ഷിക്കാഗോ: കേരളാ അസോസിയേഷന് ഓഫ് ഷിക്കാഗോയുടെ ആഭിമുഖ്യത്തില്‍ 2014 വര്‍ഷത്തെ
ഓണാഘോഷങ്ങളുടെ ഭാഗമായി മലബാര്‍ കേറ്ററിംഗ് ഒരുക്കുന്ന വിഭവസമൃദ്ധമായ ഓണസദ്യയും,
കേരളത്തില്‍ നിന്നും എത്തിയ സിനിമാ-സീരിയല്‍ വേദികളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച
പത്ത് കലാകാരന്മാരുടെ മികച്ച കലാപ്രകടനവും (സൂര്യസായാഹ്നം) സെപ്റ്റംബര്‍
അഞ്ചാംതീയതി വെള്ളിയാഴ്ച അരങ്ങേറും.
വൈകിട്ട് 7 മണിക്ക്
മോര്‍ട്ടന്‍ഗ്രോവിലുള്ള (7800 Lyons Street, Morton Grove ) വെച്ചാണ് പരിപാടികള്‍
അരങ്ങേറുകയെന്ന് പ്രസിഡന്റ് സിബി പാത്തിക്കല്‍, സെക്രട്ടറി ബിനോ നെല്ലാമറ്റം,
ട്രഷറര്‍ ടോമി എളപ്പുങ്കല്‍ എന്നിവര്‍ അറിയിച്ചു. പാസ് മൂലം നിയന്ത്രിക്കുന്ന
പരിപാടിയുടെ ടിക്കറ്റുകള്‍ എല്ലാ മലയാളി കടകളിലും ലഭ്യമാണ്.
കൂടുതല്‍
വിവരങ്ങള്‍ക്കും ടിക്കറ്റിനും: സിബി പാത്തിക്കല്‍ (630 723 1112), ബിനോ നെല്ലാമറ്റം
(630 927 0103), ടോമി എളപ്പുങ്കല്‍ (630 808 7376).