഒരു
വര്‍ഷത്തോളമായി രണ്ടുപേരും പിരിഞ്ഞാണ് കഴിയുന്നത്. ദിലീപും മകള്‍ മീനാക്ഷിയും
ആലുവയിലെ വീട്ടിലും മഞ്ജു തൃശൂര്‍ പുള്ളിലുള്ള വീട്ടില്‍
മാതാപിതാക്കള്‍ക്കൊപ്പവുമാണ് കഴിയുന്നത്.
ഏറെനാളുകളായി ദിലീപും മഞ്ജുവും
പിരിയുകയാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വരാന്‍ തുടങ്ങിയിരുന്നു. ദിലീപ്
പലപ്പോഴും ഇത്തരം വാര്‍ത്തകളില്‍ കഴമ്പില്ലെന്ന് പ്രതികരിച്ചിരുന്നുവെങ്കിലും
മഞ്ജു ഒരിക്കലും അവ നിഷേധിച്ചിരുന്നില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല