-->

FILM NEWS

മനസ്സിലൊരു മാള (രാജു മൈലപ്ര)

Published

on

മാള അരവിന്ദന്റെ മരണവാര്‍ത്ത കേട്ടപ്പോള്‍ ഞാന്‍ ഞെട്ടിയില്ല. ഞെട്ടാനായി ഞാന്‍ രാഷ്‌ട്രീയ നേതാവോ, മന്ത്രിയോ ഒന്നുമല്ലല്ലോ?

സിനിമാ നടന്മാരുടെ വേര്‍പാടില്‍ എനിക്കൊരു ശൂന്യത അനുഭവപ്പെട്ടത്‌ സത്യന്‍ മാഷ്‌ മരിച്ചപ്പോഴാണ്‌. സത്യന്‍ ഒഴിച്ചിട്ട സിംഹാസനത്തില്‍ ഇതുവരെ ആരും കയറിപ്പറ്റിയിട്ടില്ല എന്നാണ്‌ ഒരു പഴയ തലമുറക്കാരനായ ഞാന്‍ അന്നും ഇന്നും എന്നും വിശ്വസിക്കുന്നത്‌. മലയാള സിനിമയിലെ എല്ലാ നടീനടന്മാരും മികച്ച അഭിനയശേഷിയുള്ളവരാണെന്നതില്‍ സംശയമില്ല. കണ്ണീര്‍ക്കഥകള്‍ ഞാന്‍ എന്നും ഇഷ്‌ടപ്പെടുന്നത്‌ അല്‍പം നര്‍മ്മം കലര്‍ന്ന മലയാള സിനികളാണ്‌. എസ്‌.പി. പിള്ള, അടൂര്‍ ഭാസി, ബഹദൂര്‍, ആലുംമൂടന്‍, സൈനുദ്ദീന്‍ , കൊട്ടാരക്കര ബേബി- ഇവരൊക്കെ അന്തരിച്ച്‌ കഴിഞ്ഞപ്പോഴാണ്‌ അവരുടെ മഹത്വം നാം കൂടുതല്‍ മനസിലാക്കുന്നത്‌.

തനതായ ഒരു അഭിനയശൈലിയുമായി, നാടക ലോകത്തുനിന്നും `സിന്ദൂരം' എന്ന ചിത്രത്തിലൂടെയാണ്‌ അരവിന്ദന്‍ സിനിമാ ലോകത്ത്‌ എത്തുന്നത്‌. അദ്ദേഹത്തെ മുഖാമുഖം കണ്ട്‌ പരിചയപ്പെടുവാന്‍ അവസരം ഒരുക്കിത്തന്നത്‌ സാഹിത്യകാരനും, നടനും, എന്റെ സുഹൃത്തുമായ മനോഹര്‍ തോമസാണ്‌- മനോഹറിന്റെ ഭവനത്തില്‍ വെച്ച്‌ മാള മനസു തുറന്നു- അതുവരെ `ഞാന്‍ വരട്ടെ! അല്ല പോട്ടെ!' എന്നൊരു ഡയലോഗ്‌ മാത്രമേ മാള അരവിന്റെ മഹത്വമായി എന്റെ മനസില്‍ ഉണ്ടായിരുന്നുള്ളൂ.

അദ്ദേഹം വാചാലനായപ്പോള്‍ അതു കേട്ടിരുന്ന്‌ മനസിലാക്കുക എന്നൊരു കര്‍മ്മം മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ. സംഗീത, നാടക, സിനിമാലോകത്തെപ്പറ്റി അദ്ദേഹത്തിനുള്ള അറിവ്‌ അപാരമായിരുന്നു. `മാളയുടെ മാണിക്യം' എന്നു ബഹുമാനപ്പെട്ട ലീഡര്‍ കെ. കരുണാകരനാണ്‌ അറിയപ്പെടുന്നതെങ്കിലും അതിനു മുമ്പെ മാണിക്യമായത്‌ താനാണെന്ന്‌ മാള അഭിമാനത്തോടുകൂടി പറഞ്ഞു.

`തക്കിടം മുണ്ടം താറാവെ, തകിട്ടു മുണ്ടന്‍ താറാവോ'-

`നീയറിഞ്ഞോ മേലേ മാനത്ത്‌ ആയിരം ഷാപ്പുകള്‍ തുറക്കുന്നുണ്ട്‌..' തുടങ്ങിയ ഗാനരംഗങ്ങള്‍ മാത്രം മതി മാളയെ മലയാള സിനിമയിലെ മരിക്കാത്ത ഓര്‍മ്മയായി എന്നുമെന്നും മനസില്‍ നിലനിര്‍ത്തുവാന്‍.!

Facebook Comments

Comments

  1. A S Prakash

    2015-01-28 20:00:06

    Very good<div>S S Prakash</div>

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

പെണ്ണിനെന്താ കുഴപ്പം? ഈ ജനവിധി ശൈലജ ടീച്ചര്‍ക്കുള്ളതായിരുന്നു: റിമ കല്ലിങ്കല്‍

കല്ല്യാണം എന്നെഴുതിയാല്‍ 20 പേര്‍ക്കേ പങ്കെടുക്കാന്‍ പറ്റൂ, സത്യപ്രതിജ്ഞയാകുമ്പോള്‍ 750 പേര്‍ക്ക് പങ്കെടുക്കാമല്ലോ; സര്‍ക്കാരിനെ ട്രോളി രഞ്ജിനി ഹരിദാസ്

മന്ത്രി കെ.കെ ശൈലജ പുതിയ മന്ത്രിസഭയില്‍ ഉണ്ടാവില്ലന്നത് നിരാശാജനകമെന്ന് അഞ്ജലി മേനോന്‍

മന്ത്രിസഭയില്‍ നിന്നും കെ.കെ ശൈലജയെ ഒഴിവാക്കിയതിന് എതിരെ വിമര്‍ശനവുമായി റിമ കല്ലിങ്കല്‍

കോവിഡ് ബാധിച്ച അനുഭവം പങ്കുവച്ച് സുബി സുരേഷ്

ജീവിക്കാന്‍ പുരസ്‌കാരങ്ങള്‍ വിറ്റ് നടി പവള ശ്യാമള

കനി കുസൃതി ഇന്ത്യയിലെ മികച്ച നടിമാരിലൊരാള്‍; റോഷന്‍ ആന്‍ഡ്രൂസ്

ബിജു മേനോന്‍, പാര്‍വതി തിരുവോത്ത് ചിത്രം 'ആര്‍ക്കറിയാം' ഒ.ടി.ടിയില്‍

വിദ്യാ ബാലന്‍ നായികയാവുന്ന ഷേര്‍ണിയുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു

അസുരനിലെ വില്ലന്‍ നിതീഷ് വീര കോവിഡ് ബാധിച്ചു അന്തരിച്ചു

നായാട്ടിനെ പ്രശംസിച്ച് നടി മഞ്ജു സുനിച്ചന്‍

ശിലംബരശനോ നിലംപരിശനോ.. ലോക്ഡൗണിലെ ബോറടി പജ്കുവച്ച് പിഷാരടി

അവന്‍ എത്തി; കുഞ്ഞ് ജനിച്ച സന്തോഷത്തില്‍ സംഗീതജ്ഞന്‍ രഞ്ജിന്‍ രാജ്

ശ്വസിക്കാന്‍ ഓക്സിജന്‍ ഇല്ലെങ്കില്‍ ഞാന്‍ ജി.എസ്.ടി തരില്ല- മീര ചോപ്ര

എന്റെ പെണ്ണിന്റെ ചുണ്ടില്‍ ദിവസങ്ങള്‍ക്ക് ശേഷം വിരിഞ്ഞ ഈ ചിരിയില്‍ … ഞാന്‍ സര്‍വ്വേശ്വരനോട് കടപ്പെട്ടിരിക്കുന്നു…

പൈറേറ്റഡ് സൈറ്റുകള്‍ വഴി നിയമവിരുദ്ധമായി സിനിമ കാണുന്നത് വലിയ കുറ്റമാണ്, നിങ്ങള്‍ പിടിക്കപ്പെടും; സല്‍മാന്‍ ഖാന്‍

ജോജിയെ പ്രശംസിച്ച് അൽഫോൻസ് പുത്രൻ

ബിഗ് ബോസ് മലയാളം സെറ്റിൽ 17 പേർക്ക് കോവിഡെന്ന് തമിഴ് മാധ്യമങ്ങൾ

കോവിഡ് പ്രതിരോധം: സൂചിപ്പേടി മാറ്റി വച്ച് നിക്കി ഗല്‍റാണി വാക്‌സിന്‍ സ്വീകരിച്ചു

നടന്‍ ഉണ്ണി.പി.ദേവിന്റെ ഭാര്യ പ്രിയങ്ക ആത്മഹത്യ ചെയ്ത സംഭവം: പോലീസ് അന്വേഷണം ആരംഭിച്ചു

തന്റെ മാതാപിതാക്കള്‍ നല്ല സുഹൃത്തുക്കളെ പോലെ: ആലിയ കാശ്യപ്

ജയസൂര്യ നായകനാകുന്ന ഈശോ: ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

എന്നെ ഇതൊന്നും ബാധിക്കില്ല; പ്രായം ശരീരത്തില്‍ മാറ്റങ്ങള്‍ വരുത്തും, അവ ഉള്‍ക്കൊള്ളണം-പ്രിയങ്ക ചോപ്ര

'നന്ദനം സിനിമയില്‍ വേലക്കാരിയുടെ വേഷം ചെയ്യാന്‍ മടിച്ച ഒരു നടിയുണ്ടായിരുന്നു'

ജയസൂര്യ, നാദിര്‍ഷ സിനിമ 'ഈശോ'; മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തു

തെലുങ്ക് സംവിധായകനും തിരകഥാകൃത്തുമായ നന്ദ്യാല രവി അന്തരിച്ചു

''ആങ്കറിങ് ഒരിക്കലും എനിക്ക് മടുത്തിട്ടില്ല'': രഞ്ജിനി ഹരിദാസ്

നടന്‍ പി സി ജോര്‍ജ് അന്തരിച്ചു

മകന് പേരിട്ട സന്തോഷം പങ്കുവെച്ച്‌ മണികണ്ഠന്‍ ആചാരി

സിനിമയിലെ രംഗങ്ങള്‍ ലൈംഗിക ദൃശ്യങ്ങള്‍ എന്ന പേരില്‍ പ്രചരിക്കുന്നു; സങ്കടകരമെന്ന് ബിരിയാണിലെ നടന്‍

View More