മഹാ കാവ്യമെഴുതാതെ മഹാകവിപ്പട്ടം നേടി ഖ്യാതി നേടിയ കുമാരനാശാന്‍ ആശയഗംഭീരന്‍ എന്ന വിശേഷണത്തിന് അര്‍ഹനായി, യശഃശരീരനായി സഹൃദയ മനസ്സുകളിലും കാവ്യനഭസ്സിലും വിരാജിക്കുന്നു.
ആശാന്‍ കൃതികളിലെ നായികമാരായ നളിനി, ലീല, എന്നിവരാകട്ടെ പ്രേമത്തില്‍ പുരുഷന്റെ ബലിവേദിയില്‍ ജീവാര്‍പ്പണം നടത്തി പരിശുദ്ധ പ്രേമത്തിന്റെ മാറ്റു തെളിയിച്ചവരാണ്. ഇവരുടെ പ്രേമദാര്‍ഢ്യത്തെക്കുറിച്ച് ആശാന്റെ പ്രഖ്യാപനം, പ്രേമവിഷയത്തില്‍ സ്ത്രീകള്‍ പൊതുവെ ദൃഢനമസ്‌കരാണെന്ന് സ്ഥാപിക്കാനും ഉപോല്‍ബലകമാണ്.
പഴകിയ തിരുവല്ല മാറ്റിടാം
പുഴയൊഴുകും വഴി വേറെയാക്കിടാം
കഴിവുമിവ, മനസ്വിമാര്‍ മനസ്സോ-
ഴിവതശക്യമൊരാളിലൂന്നിയാല്‍
നളിനിയും ലീലയും ഇക്കാര്യം വാസ്തവമാണെന്ന് രാഗങ്ങളുടെ ജീവിതം ഹോമിച്ചു തെളിയിക്കയും ചെയ്തു.
എനിക്കു പറയാനുള്ളത് ഇവരുടെ പ്രേമത്തിനു പാത്രമായ പേടിത്തൊണ്ടന്മാര്‍ മണ്ണുണ്ണികള്‍, വാഴപ്പിണ്ടികള്‍, നട്ടെല്ലില്ലാത്ത കൊജ്ഞാണന്മാര്‍ എന്നും മറ്റും വിശേഷിപ്പിക്കാവുന്ന ദിവാകര-മദന്മാരെക്കുറിച്ചാണ്.
പുരുഷന്‍ എന്ന പദത്തിനു നിഘണ്ടുഗതമായ അര്‍ത്ഥം സകല പ്രാണികളിലും വച്ചു ശ്രേഷ്ഠന്‍ എന്നാണ്. ധൈര്യം, സൈഥര്യം, വിപദി ധൈര്യം, ദയ, ദീനബന്ധുത്വം ഇത്യാദി ഗുണഗണങ്ങളാല്‍ ശോഭിതനായ ശാര്‍ദ്ദുലനോ പുരുഷ കേസരിയൊ ആയ പുരുഷോത്തമനെയാണ് പുരുഷന്‍ എന്ന പദം വ്യഞ്ജിപ്പിക്കുന്നത്. ദൗര്‍ഭാഗ്യവശാല്‍ നാം ആദ്യം വിശേഷിപ്പിച്ച രണ്ട് അണ്ണന്മാരെയാണ് ലീലയും നളിനിയും കയറി പ്രേമിച്ചത്. പുരുഷാംഗം കൈവശമുള്ളതു കൊണ്ട് കിംഫലം? നളിനിയുടെ ബാല്യകാലസഖന് ദിവാകരനെ വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടുമുട്ടുന്ന നളിനി സ്ത്രീ സഹജമായ ലജ്ജപോലും വെടിഞ്ഞു തന്റെ അന്തര്‍ഗ്ഗതം വെളിവാക്കുന്നത് നോക്കജശ
എന്റെ യേക ധനമങ്ങു, ജീവനങ്ങെ
ന്റെ ഭോഗമതുമെന്റെ മോക്ഷവും
എന്റെ യീശ! ദൃഢമിപ്പ ദാബുജ-
ത്തിന്റെ സീമ, യിതുപോ കല്ലില്ല ഞാന്‍!
പ്രിയന്റെ കാലില്‍ കെട്ടിവീണുള്ള ഈ യാചനയിലും പിരിദേവനത്തിലുമൊന്നും ആ ശാദ്ദുലന്റെ മനം അലിഞ്ഞില്ല. രണ്ടടി പിന്നോക്കം മാറിയ അദ്ദേഹം കാണുന്നത് വികാരവേഗത്തില്‍ മൂര്‍ച്ഛിച്ചു പോകുന്ന ആ മനസ്വിനിയെയാണ്. അയാളുടെ മാറില്‍ മയങ്ങി വീണ് അവള്‍ പ്രാണന്‍ വെടിയുന്നു! ദിവാകരന്‍ യോഗിയാണുപോലും. ധര്‍മ്മശാസ്‌ത്രോക്തമായ പുരുഷാര്‍ത്ഥങ്ങള്‍ ക്രമാനുഗതമായി നേടേണ്ടതാണ്. ആശ്രമ ചതുഷ്ടയങ്ങളിലെ മുഖ്യ ഇനമായ ഗാര്‍ഹസ്ഥ്യം മറികടന്ന് യോഗിയാകുന്നവരുടെ ഗതികേടിന്റെ വൈകല്യങ്ങളുടെ നാറുന്ന കഥകള്‍ക്ക് അനുദിനം നാം സാക്ഷികളാകുന്നു. താടിയും മുടിയും നീട്ടി കാവി ധരിച്ചാലോ, ബ്രഹ്മചര്യം ശരിവരെ പാലിക്കുന്ന വൈരാഗിയാണെന്നു പറഞ്ഞു നടന്ന് അഗമ്യഗമനം നടത്തിയിട്ട് പിടിക്കപ്പെടുമ്പോള്‍ വീണിടത്തു കിടന്ന് ഉരുണ്ടു പിരണ്ട് രക്ഷപ്പെടാനുള്ള ശ്രമം പാളിപ്പോകുമ്പോള്‍ നാണംകെട്ടു പോകുന്നത് സമൂഹമാകെയാണ്.
അതുപോകട്ടെ കാരുണ്യ ലേശമില്ലാത്ത ദിവകാ 'യോഗി' നളിനിയെ യമപുരിക്കയച്ചു. ഇത്തരത്തിലൊരു അരുകൊലക്ക് ഹേതുഭൂതനായ ദിവകാരന് 21 നരകങ്ങളില്‍ ഏതിലെങ്കിലും കയറിപ്പറ്റാന്‍ കഴിയുമോ?(ആഗ്നേയ പുരാണപ്രകാരം നരക സംഘ്യ 28 കോടിയാണ്) അങ്ങോട്ടേയ്ക്കുള്ള വൈതരണി(നദിയാണ്) ഒരു മൂച്ചിന് നീന്തിക്കടക്കാന്‍ കഴിഞ്ഞെന്നു വയ്ക്കുക, അക്കരെത്തിയാല്‍ നിര്യതി കക്ഷിക്ക് നരകകവാടം തുറന്നു കൊടുക്കുമോ? അയാള്‍ എങ്ങോട്ടെങ്കിലും നളിനിയുടെ ശാപവും പേറി പോയി തുലയട്ടെ.
നമുക്കിനി ലീലയുടെ നായകനെ അനുവാധനം ചെയ്യാം. പണ്ടത്തെ കാലമാണ്. നിനക്കായ് സര്‍വ്വതും ത്യജിച്ചൊരു രാജന്‍ വിളിക്കുന്നു എന്നു പറഞ്ഞതുകേട്ട് പ്രേമത്തിന് സ്വര്‍ഗ്ഗ മുന്തി നായകനൊപ്പം ഒളിച്ചോടാന്‍ പഴുതില്ലാത്ത അക്കാലം! വാണികപ്രവരനായ ലീലാമണിയുടെ ധനാഢ്യനായ അച്ഛന്-പ്രേമത്തിന്റെ മൃദുലഭാവങ്ങളെ പറ്റി പിടിപാടില്ലാത്ത ഒരു തനി വ്യാപാരി! വനവേടനുണ്ടോ കപോതമെന്നോ കാട്ടുപോത്തെന്നോ വല്ല ദാക്ഷിണ്യവും? മകളുടെ പ്രേമം മണത്തറിഞ്ഞയുടന്‍ ആ സൂത്രശാലി മകളെ തനിക്കനുയോജ്യനായ മറ്റൊരു സമ്പന്ന'ഗ്രഹത്തിലെ ഒരു സ്പൂണ്‍ ഫെഡിന്' നല്‍കിയ വിഷയം മംഗളമാക്കി. 'അഭിജന സങ്കടതര്യം' ഗതികെട്ട് അനുസരിക്കേണ്ടി വന്ന മകള്‍ വിദൂര ഭര്‍ത്തൃഗ്രഹത്തിലേക്ക് പോന്നത് ആരുമറിയാതെ മദനനെ ഹൃദയത്തില്‍ പേറിക്കൊണ്ടാണ്. പണ്ട് ധീരവനിത ഉണ്ണിയാര്‍ച്ച തന്റെ കാമുകനെ രക്ഷിതാക്കളുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെടുത്തിയത് തന്റെ സമൃദ്ധമായ കേശരാശിയില്‍ ഒളിപ്പിച്ചാണ്. അത്ര റിസ്‌ക് കൂടി വേണ്ടിവന്നില്ല. അവളുടെ സ്റ്റൈല്‍ “അന്തരരംഗഗോപന” മായിരുന്നു. ഒരു ചെവിയറിഞ്ഞില്ല. ഭര്‍ത്തൃ ഗ്രഹത്തിലെ മണിയറയിലെ ഹംസ ധൂളികാ ശയ്യയില്‍ ഭര്‍ത്താവെന്നു 'സാധു' കാമകലയുടെ പതിനെട്ടടവും പയറ്റി നോക്കിയെങ്കിലും ഈ കടുപ്പക്കാരി തടശിലപോലെ തരംഗ ലീലയില്‍ മരുവുകയായിരുന്നു. പെണ്‍ മനഃശാസ്ത്രം അങ്ങനെയാണ്. തനുവും മനവും ഒരുവന് തീറെഴുതിയാല്‍ പടച്ചവന്‍ പോലും തോറ്റതു തന്നെ. ലീലയുടെ മനസ്സിന്റെ അഗാധതയില്‍ മദനോന്മുഖമായ പ്രേമത്തിന്റെ ഒരിക്കലും നശിക്കാത്ത വേരുകളായിരുന്നു ചെഴിച്ചു നിന്നിരുന്നത്. താന്‍ പ്രേമിച്ച പെണ്ണിന്റെ കരം പിടിച്ച് ഉറച്ചകാല്‍ വെയ്‌പോടെ എങ്ങോട്ടെങ്കിലും രക്ഷപ്പെടാന്‍ ഒരു പക്ഷേ വേണ്ടത്ര തന്റേടം അയാള്‍ക്കുണ്ടായിരുന്നില്ല. അതല്ലെങ്കില്‍ വജ്ര ഹൃദയനായ വണിക്കിന്റെ ഗ്രധ്രദൃഷ്ടി രഹസ്യമായി അവന്റെ നീക്കങ്ങളെ അനുധാവനം ചെയ്തിരിക്കണം. അതിനാലാവാം ആ മണ്ണുണ്ണി കാടു കയറിയത്. പ്രേമിക്കാന്‍ ഒരുമ്പെടുന്നവന്‍ ജീവനെ തൃണവല്‍ഗണിക്കാന്‍ കൂടി ശക്തി ആര്‍ജ്ജിച്ചിരിക്കണം. ചങ്ങമ്പുഴയുടെ മദനന്‍ ഒരു മുഴം കയറില്‍ തന്റെ പ്രാണനൊടുക്കി ചന്ദ്രികയുടെ പ്രേമം പൂവുപോലുള്ളരോമന കൗതുകം മാത്രമായിരുന്നു. അതിനെ പ്രേമമെന്നു വിളിച്ച് അന്ധാളിപ്പിക്കുന്ന നമ്മുടെ മൗഢ്യമാണ് അപരാധി.
എന്തുവന്നാലും എനിക്ക് ആസ്വദിക്കണം മുന്തിരി ചാറുപോലുള്ളൊരു ജീവിതം-എന്നായിരുന്നു ആ പ്രായോഗിക ബുദ്ധിക്കാരിയുടെ അന്തര്‍ഗതം. പക്ഷേ ലീല കടുത്തകൈതന്നെ പ്രയോഗിച്ചു.
അവളുടെ സഹനീയശായി,
ഒരു നാളിലുണര്‍ന്നീടതെയായ്
അതു ഹേതു തരംഗലീലയില്‍ തടശിലപോലെ മരുവിയ തന്റെ
സഹധര്‍മ്മിണിയുടെ കൈക്രിയ ആണെന്ന് സഹൃദയരായ വായനക്കാരോട് ബുദ്ധിയുപദേശിക്കേണ്ട പോക്കണം കേട് കവിക്കില്ലല്ലോ.
അനന്തര സംഭവങ്ങള്‍ അതു ശരിവെയ്ക്കുകയും ചെയ്യുന്നു. യുവജനഹൃദയം സ്വതന്ത്രമാണവരുടെ കാമ്യപരിഗ്രഹേച്ഛയില്‍ കാര്യം ശരി. പക്ഷേ അസ്വതന്ത്രമായ ശരീരത്തെ നാട്ടാചാരപ്രകാരം രക്ഷിതാക്കള്‍ തങ്ങള്‍ ഉദ്ദേശിക്കുന്നിടത്തു തളക്കുമെന്നുള്ള മറ്റൊരു വസ്തുത.
ഏതായാലും സ്വഗൃഹത്തിലെതുപോലുള്ള നിര്‍ബന്ധിത വീട്ടു തടങ്കലൊന്നും ഭര്‍ത്തൃ ഗ്രഹത്തില്‍ ഉണ്ടായിരുന്നില്ലെന്ന് അനുമാനിക്കാം. സ്വസഖിയോടൊപ്പം അവള്‍ തന്റെ കമിതാവിനെ തേടി ഇറങ്ങുന്നു. അയാളെ തേടിപിടിക്കാന്‍ സഖിയെ നിയോഗിക്കുന്നു. ആത്മാര്‍ത്ഥതയുള്ള ഒരു ചങ്ങാതിയായിരുന്നു. ആ സഖി. ഒടുവില്‍ പ്രിയനെ സംബന്ധിച്ച വര്‍ത്തമാനവും കൊണ്ടാണ് അവള്‍ എത്തിയത്. ഉണ്ടൊരു ദിക്കില്‍ നിന്ന് പ്രിയന് എന്ന സദ് വാര്‍ത്ത കേട്ടപാടെ രണ്ടുപേരും കൂടി വനത്തിലെത്തി അയാളെ കണ്ടെത്തി. പക്ഷേ, നാട്ടിലേക്ക് തിരിച്ചു പോക്ക് അസാധ്യം. കാട്ടില്‍ കാട്ടു മൃഗങ്ങളെ പേടിച്ച് എത്ര നാള് ജീവിക്കും. പോരാത്തതിന് ലീലയുടെ തന്തപ്പടി വിവരമറിയുമ്പോള്‍ അടങ്ങിയിരിക്കില്ല. അയാള്‍ തനിക്കേറ്റ അപമാനത്തിനു തക്ക ശിക്ഷ നല്‍കുകയും ചെയ്യും. ആകയാല്‍ ഇനി ജീവിച്ചിരുന്നിട്ടു കാര്യമില്ല എന്ന ഒരു പലായന സിദ്ധാന്തം സ്വീകരിച്ച്, ലീലയെ കണ്ടതും രേവാ നദിയുടെ കുത്തൊഴുക്കിലേക്ക് ചാടി ജീവനൊടുക്കുകയും ചെയ്തു. ഇത്രയേറെ സാഹസം കഴിച്ച് തന്റെ പ്രാണ പ്രിയനെ തേടിയെത്തിയ കാമിനിയോട് ഇത്ര വലിയ കടുംകൈ കാണിക്കരുതായിരുന്നു. പട്ടിണി കിടന്ന് കംഗാള്‍ പ്രിയനായ തനിക്കിനി ഒന്നിനും ആവതില്ല എന്ന നിസ്സഹായതയും ഇങ്ങനൊരു അറ്റകൈ പ്രവര്‍ത്തിക്കാന്‍ ആ കാമുകനെ പ്രവര്‍ത്തിക്കാന്‍ ആ കാമുകനെ പ്രേരിപ്പിച്ചിരിക്കാം. ഏതായാലും 'തിരിയെ മദനനെന്തിനോടി' എന്ന ചോദ്യം എന്റെ മനസ്സില്‍ ഇന്നും ഒരു ഉത്തരം കിട്ടാത്ത സമസ്യയായി നിലകൊള്ളുന്ന 'മാംസ നിബന്ധമല്ല രാഗം' എന്ന ആശാന്റെ പ്രഖ്യാപനത്തിന് ഒരു തിരിച്ചടിയല്ലേ ഇങ്ങനെയൊരു ശോക പര്യവസായിയായ അന്ത്യം.
'ആരും തോഴീ, ഉലകില്‍ മറയുന്നില്ല മാംസം വെടിഞ്ഞാല്‍' എന്നൊക്കെ കേള്‍ക്കാന്‍ സുഖമുള്ള ശീലില്‍ തട്ടി മൂളിച്ചാലും ശരീരമാദ്യം ഖലു ധര്‍മ്മസാധനം എന്ന ആര്‍ഷഭാരത സിദ്ധാന്തമനുസരിച്ച് ഈ ശരീരമെന്ന പിണ്ഡം അനിവാര്യ ഘടകമായിത്തന്നെ എക്കാലവും ശേഷിക്കുന്നു. അനശ്വരമായ ആത്മാവിനു കുടികൊള്ളനുള്ള ഒരവശ്യ വസ്തുവല്ലെ ഈ നശ്വര ശരീരം എന്ന് അര്‍ത്ഥശങ്കക്കിടയില്ലാത്ത വണ്ണം ഒരു ചോദ്യം മനസ്സില്‍ പൊന്തിവരുന്നു. ഉത്തരമരുളാന്‍ പ്രാഗത്ഭ്യമുള്ളവര്‍ വായനക്കാരിലുണ്ടെന്നാണ് എന്റെ പ്രത്യാശ.
ഭൂമിയിലെ മൂന്നിലൊന്നോളം ജനങ്ങൾ ഉള്ള ഭാരതത്തിൽ ലോകം അറിയുന്ന ഒരു നല്ല ചിന്തകനുണ്ടോ നമുക്ക്? ഒരു സ്പോർട്ട്സുമാൻ? സയന്റിസ്റ്റ്? ഗവേഷകൻ, എൻജിനീയർ, അറിയപ്പെടുന്ന എഴുത്തുകാരൻ? എന്തിനു, രാഷ്ട്രീയ നേതാവ്? അതാണ് ഭാരതമൊട്ടുക്ക് കാണാൻ കഴിയുന്ന ദയനീയ സ്ഥിതി... ഫലമോ? മൂന്നു വയസ്സു മുതലുള്ള കുഞ്ഞുങ്ങളെയും, പെണ്‍ കുട്ടികളെയും ചെറുപ്പക്കാരികളെയും പട്ടാപ്പകൽ ട്രെയിനിൽ കുത്തി നിറച്ചു വിദേശികൾ ഉണ്ടാക്കിയിരിക്കുന്ന ദരിദ്ര-ഭവനുകളിൽക്കൂടി കണ്ണും കരളും, കിഡ്നിയും വില്ക്കുന്ന മാർക്കറ്റിലും വ്യഭിചാര മാർക്കറ്റിലും വിറ്റഴിക്കുന്നത് ഭാരത-പുരുഷന്റെ കണ്ണിൻ മുന്നിക്കൂടിത്തന്നെ. ഇതൊന്നും കാണാനോ അറിയാനൊ അവനു കഴിയുന്നില്ല. സ്വന്തം കുഞ്ഞിനും ഭാര്യക്കും കഷ്ട നഷ്ടം വന്നാൽ മാത്രം വിഷമം തോന്നുന്ന ഓച്ചന്മാർ മാത്രമേ നമുക്കുള്ളൂ.. ഇതൊന്നും ശ്രദ്ധിക്കപ്പെടുന്നപ്പെടുന്ന വാർത്ത പോലുമല്ല. അടുത്ത ദിവസം മുതൽ പത്രങ്ങളിൽ അതെപ്പറ്റി ഒരു വാർത്തയും തുടർനടപടികളും കാണാനില്ല.
അമേരിക്കയിൽ ഇതുപോലെ ഏതാനും കുട്ടികളെ ആരെങ്കിലും കടത്താൻ ശ്രമിച്ചു എന്നു സങ്കല്പ്പിക്കുക, അല്ലെങ്കിൽ ബ്രിട്ടനിൽ, യൂറോപ്പിൽ ആഫ്രിക്കയിൽ പോലും? അതൊരു അന്യായം എന്നു കണ്ടു ജനങ്ങൾ ബഹളം വെക്കും. പോലീസിടപെടും. നടപടി ഉടനുണ്ടാവും. അതിനു നടപടി ഉണ്ടായോ ഇല്ലയോ എന്നതിൽ ജനങ്ങൾ വ്യാകുലരാണ്. ഇതു നോക്കൂ, മുഖ്യ മന്ത്രി രണ്ടാഴ്ച കഴിഞ്ഞു പറഞ്ഞത്, "അന്വേഷണം ഉണ്ടാവും', "ഗവർമെന്ടു നടപടികൾ സ്വീകരിക്കും" എന്നുള്ള സാധാരണ സർക്കാർ മറുപടികൾ മാത്രം! ഒന്നും ഉണ്ടായില്ല ഇതു വരെ... എന്തൊരു ശൂന്യത! ശൂന്യന്മാർ ഒത്തിരി! ശൂന്യന്മാർക്ക് വിചിന്തനം ഉണ്ടാകേണ്ടിയിരിക്കുന്നു....
ഒന്നാംതരം ഉദാഹരണങ്ങളിലൂടെ ഷീല ടീച്ചർ അതു വിവരിച്ചിരിക്കുന്നു. ഡോക്ടർ ഷീലയെ അനുമോദിക്കുന്നു.