ഹൂസ്റ്റണ്‍: ഹാരിസ് കൗണ്ടിയില്‍ നിന്നും പ്രീസിംഗ്റ്റ് ചെയര്‍മാനായി
തിരഞ്ഞെടുക്കപ്പെട്ട ചാര്‍ളി വര്‍ഗീസ് പടനിലം ഹാരിസ് കൗണ്ടി ചെയര്മാന് ജാര്‍ഡ്
വുഡ്ഫിലിന്റെ മുന്‍പാകെ സത്യപ്രതിജ്ഞ ചെയ്തു.
ഹൂസ്റ്റണ്‍ കമ്യൂ ണിറ്റി
കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ കൗണ്ടി കമ്മീഷണര്‍മാര്‍,
കൗണ്ടി ക്ലാര്‍ക്ക്, ഡിസ്ട്രിക്റ്റ് ക്ലാര്‍ക്ക്, കൗണ്ടി ജഡ്ജിമാര്‍,
റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഭാരവാഹികള്‍ തുടങ്ങി വലിയൊരു സമൂഹം
സന്നിഹിതരായിരുന്നു.
ഫൊക്കാന പ്രസിഡന്റ് ജി.കെ. പിള്ള, കണ്വന്ഷന്
ചെയര്മാന് ഏബ്രഹാം ഈപ്പന്, റിപ്പബ്ലിക്കന്‍ ലാറ്റിനോ സിറ്റിസണ്‍ ഗ്രൂപ്പ്
ലീഡര്‍ ബര്ണ മക്കല്റോയ്, ലിന്‍ഡ വേഗ, ഹാരിസ് കൗണ്ടി ഷെറീഫ് സ്ഥാനാര്‍ത്ഥി
കാള്‍ പിറ്റ്മാന്, ഓര്‍ത്തഡോക്സ് ടി.വി. എക്സിക്യൂട്ടീവ് റവ. ഫാ. ജോണ്സണ്
പുഞ്ചക്കോണം മുതലായവര്‍ അഭിനന്ദനങ്ങള്‍ അറിയിച്ചു.