"Sport has the power to change the world. It has the power to inspire. It has
the power to unite in a way that little else does. It speaks to youth in a
language they understand. Sport can create hope where once there was only
despair." - Nelson Mandela
സമൂഹത്തിലെ വിവിധ വര്‍ഗ്ഗ-വര്‍ണ്ണ്യ-സാംസ്കാരിക
തലത്തിലുള്ളവരെ പ്രായവ്യത്യാസമെന്യേ ഒരുമിച്ചുകൂട്ടുവാന്‍ മറ്റേത് മേഖലയേക്കാളധികം
കായികരംഗത്തിന് കഴിഞ്ഞിട്ടുണ്ട്. സ്പോര്‍ട്സിലൂടെ പുരോഗമനമെന്ന നൂതന ചിന്ത
ആഗോളതലത്തില്‍ ഗുണകരമായ സാമൂഹ്യമാറ്റത്തിന് തുടക്കമിടാനായി. വ്യത്യസ്തത
പുലര്ത്തു ന്ന രാജ്യങ്ങളും സമൂഹങ്ങളുംതമ്മിലുള്ള അകല്ച്ചതയകറ്റി പരസ്പര സൗഹൃദവും
സഹകരണവും ഊട്ടിവളര്‍ത്താന്‍ പലപ്പോഴും കായിക മാമാങ്കങ്ങള്ക്കാവുന്നു.
പിന്നോക്കാവസ്ഥയിലുള്ള ആഫ്രിക്കപോലുള്ള രാജ്യങ്ങളിലെ മുഖ്യകായികയിനമായ ഫുട്ബോള്‍
അവരുടെ സാമ്പത്തിക സാമൂഹ്യ വിദ്യാഭ്യാസ മേഖലകളില്‍ അഭിവൃദ്ധിനേടാന്‍ വളരെ
സഹായകമായി. പല പിന്നോക്ക രാജ്യങ്ങളേയും ലോകരാജ്യങ്ങളുടെ മുന്‍നിരയില്‍
സ്ഥാനമുറപ്പിക്കാന്‍ അവിടുത്തെ കായികരംഗം സുപ്രധാന
പങ്കുവഹിച്ചിട്ടുണ്ട്.
കായികപ്രവര്‍ത്തനങ്ങള്‍ ശാരീരികക്ഷമതയും മാനസിക
ഉല്ലാസവും പ്രദാനം ചെയ്യുന്നതിനോടൊപ്പം അത് കളിക്കാരില്‍ ആത്മവിശ്വാസവും
ഏകാഗ്രതയും വളര്‍ത്തുന്നു. കൂട്ടുത്തരവാദിത്വവും സഹവര്‍ത്തിത്വവും പരസ്പര
വിശ്വാസവും പകര്‍ന്നു നല്കുന്ന പഠനകളരി കൂടിയാണ് കളിക്കളങ്ങള്‍. അവ
ചെറുപ്പത്തില്‍ തന്നെ വ്യക്തിസ്വഭാവത്തെ രൂപപ്പെടുത്തി പക്വതയുള്ള മനസിനെ
വാര്‍ത്തെടുക്കുവാന്‍ നിസ്തുലമായ പങ്കുവഹിക്കുന്നു. കൂട്ടായ്മയുടെയും
അച്ചടക്കത്തിന്റെയും സഹിഷ്ണതയുടെയും ആത്യന്തിക ഫലം വിജയത്തിന്റേതാണെന്ന
യാഥാര്‍ത്ഥ്യം മനസ്സിലാക്കാനാവുന്നതും മൈതാനങ്ങളില്‍ നിന്ന്
തന്നെ.
കുട്ടികളെയും യുവജനങ്ങളേയും കുറ്റകൃത്യവാസനകളില് നിന്ന്
അകറ്റിനിറുത്തുവാന്‍ സ്പോര്‍ട്സ് വളരെ സഹായകമാണെന്ന് വിലയിരുത്തപ്പെടുന്നു.
കായികതാരങ്ങളില്‍ മയക്കുമരുന്നുപയോഗം മറ്റുള്ളവരേക്കാള്‍ വളരെ കുറവാണെന്ന പല
പഠനങ്ങളും ചൂണ്ടിക്കാട്ടുന്നു. ചെറുപ്പത്തില്‍ തന്നെ കളിയിലെ നിയമങ്ങള്‍
ശീലിക്കുന്നതിലൂടെ ഓരോ വ്യക്തിയും സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെകയും നിയമ
വ്യവസ്ഥയെഅനുസരിക്കാനും ബഹുമാനിക്കാനും പ്രാപ്തരാകുന്നു.
സ്പോര്‍ട്സിലെ
വനിതകളുടെ പ്രാതിനിധ്യം സ്ത്രീകളെക്കുറിച്ച് സമൂഹത്തില്‍ നിലനിന്നുപോന്ന
സങ്കുചിതമായ കാഴ്ച്ചപാടുകള്‍ക്ക് മാറ്റം വരുത്തിയിട്ടുണ്ട്. പഴയകാലത്തെ സാമൂഹ്യ
വിലക്കുകള്‍ മറികടന്ന് സ്ത്രീകള്‍ കായികരംഗത്തേക്ക് കടന്നുവന്നത്
സ്ത്രീശാക്തീകരണ പ്രവര്ത്തടങ്ങള്ക്ക് ഊര്‍ജ്ജം നല്കുുകയും അത് പൊതുവേ അവരുടെ
സാമൂഹ്യവളര്ച്കുയ്ക്ക് സഹായകമാവുകയും ചെയ്തു. വുമണ്സ്് സ്പോര്ട്സ്്
ഫൌണ്ടേഷന് സ്കൂള്‍ തലത്തില്‍ നടത്തിയ പല പഠനങ്ങളും ഇത്
വ്യക്തമാക്കുന്നു.
വ്യക്തികളുടെ ഭാവിജീവിതത്തിലേക്കുള്ള നേതൃത്വപരിശീലന
വേദിയായും കളിക്കളങ്ങള്‍ മാറ്റപ്പെടുന്നു. സര്‍വെ ഓഫ് ഇന്‍ഡിവിഡ്വല്‍സ് 75
FORTUNE 500 കമ്പനികളില്‍ നടത്തിയ സര്‍വ്വെ ഫലമനുസരിച്ച് ഉയര്‍ന്ന മാനേജ്മെന്റ്
തലത്തിലുള്ളവരില്‍ 95 ശതമാനവും സ്കൂള്‍ വിദ്യാഭ്യാസകാലത്ത് വിവിധ കായിക
ഇനങ്ങളില്‍ സജീവമായി പങ്കെടുത്തവരായിരുന്നു.
പുതുതലമുറയിലെ കുട്ടികളില്‍
വീഡിയോഗയിം പോലയുള്ള വീടിനുള്ളിലൊതുങ്ങുന്ന കളികളോടുള്ളതാത്പ്പര്യം കൂടിവരുന്നതായി
കാണാം. അമേരിക്കയിലുള്ള95 ശതമാനത്തിലധികം കുട്ടികളും ദിനവും വീഡിയോ ഗയിമിനായി വളരെ
സമയം ചിലവിടുന്നവരാണ്. പ്രശ്നപരിഹാരത്തിനുള്ള കഴിവും ഏകാഗ്രതയും വളര്‍ത്തുവാന്‍
ഇത്തരം വിനോദങ്ങള്‍ ഒരു പരിധിവരെ സഹായകമാകുമെന്ന് സമ്മതിക്കുമ്പോഴുംഒരു ആസക്തിയായി
വളരുമ്പോള്‍ ഇത് വ്യക്തികളുടെ മാനസികആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു.
അനിയന്ത്രിതമായ ഉപയോഗത്തിലൂടെ കാഴ്ചശക്തിയേയും, പേശികളുടെ പ്രവര്‍ത്തനത്തേയും
ദോഷമായിബാധിക്കുമെന്ന് വൈദ്യശാസ്ത്ര പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ചിട്ടയില്ലാത്ത
ഭക്ഷണക്രമവും ശാരീരിക വ്യായാമത്തിന്റെ അഭാവവും ഈ ശീലത്തിന് അടിമപ്പെട്ടവര്‍ക്ക്
ശാരീരിക പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു.അതുപോലെ ഫേസ്ബുക്കും ട്വിറ്ററും പോലെയുള്ള
സോഷ്യല്‍ മീഡിയകളിലും കൂടുതല്‍ സമയം ചിലവിടാനുള്ള പ്രവണതയും ഇന്ന് കൌമാരക്കാരിലും
യുവാക്കളിലും കണ്ടുവരുന്നു. പുറംലോകമായുള്ള ബന്ധം കുറയുന്നത് അവരുടെ
സാമൂഹ്യബോധത്തെയും ജീവിതവീക്ഷണത്തെയും കാര്യമായി ബാധിക്കുന്നു.
ഇതുണ്ടാക്കിയേക്കാവുന്നപ്രത്യാഘാതങ്ങള് കണ്ടില്ലെന്നു നടിക്കാനാവില്ല.
സാമൂഹ്യവിരുദ്ധ വ്യക്തിത്യ വൈകല്യങ്ങള്‍ (Antisocial Personaltiy Disorder
)ഇത്തരക്കാരില്‍ കാണപ്പെടാനുള്ള സാധ്യത കൂടുതലാണ്. കൂടാതെ ഇവരുടെ ഇടയില്‍
ആക്രമണവാസനയും കുറ്റകൃത്യ പ്രവണതകളും, വിഷാദരോഗവും കൂടുന്നതായും
കണ്ടെത്തിയിട്ടുണ്ട്.കളിക്കളങ്ങളില്‍ നിന്നും കിട്ടുന്ന ശാരീരികക്ഷമതയും
സാമൂഹ്യബന്ധങ്ങളും വീടിനകത്തൊതുങ്ങുന്ന ഇത്തരം വിനോദങ്ങളില്‍ നിന്നും
ലഭിക്കുന്നില്ല. ഇക്കൂട്ടരെ കളിക്കളങ്ങളിലേക്ക് എത്തിക്കേണ്ട ചുമലതയില്‍ നിന്നും
കുടുംബത്തിനും സമൂഹത്തിനും ഒഴിഞ്ഞുമാറാനാവില്ല.
അധിനിവേശ സംസ്കാരത്തിന്റെ്
ഭാഗമായി പ്രചരിക്കപ്പെട്ട വിദേശ കായികയിനങ്ങളുടെ സ്വാധീനം പ്രാദേശിക തലത്തില്‍
പാരമ്പര്യമായി രൂപംകൊണ്ട കായിക വിനോദങ്ങളുടെ വളര്‍ച്ച യെ പ്രതികൂലമായി
ബാധിച്ചിട്ടുണ്ട്. ഒരുകാലത്ത് നാട്ടിന് പുറങ്ങളില്‍ ജനങ്ങള്‍ എറ്റെടുത്തിരുന്ന
ഇത്തരം ജനകീയ കായികയിനങ്ങള്ക്ക്ഭ ആ സമൂഹത്തിലെ കൂട്ടായ്മയെപ്രതിഫലിപ്പിക്കുവാനും
അവിടുത്തെ സാംസ്ക്കാരികത ഉയര്‍ത്തി പ്പിടിക്കുവാനും കഴിഞ്ഞിരുന്നു. എന്നാല്‍
ഇത്തരം നാടന്ക്ളികള്ക്ക്് പ്രത്യേക നിയമാവലികള്‍
ഇല്ലാതിരുന്നതുംദേശീയഅന്തര്ദേളശീയ തലങ്ങളിലേക്ക് മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍
കഴിയാതിരുന്നതുംഇവയുടെ വളര്ച്ചളയ്ക്കും പ്രചാരത്തിനും തടസ്സമായി. കൂടാതെ
വിദഗ്ധപരിശീലനത്തിന്റെത അഭാവവും ഇത്തരം കളികള്‍ പുതുതലമുറ ഏറ്റെടുക്കാത്തതിന്
കാരണമായി. നിര്ഭാകഗ്യവശാല്‍ രാജ്യാന്തരതലത്തില്‍ അംഗീകരിക്കപ്പെട്ട പ്രധാന
കളിയിനങ്ങള്‍ കോര്പ്പ്റേറ്റ് കമ്പോളശക്തികള്‍ വാണിജ്യവത്ക്കരിക്കുന്ന
കാഴ്ചയാണ് ഇന്ന് കാണാന്‍ സാധിക്കുന്നത്.
ഓരോ കുട്ടിയുടെയും ശാരീരികവും
മാനസികവും വൈകാരികവും സാമൂഹികവുമായ സമഗ്രവികാസം വിഭാവനം ചെയ്യുന്ന ആരോഗ്യ
കായികപ്രവര്ത്തയനങ്ങള് പ്രാഥമിക സ്കൂള്‍ വിദ്യാഭ്യാസ പാഠ്യപദ്ധതിയില്‍
ഉള്പ്പെ്ടുത്തുന്നതിന്റെന ആവിശ്യകത തിരിച്ചറിയപ്പെട്ടിട്ടുണ്ട്. കായികതാരങ്ങളും
ആരാധകവൃന്ദവുമടങ്ങുന്ന സമൂഹത്തിലെ ഒരു വലിയ വിഭാഗത്തിന്റെക കൂട്ടായ
പ്രവര്‍ത്തനത്തിലൂടെ ലോകത്തില്‍ സമാധാനവും സാഹോദര്യവും ഊട്ടിയുറപ്പിക്കാനാവും.
ജാതിമതവര്ഗ്ഗ കലാപങ്ങള്‍ തുടര്‍ക്കഥയാവുകയും അഴിമതിയും അനീതിയും കൊണ്ട് സമൂഹം
മലീമസമായിമാറുകയും ചെയ്യുന്ന വര്‍ത്ത മാനകാലത്ത്
നമുക്കാവിശ്യംസാമൂഹ്യമാറ്റത്തിന്റെര ആരവമുയരുന്ന കൂടുതല്‍ കളിക്കളങ്ങളാണ്.
ആരോഗ്യമുള്ള പുതുതലമുറയെ വാര്ത്തെ ടുക്കുവാനും അവരുടെ മനസ്സില്‍ ഒരിക്കലും അണയാത്ത
നന്മയുടെ ദീപശിഖ തെളിയിക്കുവാനും ഈ കളിക്കളങ്ങള്‍ക്കാകട്ടെ....
(ബിജോ ജോസ്
ചെമ്മാന്ത്ര)
BijoChemmanthara@gmail.com