വാചകങ്ങള്‍ (കവിത: തമ്പി ആന്റണി)

തമ്പി ആന്റണി Published on 04 May, 2015
 വാചകങ്ങള്‍ (കവിത: തമ്പി ആന്റണി)
വാചകങ്ങള്‍ 
......................................
വാക്കുകള്‍ പോലെതന്നെ  
വളെരെ സൂഷിച്ചില്ലെങ്കില്‍ 
വെറും  പരദൂഷണമാകും  
അതിരു കടക്കാവുന്ന   
പല അപകടങ്ങളും   
നമ്മുടെ  സംസാരങ്ങളില്‍    
മരവിച്ചു കിടക്കുന്നുണ്ടാവും 
അതൊന്നും തൊട്ടുണര്‍ത്താതെ 
ആ ശബ്ദദ കോലാഹലങ്ങളുടെ 
നേര്‍ത്ത നിശബ്ദതയില്‍    
ഒന്നു മിണ്ടാതിരുന്നാല്‍  
ഏത് അപശബ്ദങ്ങളും   
നിശബ്ദമായി നിന്നുപോകും  

നിശബ്ദത 
നിശബ്ദത നില്‍ക്കുന്നതെയില്ല 
നിന്റെ ഉച്ചത്തിലുള്ള നിലവിളികളും 
നീ എന്നും പറയാന്‍ വിതുബുന്ന
നിശാശയനങ്ങളിലെ   
നിന്‍ ചുടു നിശ്വാസങ്ങളും 
നമ്മള്‍ പോലുമറിയാതെ  
നിന്നിലും എന്നിലും അലിഞ്ഞലിഞ്ഞ് 
ഇല്ലാതെയാകുന്നു.

 വാചകങ്ങള്‍ (കവിത: തമ്പി ആന്റണി)
വായനക്കാരൻ 2015-05-04 14:37:51
വാക്കുകൾ കൂടിച്ചേർന്നു  
          വാചകമാകുമ്പോഴും  
ശബ്ദങ്ങൾ ആവർത്തിച്ചു  
          പ്രാസമായ് മാറുമ്പോഴും  
ആശയം പൂർണ്ണതയി- 
          ലെത്താതെ വഴിതെറ്റി  
നിശ്ശബ്ദതയിൽ മുങ്ങി 
          അപ്രത്യക്ഷമാകുന്നു.
വിദ്യാധരൻ 2015-05-04 16:25:08
'കാട്ടാളൻ' കവിയിതു 
                നന്നായി വായിക്കുകിൽ 
കിട്ടിടും അതിൽ നിന്നും 
                 നല്ലൊരു ഉപദേശം 
ശബ്ദ കോലാഹലങ്ങൾ  
                  ഉച്ചത്തിൽ ഉയരുമ്പോൾ 
ശബ്ദങ്ങൾ അടക്കുകിൽ 
                    ശബ്ദങ്ങൾ ഇല്ലാതാകും 
ബുദ്ധിമാൻ മന്ദമായി 
                      പ്രതികരിച്ചീടുന്നു 
ബുദ്ധിയില്ലാത്തോൻ പോയി 
                        കടന്നൽകൂടിളക്കും 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക