MediaAppUSA

' എന്റെ കവിത കാലാന്തരങ്ങളില്‍' - ബിന്ദു ടിജി

ബിന്ദു ടിജി Published on 07 May, 2014
' എന്റെ കവിത  കാലാന്തരങ്ങളില്‍' - ബിന്ദു ടിജി
വര്‍ണ്ണമില്ലാത്ത ഗന്ധമില്ലാത്ത
രാഗവും നാദഭേരിയുമില്ലാത്ത
തുള്ളിവെളിച്ചം എത്തിനോക്കാത്ത
കല്‍ത്തുറുങ്കില്‍  കിടപ്പവള്‍.
ചേര്‍ത്തടച്ചു തഴുതിട്ട വാതിലില്‍
രാഗാര്‍ദ്രയായി നീ വന്നുമുട്ടീടിലും
ഒച്ച വെക്കാതെ ഉച്ചത്തില്‍ മൂളാതെ
ഒന്നിഴഞ്ഞെണീറ്റാ തഴുതൊന്നുമാറ്റു
വാനൊട്ടുമേ ശക്തിയില്ലാത്തവള്‍.
ഏറെഖിന്നയായധീരയായി
മുഖം കുനിച്ചിരിപ്പവള്‍
പരിഹാസപ്പെരുമഴയില്‍ നനഞ്ഞൊട്ടി
ചോരയൊലിക്കുമാ നെഞ്ചകം
പൊത്തിയിട്ടാര്‍ത്തയായ് കേണവള്‍.
കൊച്ചു പൂങ്കവിളിലമ്മ തന്‍
ചുംബനം കാത്തു കാത്തു കിടന്നു
വിവശയായിട്ടാറുപോല്‍ കണ്ണീരൊഴുക്കി
മയക്കത്തിലേക്കാണ്ടുപോയോരനാഥയാം ബാലിക.
*********************************************************************
ഇമ്മട്ടില്‍ ഖിന്നയായബലയായ്
ജന്മാഴിതന്‍ പാതിതുഴഞ്ഞെത്തിയിന്നു
സ്വചഛ ശാന്തമായി മയങ്ങുകയാണു
നിന്‍ സ്‌നേഹതീരങ്ങളില്‍
ഏറ്റം കരുത്തനാം പതിതന്‍
മാറില്‍ ശയിക്കുന്ന പത്‌നിയെപോല്‍.
ഇത്രമേല്‍ ആഴത്തിലരുമയായ്
പാരായണാര്‍ഹമെന്നോതി യെന്‍
കവിതയെ ലാളിപ്പതാരു നീ  
പതിയോ... മിത്രമോ.....
പാരിലിവര്‍ തന്‍ വേഷധാരിയാം
സാക്ഷാല്‍ പരംപൊരുള്‍ തന്നെയോ?


