ഹൂസ്റ്റണ്‍ : റിവര്‍സ്റ്റോണിലെ മലയാളി
സംഘടനയായ ഒരുമയുടെ ഈ വര്‍ഷത്തെ ക്രിസ്മസ് - ന്യൂയര്‍ ആഘോഷം ജനുവരി 14
ശനിയാഴ്ച വൈകുന്നേരം അഞ്ചിന് സെന്റ് തോമസ് ഓര്‍ത്തഡോക്സ് ദേവാലയ
ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെടുമെന്ന് പ്രസിഡന്റ് ജോണ്‍ ബാബു, ജനറല്‍
സെക്രട്ടറി ജോര്‍ജ് തോമസ്, പിആര്‍ഒ പ്രിന്‍സ് ജേക്കബ് എന്നിവര്‍ അറിയിച്ചു.
കുട്ടികളും യുവജനങ്ങളും മുതിര്‍ന്നവരും പങ്കെടുക്കുന്ന നേറ്റിവിറ്റി
സ്കിറ്റ്, കോമഡി സ്കിറ്റ്, നൃത്തങ്ങള്‍ , കാരള്‍ ഗാനങ്ങള്‍ , സിനിമാറ്റിക്
ഡാന്‍സ് തുടങ്ങിയ വിവിധ കലാ - സാംസ്കാരിക പരിപാടികളാല്‍
സമ്പന്നമായിരിക്കും ഈ വര്‍ഷത്തെ ആഘോഷങ്ങള്‍ . ബിജു ആന്റണിയുടെ
നേതൃത്വത്തില്‍ സാനി ഔസേഫ്, റോസ് ജോ, റെയ്ന സുനില്‍ , മഞ്ജു സെബാസ്റ്റിയന്
എന്നിവര്‍ ചേര്‍ന്ന് റിവര്‍സ്റ്റോണിലെ കലാപ്രതിഭകളെ കോര്‍ത്തിണക്കി
കൊണ്ട് ക്രിസ്മസ് - ന്യൂയര്‍ നൃത്ത - സംഗീതസന്ധ്യ ഒരുക്കും.
ബോബി ജോസഫ്, ഷിജു ജോര്‍ജ്, ഷിബു ഫിലിപ് സിപിഎ എന്നിവര്‍ ഫിനാന്‍സ് കോ -
ഓര്‍ഡിനേറ്റേഴ്സ് ആയി പ്രവര്‍ത്തിക്കും. ഷാജി മലയില്‍ , പയസ് ലൂക്കോസ്
എന്നിവര്‍ റവന്യൂ കോ - ഓര്‍ഡിനേറ്റേഴ്സ് ആയും സജി തോമസ് മീഡിയ കോ -
ഓര്‍ഡിനേറ്റര്‍ ആയും പ്രവര്‍ത്തിക്കുന്നു.