വാഷിംഗ്ടണ്‍: ജൂണ്‍ 25-ന് ശനിയാഴ്ച വാഷിംഗ്ടണ്‍ രൂപത സന്ദര്‍ശിക്കുന്ന ഷിക്കാഗോ
സീറോ മലബാര്‍ സഭയുടെ അജപാലകനായ ബിഷപ്പ് ജേക്കബ് അങ്ങാടിയത്തിന് സ്വീകരിക്കാന്‍
വാഷിംഗ്ടണ്‍ വിശ്വാസികള്‍ ഒരുങ്ങിക്കഴിഞ്ഞതായി മിഷന് ഡയറക്ടര്‍ ഫാ. മാത്യു
പുഞ്ചയില്‍ പ്രസ്താവനയില്‍ അറിയിച്ചു.
ഉച്ചകഴിഞ്ഞ് വാഷിംഗ്ടണില്‍
എത്തുന്ന പിതാവിനെ വരവേല്‍ക്കാന്‍ ഒരുക്കങ്ങള്‍ തുടങ്ങി. കൈക്കാരന്മാരായ തോമസ്
സെബാസ്റ്റ്യനും, തോമസ് അബ്രഹാമും, സണ്‍ഡേ സ്കൂള്‍ പ്രിന്‍സിപ്പല്‍ റോയ്
മാത്യുവുമാണ് ഇതിന് നേതൃത്വംകൊടുക്കുന്നത്.
മിഷന് ആസ്ഥാനമായ സെന്റ്
റോസ് ഓഫ് ലീമാ പള്ളിയങ്കണത്തില്‍ താലപ്പൊലിയോടെയുള്ള വരവേല്‍പ്പിനുശേഷം
മൂന്നുമണിക്ക് വിശുദ്ധകുര്‍ബാന ആരംഭിക്കും. ആദ്യകുര്‍ബാന കൈക്കൊള്ളല്‍,
സ്ഥൈര്യലേപന ചടങ്ങുകള്‍ എന്നിവ കുര്‍ബാന മധ്യേ ഉണ്ടായിരിക്കുന്നതാണ്.
അതിനുശേഷം സ്കൂള്‍ ഹാളില്‍ നടക്കുന്ന സ്വീകരണ യോഗത്തില്‍ അമേരിക്കയിലെ
പ്രശസ്തമായ സേവനത്തിനുശേഷം കേരളത്തിലേക്ക് മടങ്ങിപ്പോകുന്ന ഷിക്കാഗോ രൂപതയുടെ
വികാരി ജനറാള്‍ റവ.ഡോ. ജോര്‍ജ് മഠത്തിപ്പറമ്പിലിന് യാത്രയയപ്പ് നല്‍കുന്നതാണ്.
തുടര്‍ന്ന് സ്നേഹവിരുന്നും നടക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: മിഷന്
ഡയറക്ടര്‍ ഫാ. മാത്യു പുഞ്ചയില്‍ ( 3018737006), കൈക്കാരന്മാര്: തോമസ്
സെബാസ്റ്റ്യന്‍ 2404221092), തോമസ് അബ്രഹാം ( 3019872460), സണ്‍ഡേ സ്കൂള്‍
പ്രിന്‍സിപ്പല്‍ റോയ് മാത്യു (3016485040).