ഇന്ത്യ കണ്ട ഏറ്റവും വലിയ സ്‌റ്റേറ്റ്‌സ്‌മാനായ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനം
വെള്ളിയാഴ്‌ച
ഭാരതാംബ ജന്മം നല്‍കിയ ഏറ്റവും വലിയവരില്‍ ഒരാളുടെ 125 മത്
ജന്മദിനം വെള്ളിയാഴ്‌ച കൊണ്ടാടുകയാണ്. ഭാരതത്തില്‍ നിന്നും ഒരു വിശ്വപൗരന്‍ ആയി
ഉയര്‍ന്നു ലോകത്തിനു പുതിയ ദിശബോധം പകരാന്‍ ശ്രമിച്ച ജവഹര്‍ലാല്‍ നെഹ്‌റുവിനു ലോകം
തന്നെ ആയിരുന്നു തറവാട്, ഡാമുകളും പവ്വര്‍ഹൗസുകളും ആണ് എന്റെ ക്ഷേത്രം എന്ന്
പറഞ്ഞതിലൂടെ ആധുനിക ലോകത്തിന്റെ മുഴുവന്‍ വികാസവും ശാസ്‌ത്രത്തില്‍ ആണ്
നിലനില്‍ക്കുന്നത് എന്ന് പറഞ്ഞ ക്രാന്ത ദര്‍ശി ആയിരുന്നു നെഹ്‌റു
.
ഇംഗ്ലണ്ടില്‍ പഠിക്കുന്ന കാലത്ത് തന്നെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈയിനും,
ജോര്‍ജ് ബെര്‍ണാഡ് ഷാ ഉള്‍പ്പെടെ പ്രഗല്‍ഭരായ ചിന്തകരും ആയി വളരെ അടുത്ത ബന്ധം
സ്ഥാപിച്ചു. ഫാബിയന്‍ സൊസൈറ്റിയും ആയി ഉറ്റ അടുപ്പം, അദ്ദേഹത്തിന്റെ ഇന്ത്യയെ
കണ്ടെത്തല്‍ എന്ന പുസ്‌തകത്തിന് അവതാരിക എഴുതിയത് പോലും ഐന്‍സ്റ്റൈയിന്‍ എന്ന മഹാപ്രതിഭയായിരുന്നു .
ഇന്ത്യ ബ്രിട്ടീഷുകാരില്‍ നിന്നും
മോചിതമാകുമ്പോള്‍ അത് ജാതിയുടെയും
മതത്തിന്റേയും വെലികെട്ടില്‍ നില്‍ക്കുന്ന മനുഷ്യര്‍ക്ക് പൂര്‍ണ്ണ
സ്വാതന്ത്ര്യമായി അത് മാറണം എന്ന് ചിന്തിച്ച യുക്തിവാദി. നീണ്ട കാലം
ഇന്ത്യ ഭരിച്ചപ്പോളും ഒരു മത നേതാവിന്റെയും മുന്‍പില്‍ തലകുനിക്കാത്ത, ഒരു
ക്ഷേത്രത്തിലോ പള്ളിയിലോ കയറി തൊഴാത്ത മഹാനായ മനുഷൃന്‍ .
ഭാരൃയുടെ
ചിതാഭസ്‌മവും ആയി സ്വിറ്റ്‌സര്‍ലന്‍ഡ്‌ല്‍ നിന്നും വരുന്ന വഴിയില്‍ ജര്‍മിനിയില്‍
ഫ്‌ലൈറ്റ് ഇറങ്ങിയപ്പോള്‍ ഹിറ്റ്‌ലര്‍ കാണാന്‍ ആഗ്രഹിക്കുന്നു എന്ന് വന്നു പറഞ്ഞ
ജര്‍മെന്‍ ചാരനോട് എനിക്ക് ഒരു ഫാസിസ്റ്റിനോട് ഒന്നും സംസാരിക്കാന്‍ ഇല്ല എന്ന്
പറഞ്ഞ ജനധിപത്യവാദി.
ചൈന ഉള്‍പ്പെടെ ജനാധിപത്യത്തിനു എതിര് നില്‍ക്കുന്ന
രാജ്യങ്ങളുടെ നടുവില്‍ ഇന്ത്യ എന്ന ജനാധിപത്യ രാജ്യത്തിനു രാഷ്ട്രിയവും സാമ്പത്തികവും
ആയ അടിത്തറ പാകിയ രാഷ്ട്രിയ ചിന്തയുടെ അപ്പസ്‌തോലന്‍, വിദേശ നയത്തിന്റെ
ശില്‍പി, ചേരിചേരാ രാഷ്ട്രങ്ങളുടെ നേതാവ്, ഇന്ത്യയുടെ വൃവസായിക, കാര്‍ഷിക
വിപ്ലവത്തിന് തുടക്കം കുറിച്ച നേതാവ്, ഈ രാജ്യത്തിന്റെ പട്ടിണി മാറ്റാന്‍ നിങ്ങള്‍
ആണ് മുന്‍കൈ എടുക്കേണ്ടത് എന്ന് ഇന്‍ഡ്യയിലെ ശാസ്‌ത്രഞ്‌ജന്മാരോട്
അഭൃര്‍ത്ഥിച്ച വിനിതന്‍ ആയ ഭരണാധികാരി.
ഇന്ത്യയുടെ മതേതരത്വത്തിനു
മൂലക്കല്ലിട്ട രാഷ്ട്രിയ ഭിഷ്‌മാചാര്യന്‍, ഇന്ത്യയുടെ വൈവിദ്ധ്യങ്ങളെ ഏകാത്മകമായി
കണ്ട തത്വചിന്തകന്‍. മരിക്കുന്നതിനു മുന്‍പ് തന്റെ ചിതാഭസ്‌മം ഒരു
ഹെലിക്കൊപ്‌ക്ടറില്‍ കര്‍ഷകര്‍ അധ്വാനിക്കുന്ന പാടത്തേക്കു വിതറണം എന്നും
അത് ആ കറുത്ത മണ്ണില്‍ തിരിച്ചറിയാത്ത വിധം ലയിച്ചു ചേരണം എന്ന് വില്‍പത്രത്തില്‍
എഴിതിവച്ചു കര്‍ഷകരോടും കൃഷിയോടും സ്‌നേഹം പ്രകടിപ്പിച്ച മനുഷ്യസ്‌നേഹി ആയിരുന്നു
നെഹ്‌റു എന്ന വലിയ മനുഷ്യന്‍
പാര്‍ലമെന്റില്‍ പ്രതിപക്ഷ നേതാവിന് വേണ്ട
അംഗബലം ഇല്ലഞ്ഞിട്ടും പ്രതിപക്ഷ നേതാവായി കമ്മ്യൂണിസ്റ്റ് നേതാവായ A K ഗോപാലനെ അംഗീകരിക്കുകയും അദേഹത്തിന്റെ വിമര്‍ശങ്ങള്‍ ശ്രദ്ധയോടെ കേള്‍ക്കുയും ചെയ്‌ത മികച്ച
പാര്‍ലമെന്റേറിയന്‍.
നെഹ്‌റുവും ആയി അടുത്ത് ഇടപഴകിയ ലോര്‍ഡ്
മൗണ്ട്‌ബാറ്റെന്റെ മകള്‍ പമില മൗണ്ട്‌ബാറ്റനെ നേരില്‍ കണ്ടു ഇന്റര്‍വ്യൂ നടത്താന്‍
അവസരം കിട്ടിയ ഈ ലേഖകന്‍ നെഹുറുവിനെ പറ്റി ചോദിച്ചപ്പോള്‍ പറഞ്ഞത് Pandiji was
not only a politician he was a statesman എന്നായിരുന്നു മറുപടി.
ഒരു പക്ഷെ
ഇന്ത്യയില്‍ നിന്നും ഉണ്ടായ ഏറ്റവും വലിയ സ്‌റ്റേറ്റസ്‌മാന്‍ ആയിരിക്കും നെഹ്‌റു
എന്നതില്‍ സംശയം ഇല്ല ആ വലിയ മനുഷിന്റെ ഓര്‍മകള്‍ക്ക് മുന്‍പില്‍ ഒരുപിടി പൂക്കള്‍
അര്‍പ്പിക്കുന്നു.
പമില മൗണ്ട്‌ബാറ്റെനും നെഹ്‌റുവും
ഭിക്ഷക്കരുടേയും പാമ്പാട്ടികളുടെയും
നാടെന്നാണെന്നുള്ളത് ദയനീയം തന്നെ.
Professor Kunjappu
നെഹ്രുവും ഗാന്ധിയുമൊക്കെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടുമ്പോൾ ആ.എസ.എസ എവിടെ ആയിരുന്നു? ഗാന്ധി വധത്തിനു ശേഷം ആര.എസ.എസിനെ നിരോധിച്ച സർദാർ പട്ടേലിനെ ആണു ഇപ്പോൾ പൊക്കിക്കൊണ്ടു നടക്കുന്നത്. ആര.എസ.സെസ് നയമൊക്കെ പേടിച്ചാനു മുസ്ലികൾ സ്വന്തം രാജ്യതുഇനു വേണ്ടി രംഗത്ത് വന്നത്
ജൂതനിൽ തല തെറിച്ചവന്മാരുണ്ടായി ക്രിസ്തുവിന്റെ പേരിൽ, ക്രിസ്തു മരിച്ചു മുന്നൂറോളം വർഷങ്ങൾ കഴിഞ്ഞു! ക്രിസ്തുമതം! പിന്നെ ഇസ്ലാമി വന്നതോ? ജൂതനും പുതിയ ക്രിസ്ത്യാനിയും കൊള്ളില്ലാന്നു പറഞ്ഞു കൂടിയവരുടെ മതം. ഇസ്ലാം! അടി ഇന്നും തീർന്നിട്ടില്ല, ഒബാമയുടെ ബോമ്പു ഇപ്പോഴും വീഴുന്നു. ജൂതനു ജന്മത്തിലൂടെയെ തലയെണ്ണം കൂടുന്നുള്ളൂ. ക്രിസ്ത്യാനി ആളെ കൂട്ടുന്നത് എവിടെ ജനിച്ചവനെയും കൂട്ടി. തലയെണ്ണത്തിൽ പണത്തിന്റെ രസീതും കാണിക്കണമെന്നു വന്നപ്പോൾ ആ മതം ലോകമെല്ലാം വളർന്നു വലുതായി. പിന്നെ അതിന്റെ പേരിലും നിറവ്യത്യാസം നോക്കിയും പിരിവുകൾ വന്നു. പ്രത്യേകം പള്ളികും ഉണ്ടായി. പരസ്പരം വിവാഹബന്ധം പോലും പറ്റാത്ത സഭകളും വന്നു. മേൽപ്പറഞ്ഞ ഹിന്ദുവിന്റെ രാജ്യത്തു പോലും. കേരളത്തിലും അത്തരം സഭകൾ വന്നു. അപ്പോൾ ചിരിച്ചു കൊണ്ടു ആർ. എസ്. എസ്സുകാരാൻ പറയുന്നു ഇന്ത്യയിലും തലയെണ്ണം കൂട്ടണമെന്നു.
പല ജാതി പല മതം പല ദൈവം കൊണ്ടുള്ള മതമാണ് ഹിന്ദുവിന്റെതെന്നു കണ്ടാണ് ശ്രീ നാരായണ ഗുരു അതു ശരിയല്ല, എല്ലാം ഒന്നു മതിയെന്നു പറഞ്ഞെഴുതിയത്. എന്നു പറഞ്ഞാൽ അതേതു മതമാന്നു ഹിന്ദുവിനറിയില്ല. അതുകൊണ്ട് അണ്ടനും അടകോടനും ചേർന്ന ഹരിജന ഹിന്ദുവും അപ്പർക്ലാസ്സു ഹിന്ദുവും ആയി ഒരവിയൽ പോലുള്ള ഹിന്ദു ഒന്നിക്കാൻ നോക്കുന്നു. ഇതിലാരാ നല്ല പാർട്ടി എന്നു ചോദിച്ചാൽ, അതു രാഷ്ട്രീയമാ? കോണ്‍ഗ്രസ്സാന്നു പറയാൻ പറ്റുമോ? ഗാന്ധിയെക്കൊന്നതു ആർ. എസ്. എസ്സാണെങ്കിൽ, ഇന്ദിരയെക്കൊന്നതാരാ? മക്കളു രണ്ടിനെയും യമപുരിയിലാക്കിയ താരാ? ആർ.എസ്.എസ്സാ? ഇടാപ്പീസുമാരെ ഒത്തിരിയെണ്ണത്തിനെ അവിടെയും ഇവിടെയും ഒക്കെ ഇട്ടു ദിവസോം കൊന്നു കൊല വിളിക്കുന്നതാരാ? അല്ല, ചോദിച്ചേത്.
അതു പോലെ ദൈവവും മതവും ഓരൊ രാജ്യത്തിനു വേണ്ടിയും വേണമെന്നു പറയുന്നതില്‍ യുക്തിയുണ്ടോ? ചെറിയ രാജ്യത്തിനു ചെറിയ ദൈവം. ആ രാജ്യം ഇല്ലാതാകുമ്പോല്‍ ആ ദൈവവും മതവും ഇല്ലാതാകും. എന്തു കഷ്ടം.
ഇന്ത്യയിലെ ഉന്നത ജാതിക്കരാണു മുഗളന്മാരെയും ബ്രിട്ടീഷുകാരെയും തുണച്ചത്. എല്ലാ ഉന്നത ഉദ്യോഗസ്ഥരും സവര്‍ണ ജാതിക്കാരായിരുന്നു. അവരാണു ഇപ്പോള്‍ വിദേശ ആധിപത്യത്തെപറ്റി പറയുന്നത്.
ഇതിനൊക്കെ പുറമെ ഈ ചരിത്രം അല്ലാല്ലോ ഇന്നത്തെ യാധാര്‍ഥ്യം.