Image

ചര്‍ച്ച് ട്രസ്റ്റ് ബില്ലു പാസാക്കാന്‍ ലക്ഷം ക്രൈസ്തവരുടെ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് കെസിആര്‍എം നോര്‍ത്ത് അമേരിക്കയുടെ പിന്തുണ

ചാക്കോ കളരിക്കല്‍ Published on 24 November, 2019
ചര്‍ച്ച് ട്രസ്റ്റ് ബില്ലു പാസാക്കാന്‍ ലക്ഷം ക്രൈസ്തവരുടെ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് കെസിആര്‍എം നോര്‍ത്ത് അമേരിക്കയുടെ പിന്തുണ
കെസിആര്‍എം നോര്‍ത് അമേരിക്ക (KCRMNA) നവംബര്‍ 06, 2019 ബുധനാഴ്ച് സംഘടിപ്പിച്ച ടെലികോണ്‍ഫെറന്‍സില്‍ ആള്‍ കേരള ചര്‍ച്ച് ആക്ട് ആക്ഷന്‍ കൗണ്‍സിലിന്‍റെ (AKCAAC) ആഭിമുഖ്യത്തില്‍ നവംബര്‍ 27, 2019ല്‍ ലക്ഷംപേര്‍ പങ്കെടുക്കുന്ന തിരുവനന്തപുരം സെക്രട്ടേറിയറ്റ് മാര്‍ച്ചും ധര്‍ണയും  വിജയിപ്പിക്കുന്നതിനുവേണ്ടിഎല്ലാവിധ സഹായസഹകരണങ്ങളും വാഗ്ദാനം ചെയ്തിരുന്നു. കൂടാതെ, കെസിആര്‍എം നോര്‍ത് അമേരിക്കയുടെ ട്രെഷറര്‍ ശ്രീ ജോര്‍ജ് നെടുവേലില്‍, ടെലികോണ്‍ഫെറന്‍സ് മോഡറേറ്റര്‍ ശ്രീ എ സി ജോര്‍ജ് തുടങ്ങിയവര്‍ കെസിആര്‍എം നോര്‍ത് അമേരിക്കയെ പ്രതിനിധീകരിച്ച് സമ്മേളനത്തില്‍ സംബന്ധിക്കുന്നതുമാണ്.

