കോട്ടയം:
തിരുവാര്‍പ്പ് മണലേല്‍ചിറ വീട്ടില്‍ എ.കെ. ജേക്കബ് (84) നിര്യാതനായി. ജൂണ്‍ 9-ന്
വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക്, കോട്ടയം ഭദ്രാസന മെത്രാപ്പോലീത്ത മാര്‍ തിമോത്തിയോസിന്റെ
മുഖ്യകാര്‍മികത്വത്തില്‍ സംസ്കാരശുശ്രൂഷകള്‍ ആരംഭിക്കുന്നതും തുടര്‍ന്ന് വേളൂര്‍
പാണ്ടന്പാടി സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയില്‍ പ്രത്യേകം
തയ്യാറാക്കിയ കുടുംബ കല്ലറയില്‍ സംസ്കാരം നടത്തുന്നതുമാണ്.
ഭാര്യ: അച്ചാമ്മ ജേക്കബ്, പാമ്പാടിയില്‍ തേരകത്ത് കുടുംബാംഗമാണ്.
മക്കള്‍: റോയി (മുംബൈ), സാറാക്കുട്ടി (ന്യൂജേഴ്സി), ചെറിയാന് (ന്യൂജേഴ്സി), കുഞ്ഞുമോള്‍
(ഗോവ), റവ.ഫാ. എം.ജെ. മാത്യു (വികാരി സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച്,
കോയമ്പത്തൂര്‍).
മരുമക്കള്‍: റോഷന് (മുംബൈ), വര്‍ഗീസ് കിഴുകാലില്‍ (ന്യൂജേഴ്സി), റീനി (ന്യൂജേഴ്സി),
സാജന് (ഗോവ), ബിന്ദു (കോയമ്പത്തൂര്‍).
മുന്‍ എം.എല്‍.എ എം.കെ. ജോര്‍ജിന്റെ സഹോദരനാണ് പരേതന്.
ന്യൂജേഴ്സിയില്‍ നിന്നും ലാലു കുര്യാക്കോസ് അറിയിച്ചതാണിത്. കൂടുതല്‍ വിവരങ്ങള്‍ക്ക്
ബന്ധപ്പെടുക: ചെറിയാന് (ഇന്ത്യ) 949 7884884/949 6897899, വര്‍ഗീസ് കിഴുകാലില്‍
(ന്യൂജേഴ്സി) 973 854 7180.