Image

സന്തോഷത്തിന്റെ സമവാക്യങ്ങള്‍ -മണ്ണിക്കരോട്ട്

മണ്ണിക്കരോട്ട് Published on 16 May, 2014
സന്തോഷത്തിന്റെ സമവാക്യങ്ങള്‍ -മണ്ണിക്കരോട്ട്
അടുത്ത സമയത്ത് സൂര്യ ചാനലില്‍ കണ്ട 'ചാമ്പ്യന്‍സ്' എന്ന ഒരു പരിപാടി തികച്ചും വ്യത്യസ്തവും വേറിട്ടതുമായിരുന്നു. വികലാംഗരുടെയും അംഗഭംഗം സംഭവിച്ചവരുടെയും കലാപ്രകടനമായിരുന്നു അത്. അതില്‍ കുരുടര്‍, ചെകിടര്‍, മൂകര്‍, കൈകാലുകള്‍ക്ക് സ്വാധീനമില്ലാത്തവര്‍, അസുഖം കാരണം അംഗവൈകല്യം സംഭവിച്ചവര്‍, അപകടത്തില്‍ അംഗഭംഗം നേരിട്ടവര്‍ എന്നുവേണ്ട ഏതുവിധ ശാരീരിക വൈകല്യങ്ങള്‍ ഉണ്ടാകാമൊ അങ്ങനെയുള്ളവരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു കലാമത്സരം, ചാമ്പ്യന്‍സ്.

സന്തോഷത്തിന്റെ സമവാക്യങ്ങള്‍ -മണ്ണിക്കരോട്ട്
Join WhatsApp News
vaayanakkaaran 2014-05-16 18:14:40
ഗുരു സന്തോഷമില്ലാത്തവനോട്‌ പറഞ്ഞു. ``നിനക്ക്‌ ഞാന്‍ സന്തോഷമുണ്ടാക്കിത്തരാം. ഒരു ഷര്‍ട്ട്‌ കൊണ്ടുവന്നാല്‍ മതി''. ഒരു ഷര്‍ട്ടോ? ഒറ്റ ഷര്‍ട്ട്‌. ഞാന്‍ നിനക്ക്‌ സന്തോഷമുണ്ടാക്കിത്തരാം. ഏത്‌ ടൈപ്പാണ്‌ വേണ്ടത്‌? സാധാരണത്തേതുപോലെയുള്ളത്‌. നിനക്ക്‌ പാകമായാലും ഇല്ലെങ്കിലും കുഴപ്പമില്ല. പക്ഷേ സന്തോഷമുള്ളവന്റെ ഷര്‍ട്ടായിരിക്കണം. ഇയാളും ഇതുപോലെ ഓരോരുത്തരുടെ അടുത്തും പോയി ചോദിച്ചു. ``ഒരു ഷര്‍ട്ട്‌ തരുമോ?'' എന്ന്‌. ഷര്‍ട്ടുതരാം. സന്തോഷമുണ്ടോ നിങ്ങള്‍ക്ക്‌? സന്തോഷമൊന്നുമില്ല. ഷര്‍ട്ട്‌ തരാന്‍ സന്തോഷമുണ്ട്‌. നിങ്ങള്‍ സന്തോഷവാനാണോ? അല്ല. അങ്ങനെ ഓരോരുത്തരോടും സന്തോഷവാനാണോ എന്ന്‌ ചോദിച്ചിട്ട്‌ സന്തോഷവാനല്ല. അവസാനം ഒരാളെ കണ്ടെത്തി. അയാള്‍ ഭയങ്കര സന്തോഷവാനാണ്‌. എന്നാല്‍ അയാളോട്‌ ചോദിച്ചു. ഷര്‍ട്ട്‌ തരുമോ? അയാള്‍ക്ക്‌ ഷര്‍ട്ടില്ല. അതായിരുന്നു അയാളുടെ പ്രശ്‌നം. പക്ഷേ സന്തോഷവാനാണ്‌. 
Dr.Sasi 2014-05-17 09:02:38
Dear Vaayanakkaaran,
I request you to kindly read John Hay's   Wonderful poem The Enchanted Shirt  for  more illumination!!
Fondly,
(Dr.Sasi)

vaayanakkaaran 2014-05-17 09:35:54
Thanks for pointing me to the nice poem, Dr. Sasi. Obviously, the guru had his own version. 
വിദ്യാധരൻ 2014-05-19 09:06:46
ഞാനും മുടങ്ങാതെ കണ്ടുകൊണ്ടിരുന്ന ഒരു പരിപാടിയാണ് ചാമ്പ്യൻസ്. ജീവിതത്തിലെ ചെറിയ പരാജയങ്ങളും, ബലഹീനതകളും, പ്രതിസന്ധികളും പലപ്പോഴും നമ്മെ നിർവീര്യരാക്കും. പ്രത്യേകിച്ചു ആരോഗ്യവാന്മാരായ മലയാളികളെ. സാഹിസികത ജിവിതത്തിന്റെ ഭാഗമാക്കിയ അമേരിക്കയിൽ കുടിയേറിയിട്ടും ജീവിതത്തിൽ യാതൊരു ലക്ഷ്യവും ഇല്ലാതെ മറ്റുള്ളവര്ക്ക് ഭാരമായി ജീവിക്കുന്ന എത്രയോ മലയാളികളെ നമ്മൾക്ക് കാണാൻ കഴിയും. എന്തിനു ഒരു മുട്ടാതർക്കവും ഉടക്കും ഉണ്ടാക്കി മറ്റുള്ളവർ അദ്ധ്വാനിച്ചു കൊണ്ടുവരുന്നതിൽ നിന്ന് അല്പ്പം വെള്ളവും മേടിച്ചു അടിച്ചു ജീവിതം പാഴാക്കി കളഞ്ഞ എത്രയോ മനുഷ്യ മൃഗങ്ങളെ നമൾക്ക് കാണാൻ കഴിയും. അത്തരക്കാർക്ക് ആവേശം ആവാഹിചെടുക്കണമെങ്കിൽ നിർഭാഗ്യവാന്മാർ എന്ന് എഴുതി തള്ളിയ ഈ മനുഷ്യ ജീവികളിലേക്ക് നോക്കിയാൽ മതി. ഇവരെ നോക്കുമ്പോൾ രണ്ടു കയ്യും രണ്ടുകാലുമുള്ള നമ്മൾക്ക് എന്ത് പ്രശ്നങ്ങലാണ്ള്ളത്? എഴുത്തുകാരൻ സന്തോഷത്തിന്റെ മാനദണ്ന്ധങ്ങളിലാണ് ഈ ലേഖനത്തില ശ്രദ്ധവ്ചിരിക്കുന്നതെങ്കിലും ലേഖനം വായനക്കാരനെറെ ചിന്തയെ പല തലങ്ങളിലേക്കും തിരിച്ചു വിടുന്നു. അതായത് എഴുത്തുകാരൻ ഒരു പക്ഷെ ഉദ്ദേശ്യച്ചതിലും കൂടുതൽ ആ ലേഖനംകൊണ്ട് ഫല പ്രാപ്തിയുണ്ടാകുന്നു. സാഹിത്യ പ്രവര്ത്ത്യ സൃഷ്ടികൾ സമൂഹത്തിനു പ്രയോചനകരമായി തീരുന്നു. എഴുത്തുകാരൻ സമൂഹത്തിന്റെ ഭാഗമായി തീരുന്നു. ലേഖനവും ലേഖകനും അഭിനന്ദനം അർഹിക്കുന്നു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക