കൊച്ചി: സംസ്ഥാനത്തെ കയ്യേറ്റങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന്മു ഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. വനസംരക്ഷണത്തിന് എതിരായി
നില്‍ക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. വനവിസ്തൃതി ഇനിയും
കുറയുന്നത് താങ്ങാന്‍ കേരളത്തിനു ശേഷിയില്ലെന്നും വനസംരക്ഷണ രംഗത്ത് കൂട്ടായ
ശ്രമം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഖരമാലിന്യ സംസ്കരണം വലിയ പ്രതിസന്ധിയാണ്
സൃഷ്ടിക്കുന്നത്. ഗ്രാമപ്രദേശങ്ങളില്‍ പോലും മാലിന്യസംസ്കരണം വലിയ പ്രശ്നമായി
മാറിയിരിക്കുന്നു. ഖരമാലിന്യ സംസ്കരണത്തിനായി മുന്നോട്ട് വരുന്ന തദ്ദേശ
സ്ഥാപനങ്ങള്‍ക്ക് പൂര്‍ണ പിന്തുണയും സാമ്പത്തിക സഹായവും സര്‍ക്കാര്‍
നല്‍കുംമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോക പരിസ്ഥിതി
ദിനത്തോടനുബന്ധിച്ച് കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് സംഘടിപ്പിച്ച
പരിപാടിയില്‍ പങ്കെടുത്ത് പ്രസംഗിക്കുയായിരുന്നു മുഖ്യമന്ത്രി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല