ന്യൂയോര്‍ക്ക്: ട്രസ്റ്റി ബോര്‍ഡ് ചെയര്മാന് ജോര്‍ജ് ഉമ്മന്റ അധ്യക്ഷതയില്‍
യോങ്കേഴ്സ് പബ്ലിക് ലൈബ്രറി ഹാളില്‍ നടന്ന് വാര്‍ഷിക പൊതുയോഗത്തില്‍ 2015- 2016
ലെ പുതിയ ഭാരവാഹികളെ ഐക്യണ്ഠ്യേന തെരഞ്ഞെടുത്തു.
പ്രമുഖ സാംസകരിക, സമുദായ
മേഖലകളില്‍ സുപരിചിതനായ ഷെവലിയാര്‍ ഇട്ടന്‍ ജോര്‍ജ് പാടിയേടത്ത് പ്രസിഡന്റായും,
സെക്രട്ടറിയായി ജസ്റ്റിസ് ഫോര്‍ ഓള് സംഘടനയുടെ നാഷണല്‍ ചെയര്‍ കൂടിയായ -
തോമസ് കൂവള്ളൂര്‍, വൈസ് പ്രസിഡന്റായി- എം.കെ മാത്യൂസ്, ട്രഷററായി ജോര്‍ജ്
കുട്ടി ഉമ്മന്‍ , ജോയിന്റ് സെക്രട്ടറി- അലക്സ് തോമസ് ജോയിന്റ് ട്രഷറര്‍- ജോയ്
പുളിയനാല്‍ എന്നിവരേയും കൂടാതെ 7 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയേയും പൊതുയോഗം
തെരഞ്ഞെടുത്തു. IAMCY ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച്
കോണ്‍ഗ്രസ്മാന്‍, സെനറ്റര്‍മാര്‍ എന്നിവര്‍ പങ്കെടുത്ത ന്യൂഇയര്‍ പ്രോഗ്രാം
ശ്രദ്ധേയമായി.