ഫിലാഡല്‍ഫിയ: അക്ഷരനഗരിയില്‍ നിന്നും കുടിയേറിപ്പാത്തര്വര് ഫിലാഡല്‍ഫിയ
കേന്ദ്രീകരിച്ച് 10 വര്‍ഷം മുമ്പ് ആരംഭിച്ച വടക്കേ അമേരിക്കയിലെ പ്രമുഖ
ജീവകാരുണ്യസംഘടനകളിലൊന്നായ കോട്ടയം അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗത്തില്‍ വെച്ച്
2012-ലെ പുതിയ ഭാരവാഹികളെ ഏകകണ്ഠ്യേന തെരഞ്ഞെടുത്തു.
ജീമോന്‍ ജോര്‍ജ്
(പ്രസിഡന്റ്), കുര്യന് രാജന് (വൈസ് പ്രസിഡന്റ്), ജോസഫ് മാണി (ജനറല്‍
സെക്രട്ടറി), സാബു ജേക്കബ് (സെക്രട്ടറി), ഏബ്രഹാം ജോസഫ് (ട്രഷറര്‍) എന്നിവരേയും
വിവിധ കമ്മിറ്റികളുടെ കോര്‍ഡിനേറ്റേഴ്സായി സാജന് വര്‍ഗീസ് (ചാരിറ്റി), ബെന്നി
കൊട്ടാരം (പ്രോഗ്രാം), ജെയിംസ് ആന്ത്രയോസ് (പിക്നിക്ക്), ജോബി ജോര്‍ജ്
(പി.ആര്.ഒ) എന്നിവരേയും തെരഞ്ഞെടുത്തു.
കമ്മിറ്റിയംഗങ്ങളായി ജോഷി
കുര്യാക്കോസ്, ജോണ്‍ പി. വര്‍ക്കി, കുര്യാക്കോസ് ഏബ്രഹാം, റോണി വര്‍ഗീസ്, രാജു
കുരുവിള, ജോഷ്വാ മാത്യു, തോമസ് പത്തേരിച്ചിറയില് എന്നിവരേയും തെരഞ്ഞെടുത്തു. സാബു
പാമ്പാടി, ജോസ് പുല്ലുകാട്ട് എന്നിവരാണ് ഓഡിറ്റേഴ്സ്.
അസന്‍ഷന്‍ പള്ളി
ഹാളില്‍ നടന്ന പൊതുയോഗത്തിനുശേഷം ക്രിസ്മസ്- പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി
അസോസിയേഷന് അംഗങ്ങള്‍ പങ്കെടുത്ത വിവിധ കലാപരിപാടികള്‍
നടത്തപ്പെട്ടു.
സ്ഥിരതാമസത്തിനായി കേരളത്തിലേക്ക് മടങ്ങിപ്പോകുന്ന
അസോസിയേഷന്റെ സജീവ പ്രവര്‍ത്തകനായിരുന്ന വര്‍ക്കി പൈലോ- അന്നമ്മ ദമ്പതികള്‍ക്ക്
സ്നേഹോഷ്മളമായ യാത്രയയപ്പു നല്‍കുകയും, പ്രശംസാ ഫലകം നല്കി തദവസരത്തില്‍
ആദരിക്കുകയും ചെയ്തു. കുര്യന് രാജന്, ജോബി ജോര്‍ജ്, ജീമോന്‍ #ോര്‍ജ് പ്രദീപ്
പൈലോ, ജോസഫ് മാണി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. വിഭവസമൃദ്ധമായ
സ്നേഹവിരുന്നോടെ പരിപാടികള്‍ സമാപിച്ചു.
പുതിയ പ്രസിഡന്റായി ചുമതലയേറ്റ
ജീമോന്‍ ജോര്‍ജ് നടത്തിയ നന്ദി പ്രസംഗത്തില്‍ സംഘടനയുടെ പ്രവര്‍ത്തനം വിവിധ
മേഖലകളിലേക്ക് വിപുലപ്പെടുത്തുമെന്നും, കൂടുതല്‍ അംഗങ്ങളെ പങ്കെടുപ്പിക്കുവാന്‍
പരിശ്രമിക്കുമെന്നും ആയതിലേക്ക് ഏവരുടേയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുകയും
ചെയ്തു.
നിയുക്ത പ്രസിഡന്റ് ജീമോന്‍ ജോര്‍ജ് സെന്റ് പീറ്റേഴ്സ് പള്ളി
സെക്രട്ടറി, ട്രൈസ്റ്റേറ്റ് കേരളാ ഫോറം ചെയര്മാന്, കോട്ടയം അസോസിയേഷന്
സെക്രട്ടറി, എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ എന്നീ
മേഖലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
ജനറല്‍ സെക്രട്ടറി ജോസഫ് മാണി ഇന്ത്യന്‍
അമേരിക്കന്‍ കാത്തലിക് അസോസിയേഷന് പ്രസിഡന്റ്, ക്നാനായ കാത്തലിക് അസോസിയേഷന്
പ്രസിഡന്റ്, കോട്ടയം അസോസിയേഷന് വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ സേവനം
അനുഷ്ഠിച്ചിരുന്നു. ട്രഷറര്‍ ഏബ്രഹാം ജോസഫ് സെന്റ് മേരീസ് ക്നാനായ പള്ളി
സെക്രട്ടറി, ട്രസ്റ്റി എന്നീ നിലകളിലും, കോട്ടയം അസോസിയേഷന്റെ വിവിധ തുറകളിലും സജീവ
സാന്നിധ്യമായിരുന്നു.