ചെണ്ട (കവിത: മഞ്ജുള ശിവദാസ് റിയാദ്)
SAHITHYAM
02-Dec-2017
SAHITHYAM
02-Dec-2017

കണ്ടും കേട്ടുമിരുന്നോളൂ,
ചെണ്ട കണക്കേ കൊണ്ടോളൂ.
കണ്ടവര്‍ കയറിക്കൊട്ടട്ടെ,
മണ്ടന്‍ മട്ടിലിരുന്നോളൂ.
ചെണ്ട കണക്കേ കൊണ്ടോളൂ.
കണ്ടവര്‍ കയറിക്കൊട്ടട്ടെ,
മണ്ടന്‍ മട്ടിലിരുന്നോളൂ.
തണ്ടേറീടാന്‍ തഞ്ചത്തില്‍
മിണ്ടാതങ്ങിനിരിക്കേണം.
തണ്ടെല്ലുള്ളവര്‍ തൊണ്ട തുറന്നാല്‍
തണ്ടും കാട്ടിയിറങ്ങേണം.
വേണ്ടെന്നേ മൊഴിയാകാവൂ,
വേണ്ടതുപോലൊന്നാടേണം.
മണ്ടന്മാരവരുണ്ടല്ലോ
കണ്ടതറിഞ്ഞു കനിഞ്ഞീടാന്‍.
ആണ്ടവപീഠമതേറുംവരെയീ
ക്കണ്ട ജനങ്ങള്‍ കനിയേണം.
ഇണ്ടലതെത്ര സഹിച്ചാലെന്തവര്‍
മിണ്ടാതങ്ങിനെ കൊണ്ടോളും.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments