ഫഹദ് ഫാസില്‍ നായകനാകുന്ന മറിയം മുക്കിന്റെ രണ്ടാമത്തെ ടീസര്‍ പുറത്തിറങ്ങി. ക്ലാസ്മേറ്റ്സ് മുതല്‍ ഏഴു സുന്ദര രാത്രികള്‍ വരെ ആറു തിരക്കഥകളൊരുക്കിയ ജയിംസ് ആല്‍ബര്‍ട്ടാണ് ചിത്രത്തിന്റെ സംവിധായകന്. അുമ്പ് അഭിനയിച്ചിട്ടുള്ള സിനിമകളിലെ പതിവു ഹൈഫൈ ജീവിതത്തി ല്‍ നിന്നും താഴെയിറങ്ങി ഫഹദ് ഫാസില്‍ ആദ്യമായി മല്‍സ്യത്തൊഴിലാളിയുടെ വേഷമണിയിക്കുന്ന ചിത്രമാണിത്.
കൊല്ലത്തെ തങ്കശ്ശേരി കടപ്പുറമാണ്. ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. പുതുമുഖം സന അല്‍ത്താഫ് ആണ് നായിക. സമുദ്രക്കനി, നെടുമുടി വേണു, അജുവര്‍ഗീസ്, ശ്രീനിവാസന്, ടിനി ടോം, ഇര്‍ഷാദ്, സാദിഖ് സുബീഷ്, സുജ മേനോന്, സീമ ജി. നായര്‍, ദേവി അജിത്ത്, നീന കുറുപ്പ് തുടങ്ങിയവരും ചിത്രത്തിലെ അഭിനേതാക്കളാണ്. ചിത്രത്തിലെ നാലു ഗാനങ്ങള്‍ എഴുതിയിരിക്കുന്നതു വയലാര്‍ ശരത്ചന്ദ്രവര്‍മ, റഫീക്ക് അഹമ്മദ്, സന്തോഷ് വര്‍മ, ഫാ. സിയോണ്‍ എന്നിവരാണ്. വിദ്യാസാഗറിന്റേതാണു സംഗീതം.