പത്രാധിപക്കുറിപ്പ് : `സാഹിത്യപ്രതിഭ' എല്‍സി യോഹന്നാന് ശങ്കരത്തില്‍ രചിച്ച
`ദാവീദിന്റെ രണ്ടു മുഖങ്ങള്‍' എന്ന ഖണ്ഡകാവ്യം കഴിഞ്ഞ പന്ത്രണ്ടാഴ്ചകളായി
പ്രസിദ്ധീകരണം തുടങ്ങിയിട്ട് . ഇ മലയാളിയില്‍ക്കൂടി എല്ലാ ശനിയാഴ്ചയും ഖണ്ഡശ്ശ
പ്രസിദ്ധീകരിക്കുന്നു.
II. മോഹാഗ്നിയിലകപ്പെട്ട ദാവീദ്
17
`ദാവീദിന് ദുഷ്കൃത്യം കൊണ്ടനിര്വാച്യമായ്
ആവിഗ്നമായിയെന്
പ്രിയദാസാ !
യിശ്ശായി പുത്രനാമിടയബാലനെ
യിസ്രയേല്‍ മന്നനായ് വച്ചതും
ഞാന്‍.
എന്നിട്ടുമായവനെന്നെ മറന്നുപോയ്
നിന്ദിച്ചു തള്ളുന്നെന് ശാസനവും
!
ഇന്നവന് വാഴുന്നു സര്വ്വസുഭഗനായ്
മന്നിതില്‍ മന്നരില്
മന്നനായി.
സാധുസംരക്ഷകനായി വാഴേണ്ടവന്
സാധുസംഹാരകനായി
മാറി.
തന്നെയുമല്ലവന്, കാമസമ്പൂര്ത്തിക്കായ്
കൊന്നല്ലോ എന്നുടെ
ഹിത്യനേയും,
ഇക്കുറ്റം ചെയ്തയീ ദാസനെ ഞാനുടന്‍
തക്കപോല്ശിക്ഷിക്കും
തര്‍ക്കമില്ല.
ഈ വാര്ത്തയെത്രയും ക്ഷിപ്രമായ്ത്തന്നെ,
നീ
ദാവീദിനെയറിയിക്ക ദാസാ.'
നാഥാനീ വാര്‍ത്തയും പേറി രാജാസനേ
എത്തി
കഥിച്ചെല്ലാം മന്നനോട്.
ഈശന്റെ നിശ്ചയം കേട്ടതന്
മാത്രയില്‍
യിശ്ശായിനന്ദനന് തപ്തനായി .
ആകുലപ്പെട്ടവന്‍
പ്രാര്‍ത്ഥിച്ചനന്തരം
സങ്കടം തീര്‍ത്തല്ലോ,
തമ്പുരാനും.
എന്നാലുമാവേഴ്ചയ്ക്കുണ്ടായ പൊന്നുണ്ണി
മന്നനു സന്നമായ്
മൃത്യുമൂലം.
ബത്ശേബാ പിന്നെയും ഗര്‍ഭം ധരിച്ചതിന്,
ജാതനായ് സൂനുവായ്
`സോളമനും'
ഉന്നതശീര്‍ഷനായ് സോളമന് ലോകത്തില്‍
ധന്യമാം വാഴ്ചയും
കാഴ്ചവച്ചു.
ശ്രേഷ്ടരില്‍ ശ്രേഷ്ടനായ് വാണവനൂഴിയില്
അഷ്ടാദശജ്ഞാന
വക്താവുമായ്.
ഈശനു ജീവിതസാരഥ്യമേകിയാല്
ആശിസ്സനന്തമായ്
വന്നുചേരും.
ഈശനെ ധിക്കരിച്ചെന്നു വരികിലോ
നാശം ഭവിക്കും ഹതാശരാകും.
ശുഭം
എല്‍സി യോഹന്നാന് ശങ്കരത്തില്‍, ന്യൂയോര്‍ക്ക്,
Yohannan.elcy@gmail.com