' എന്റെ കവിത  കാലാന്തരങ്ങളില്‍' - ബിന്ദു ടിജി
vaayanakkaaran 2014-05-08 06:48:48
നല്ലൊരു കവിതതൻ ആർദ്രമാം  നനവും കാത്ത്
നെറ്റിൻ ആകാശസീമയിൽ നിത്യം പരതുന്ന
കവിതപ്രിയനാമൊരു വേഴാമ്പൽ പക്ഷിയോ? 
വിദ്യാധരൻ 2014-05-08 07:54:18
പതിയുമല്ല മിത്രവുമല്ല പരം പൊരുളുംമല്ല വായനക്കാരാണ്, നിന്റെ ഏകാന്തതകളിൽ, പരിഹാസ പെരുമഴയിൽ നനഞ്ഞൊട്ടി മുഖം കുനിഞ്ഞു, കണ്ണീരൊഴുക്കി അമ്മതൻ ചുംമ്പനാവും കാത്തു കാത്തു തളരുന്നു മയങ്ങിയപ്പോൾ നിന്നിൽ നീ അറിയാതെ ഉതിരുന്നുവീണ, നിന്റെ കവിതയിൽ നിന്ന് കിനിയുന്ന തേ ൻ നുകരുന്ന ഭ്രമരവര്യന്മാർ
വിദ്യാധരൻ 2014-05-08 11:12:03
ട്രൂത്ത് മാൻ പറഞ്ഞതിൽ കാര്യം ഇല്ലാതെയില്ല! ചില കവിതകൾ വായിച്ചാൽ എന്റെ തലയിൽ കേറില്ല. ഞാൻ പഴയ പത്താംതരം വരെ പഠിച്ചിട്ടുള്ളതും വിദ്വാൻ പരമേശരൻ നായരുടെ ശിഷ്യനുമാണ്. എനിക്ക് ഇംഗ്ലീഷിൽ എഴുതാൻ അറിയില്ലെങ്കിലും വായിച്ചാൽ മനസ്സിലാകും. പക്ഷെ വ്യാകരണം തെറ്റായി എഴുതിയാൽ അത് എത്രപ്രാവശ്യം വായിച്ചാലും മനസിലാകില്ല. ഉദാഹരണം റ്റ്രൂത്തുമാന്റെ 'വിദ്യാധരൻ ഈസ് ക്രിട്ടിസൈസ്' എന്നത് 'വിദ്യാധരൻ ക്രിട്ടിസൈസ്' ' എന്നോ വിദ്യാധരൻ ഈസ്‌ ക്രിട്ടിസൈസിംഗ്' എന്ന് എഴുതിയാലേ എനിക്ക് മനസ്സിലാകു. ഇത് ഒരു ഉദാഹരണം പറഞ്ഞെന്നെയുള്ളൂ. ഇതുപോലെയാണ് പലരും കവിതകൾ എഴുതിവിടുന്നത്. തലയും വാലും ഇല്ലാതെ. അതൊക്കെ വായിച്ചു മനസിലാക്കതക്ക രീതിയിലല്ല എന്റെ പരിശീലനം പിന്നെ കുഞ്ചൻനമ്പിയാർ പറഞ്ഞതുപോലെ അരുപതിലാരാൻ ചുരികപയറ്റു തുടങ്ങാറുണ്ടോ ശിവ ശിവ കഷ്ടം! (ശീലാവതി ചരിതം)
Truth man 2014-05-08 12:37:56
I use spoken English vidyadaran .people are using for example
Yesterday I go there I see him....   The correct is that ......
Yesterday I went there I saw him.
He said that she will come .  That is not exactly correct
The correct is . He said that she would come.usually we are using spoken or slang here.we are not criticizing that.
Any way thanks  I appreciate you
Truth man 2014-05-08 12:44:55
Cow eats grass. Cow is eating grass.
1.simple present 
2.simple present continuing 
Both are correct.  Is it correct  vidyadaran 
Bindu Tiji 2014-05-08 20:11:54
Respected Vidhyadharan Sir and Truth Man Sir, വ്യാകരണത്തെ കുറിച്ചുള്ള പരാമർശം എന്റെ കവിതയെ ബന്ധപ്പെടുത്തി യാണോ? Or just a general discussion? Thank you.
വിദ്യാധരൻ 2014-05-09 07:32:49
"വിദ്യാധരൻ കഠിനമായ കവിതകൾക്ക് അഭിപ്രായം പറയാറില്ല" എന്ന് വ്യാകരണ ശുദ്ധിയില്ലാത്ത ആംഗലേയ ഭാഷയിൽ ട്രൂത്ത് മാൻ നടത്തിയ ഒരു ഒളിയമ്പ് പ്രയോഗത്തെ (അത് പെട്ടന്ന് അപ്രത്യക്ഷമാകുകയും ചെയ്യുത്) തുടർന്നാണ് ഈ ഒരു സംവാദം ആരംഭിച്ചത്. അതിനു നിങ്ങളുടെ നല്ല കവിതയുമായി യാതൊരു ബന്ധവും ഇല്ല. എന്നാൽ ഇത്തരം സംവാദങ്ങൾ കവിതകൾക്ക് വളമായി തീരുന്നെങ്കിൽ അതിൽ ഞാൻ ഖേദിക്കുന്നില്ല. വ്യാകരണം അറിയാവുന്ന ഒരു വ്യക്തി വ്യാകരണം അറിയാത്തവനെപ്പോലെ സംസാരിക്കാറില്ല. സംസാരിക്കുന്നെങ്കിൽ വ്യാകരണ നിയമത്തെ ലംഘിക്കാനുള്ള ഒരു പ്രവണതയുടെ ആരംഭമാണ്. തങ്ങൾക്കു തോന്നുന്നെന്ന്തെന്തും എഴുതി അതിനു കവിത കഥ എന്നൊക്കെ വിളിക്കുന്നതിനോട് എനിക്ക് യോചിപ്പില്ല. അല്ലെങ്കിൽ കഠിന പദങ്ങൾ ഉപയോഗിച്ചും ആശയങ്ങൾ വായനക്കാർക്ക് മനസിലാകതയും എന്തെങ്കിലും എഴുതിവിട്ടു അനുവാചകരുടെ തലമണ്ടയിൽ തുടർച്ചയായി അടിച്ചു കേറ്റി അതിനെ കവിത എന്ന് പറയിപ്പിക്കാനുമുള്ള ഒരു ശ്രമവും ഇവിടെ നടക്കുന്നുണ്ട്. 'മഴ പെയ്യുമ്പോഴും പുഴ ഒഴുകുമ്പോഴും ' ശ്രദ്ധിച്ചാൽ താള ലായങ്ങളുടെ സമിശ്രസമ്മേളനം അനുഭവപ്പെടും. ഒരു നല്ല കവിത വായിക്കുമ്പോളോ കഥ വായിക്കൊമ്പോ ളോ എഴുത്തുകാരനോ എഴുത്തുകാരിക്കൊ ഉണ്ടായാ വികാര വിചാരങ്ങളെ വായനക്കാരിലേക്ക് പകരാനും വായനക്കാരെ അവരോടപ്പം നിറുത്തി അവർ കണ്ട കാഴ്ചകൾ കാട്ടി കൊടുക്കാനും കഴിയുമ്പോൾ മാത്രമേ ഒരു നല്ല രചന പിറക്കുന്നുള്ളൂ ' എന്നെ സംബന്ധിച്ചടത്തോളം നിങ്ങളുടെ കവിതയ്ക്ക് അത് കഴിഞ്ഞിരിക്കുന്നു. വ്യാകരണം അറിയാമായിരിന്നിട്ടും അറിയാത്തവനെപ്പോലെ നടിച്ച ട്രൂത്ത് മാനെ സംബന്ധിച്ചോളം അയ്യാൾ സത്യമല്ലാത്ത എന്തോ ദുരുദ്ദ്യെശത്തോടെ മറ്റുള്ളവരെ വഴി തെറ്റിക്കാൻ ശ്രമിക്കയാണ്.
ആകുലൻ 2014-05-09 08:42:12
ട്രൂത്ത്‌മാന്റെ കഥ വിദ്യാധരൻ കഴിക്കും എന്നാ തോന്നുന്നത്! വടി കൊടുത്ത് അടി മേടിക്കണോ സ്നേഹിതാ?
Truth man 2014-05-09 11:24:50
Dear vidyadaran  I have no problem with you,your criticism is very important to beginning writers. If I say anything wrong ,I am sorry .Thank you very much your co-operation
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക