Image

ചെണ്ട (കവിത: മഞ്ജുള ശിവദാസ് റിയാദ്)

Published on 02 December, 2017
ചെണ്ട (കവിത: മഞ്ജുള ശിവദാസ് റിയാദ്)
കണ്ടും കേട്ടുമിരുന്നോളൂ,
ചെണ്ട കണക്കേ കൊണ്ടോളൂ.
കണ്ടവര്‍ കയറിക്കൊട്ടട്ടെ,
മണ്ടന്‍ മട്ടിലിരുന്നോളൂ.

തണ്ടേറീടാന്‍ തഞ്ചത്തില്‍
മിണ്ടാതങ്ങിനിരിക്കേണം.
തണ്ടെല്ലുള്ളവര്‍ തൊണ്ട തുറന്നാല്‍
തണ്ടും കാട്ടിയിറങ്ങേണം.

വേണ്ടെന്നേ മൊഴിയാകാവൂ,
വേണ്ടതുപോലൊന്നാടേണം.
മണ്ടന്മാരവരുണ്ടല്ലോ
കണ്ടതറിഞ്ഞു കനിഞ്ഞീടാന്‍.

ആണ്ടവപീഠമതേറുംവരെയീ
ക്കണ്ട ജനങ്ങള്‍ കനിയേണം.
ഇണ്ടലതെത്ര സഹിച്ചാലെന്തവര്‍
മിണ്ടാതങ്ങിനെ കൊണ്ടോളും.
Join WhatsApp News
വിദ്യാധരൻ 2017-12-02 23:01:39
തട്ടും മുട്ടും ചെണ്ടയ്ക്ക്, 
പട്ടും വളയും മാരാർക്ക്
മണ്ടന്മാരെ കണ്ടാലുടനെ 
കണ്ടില്ലെന്ന് നടിക്കേണം  
തണ്ടന്മാരെ കൊണ്ടോ
ചെണ്ട കൊട്ടിയ്‌ക്കേണം  
വായറിയാതെ പറഞ്ഞാൽ 
ചെവിയറിയാതെ കൊള്ളാം
കാതറിയാതെ തുപ്പിയാൽ 
ചെള്ള അറിയാതെകൊള്ളും
വിളയും വിത്തു 
മുളയിൽ അറിയാം
സൂചി പൊയ വഴിക്കെ
നൂലും പൊകും
എന്തിനാ കുട്ടി ഞങ്ങളെ തല്ലുന്നേ ?
ഞങ്ങള് നന്നാകില്ല! 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക