Image

കനലെരിയും വിണ്ണ്‌ (കവിത: ഗീതാ രാജന്‍)

Published on 16 December, 2014
കനലെരിയും വിണ്ണ്‌ (കവിത: ഗീതാ രാജന്‍)
തെരുവ്‌ വിരിച്ചിട്ട കാഴ്‌ചയില്‍
മുറിച്ചെടുത്ത നിഴല്‍ രൂപങ്ങള്‍
അറ്റുപോയ കണ്ണികളില്‍ പൊടിയും
ചോരയുടെ മണം നിറച്ചു കാറ്റ്‌ !

ഒഴുകി തീര്‍ന്ന നിറങ്ങളില്‍
കണ്ടെത്താന്‍ കഴിയാത്ത പച്ചപ്പ്‌!
അലിഞ്ഞു ചേര്‍ന്ന ചുവപ്പില്‍
ഓരോ ക്‌ളിക്കും കവര്‌ന്നെടുത്ത
ചാരിത്ര്യത്തിന്റെ വിലാപം!!

ഉയര്‍ന്നു താഴ്‌ന്ന ബൂട്ടിനടിയില്‍
പിടഞ്ഞു തീര്‍ന്ന ജീവനുകള്‍!
ഉയര്‍ത്തെഴുന്നെല്‌ക്കാനാകാതെ
അടക്കം ചെയപെട്ട നെടുവീര്‍പ്പുകള്‍ !!

ശൂന്യതയില്‍ പറിച്ചു നടപെട്ട മരം
വേരുകളാഴ്‌ത്താന്‍ ഇടം തിരയുന്നു
കനല്‍ എരിയുന്നൊരു വിണ്ണും
പേമാരി ചോരിയുന്നൊരു മണ്ണും !

ദൂരങ്ങള്‍ പിന്നിട്ട വരമ്പുകള്‍
അതിര്‍ത്തി തിരിക്കുന്നതും കാത്ത്‌
മതഭ്രാന്തിന്‍ ചങ്ങലയില്‍
കുതറി കൊണ്ടേയിരിക്കുന്നു !!
കനലെരിയും വിണ്ണ്‌ (കവിത: ഗീതാ രാജന്‍)
Join WhatsApp News
വായനക്കാരൻ 2014-12-16 19:36:33
ഒഴുകിപ്പരന്ന കവിതയിൽ
ചിതറിക്കിടക്കും ബിംബങ്ങളെ
തടുത്തുകൂട്ടി ഒരർത്ഥം തേടി
താ‍ടിയും താങ്ങി ഞാനിരിപ്പൂ.
വിദ്യാധരൻ 2014-12-16 20:31:52
ചിതറി കിടന്ന കബന്ധങ്ങൾ വാരി കൂട്ടി 
സമസ്യയുടെ അർഥം തിരയുമ്പോൾ 
ഐസിസ് ന്റെ നഖപാടുകളും
സിറിയൻ പടയുടെ ബൂട്ട്സിന്റെ അടയാളവും 
താലിബാന്റെ കറുത്ത നിഴലും 
മതഭ്രാന്തിന്റെ ചങ്ങല കിലുക്കവും കേട്ടു 
കൂടാതെ കവയിത്രിയുടെ തേങ്ങലും 

Tom Mathews 2014-12-17 04:30:33
Dear Geetha: Your poems are ever refreshing as a long-awaited rain after a drought. Once again, you have demonstrated your copious talent to compose and energize the readership. Congratulations!!! Tom Mathews, New Jersey
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക