ഡാലസ്: റാന്നി ഇടക്കുളം മേമുറിയില്‍ പരേതനായ പി കെ ഡാനിയേല്‍ മറിയാമ്മ ദമ്പതികളുടെ
മകന് ഡാനിയേല്‍ മാത്യു (സാംകുട്ടി- 55) ഹൃദയാഘാതം മൂലം നവംബര്‍ 22 ചൊവ്വാഴ്ച
നിര്യാതനായി. സൗത്ത് ആഫ്രിക്കയില്‍ ഉള്ള ക്വീന്‍ സിറ്റി ഹൈസ്കൂളില്‍
പഠിപ്പിച്ചുകൊണ്ടിരിക്കെ പെട്ടെന്നുണ്ടായ നെഞ്ചു വേദനയെ തുടര്‍ന്നായിരുന്നു
അന്ത്യം. ക്വീന്‍ സിറ്റിയില്‍ മലയാളികളുടെ ഇടയില്‍ ശ്രദ്ധേയനായിരുന്നു പരേതന്.
സംസ്കാരം പിന്നീട്.
ഭാര്യ മേഴ്സി പത്തനംതിട്ട മേക്കുഴൂര് വട്ടകലായില്
കുടുംബാംഗമാണ്. മക്കള്‍: മെറിന്, മെര്ലിന്്, മെറില്‍ എന്നിവര്‍ കോളേജ്
വിദ്യാര്‍ത്ഥികളാണ്.
ഡാലസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ഇടവക അംഗമായ
ഷേര്‍ലിയുടെ സഹോദരനാണ് പരേതന്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ചാണ്ടി .കെ.
ജേക്കബ് (ബാബു) ഡാലസ് ഫോണ്‍ :972 288 0168, 011 914735253886