സഭാസ്വത്തുക്കള്‍ ഇന്ന് ഭരിക്കുന്നതും കൈകാര്യം ചെയ്യുന്നതും മെത്രാന്മാരും വൈദികരുമാണ്. അല്മായപ്രതിനിധികള്‍ പൊതുയോഗത്തിലോ പാരീഷ് കൗണ്‍സിലിലോപങ്കെടുത്താലും അവര്‍ക്ക് തീരുമാനമെടുക്കാനുള്ള അധികാരമില്ല; ഉപദേശകാവകാശമേയുള്ളു. അതിന്‍റെ ഫലമായിപല ക്രിസ്ത്യന്‍ സഭകളിലും ഈ അടുത്ത കാലത്ത് അനധികൃതവും തട്ടിപ്പ് നിറഞ്ഞതുമായ ഭൂമി ക്രയവിക്രയങ്ങളും സാമ്പത്തിക തിരിമറികളും നടക്കുകയുണ്ടായി.പത്തു വര്‍ഷങ്ങള്‍ക്കു മുന്‍പ് കേരള നിയമ പരിഷ്കരണ കമ്മീഷന്‍ ക്രിസ്ത്യന്‍ സഭകളുടെ സ്വത്തു ഭരിക്കുന്നതിന് ഒരു ഡ്രാഫ്റ്റ് ചര്‍ച്ച് ട്രസ്റ്റ് ബില്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. മാറിമാറിവരുന്ന സര്‍ക്കാരുകള്‍ നാളിതുവരെ ആയിട്ടും ആ കരടുബില്ല് നിയമസഭയില്‍ കൊണ്ടുവന്ന് പാസാക്കാന്‍ തുനിഞ്ഞിട്ടില്ല. മറ്റ് മതവിശ്വാസികള്‍ക്ക് അവരുടെ സ്വത്തുക്കള്‍ ഭരിക്കാന്‍ നിയമം നിലവില്‍ ഉണ്ടായിരിക്കുകയും ഇന്ത്യന്‍ ഭരണഘടന എല്ലാ മതക്കാരുടെയും സ്വത്തു ഭരിക്കാന്‍ നിയമം ഉണ്ടാക്കണമെന്ന് അനുശാസിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ എന്തുകൊണ്ട് ക്രിസ്ത്യന്‍ സമുദായത്തോട് സര്‍ക്കാര്‍ വിവേചനാപരമായി പെരുമാറുന്നു എന്ന ചോദ്യം വളരെ പ്രസക്തമാണ്.പുരോഹിതരെ ഭരമേല്പിച്ചിരിക്കുന്ന ചുമതല വചന ശുശ്രൂഷയും കൂദാശാ പാരികര്‍മങ്ങള്‍ തുടങ്ങിയ ആദ്ധ്യാത്മിക ശുശ്രൂഷകളുമാണ്. പള്ളികളുടെ ഭൗതിക വസ്തുക്കളുടെ നടത്തിപ്പ് അല്മായരുടെ ചുമതലയാണ്. അത് സുവിശേഷാധിഷ്ഠിതവും (നടപടി പുസ്തകം ആറാം അദ്ധ്യായം കാണുക) മാര്‍തോമാ ക്രിസ്ത്യാനികളുടെ പാരമ്പര്യവുമാണ്. മേല്പറഞ്ഞ രണ്ടു ചുമതലകളും മുന്‍കാലങ്ങളില്‍ ദേശത്തുപട്ടക്കാരും ഇടവകാംഗങ്ങളായ അല്‌മേനികളും ഒത്തൊരുമിച്ച് വളരെഭംഗിയായി നടത്തിയിരുന്നു.ക്രിസ്ത്യാനികളുടെ പള്ളിസ്വത്തുഭരണത്തില്‍റോമിലെ കാനോന്‍ നിയമം ബാധകമാക്കിയ അന്നുമുതല്‍ ദൈവജനത്തിന്‍റെ കൂട്ടായ്മ (Communtiy of the people of God) എന്ന അവസ്ഥ മാറി. ഇപ്പോള്‍ പുരോഹിത സമുന്നത വര്‍ഗവും അല്‌മേനി അടിമവര്‍ഗവുമെന്ന രണ്ടു തട്ടാണ് സഭയിലുള്ളത്. ഉദ്യോഗസ്ഥാധിപത്യമുള്ള വമ്പിച്ച ഒരു സംഘടനയാണ്, സഭഇന്ന്. യേശുവിന്‍റെ സ്‌നേഹസന്ദേശമായിരുന്നു ആദിമസഭ ഉള്‍ക്കൊണ്ടത്. എന്നാല്‍ ഇപ്പോഴത്തെ സഭാമേലധികാരികള്‍ക്ക് പീലാത്തോസിനെപ്പോലെ "എന്താണ് സത്യം?" എന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നില്ല. കര്‍ത്താവിന്‍റെ ശിഷ്യന്മാരായിരുന്ന അപ്പോസ്തലന്മാരില്‍നിന്നും ഇന്നത്തെ ഇടയന്മാര്‍ എത്രയോ അകന്നുപോയി!

പള്ളിസ്വത്തുഭരണകാര്യങ്ങളില്‍ കടിഞ്ഞാണില്ലാതെ ഓടുന്ന അധികാരികളെ നിലയ്ക്കുനിര്‍ത്താന്‍ ചര്‍ച്ച് ട്രസ്റ്റ് ബില്‍ പാസായി നടപ്പില്‍ വന്നേ തീരൂ."പള്ളിവക ആസ്തികള്‍ നോക്കിനടത്താന്‍ കത്തോലിക്കാസഭയ്ക്ക് സുദൃഢമായ നിയമ വ്യവസ്ഥ" നിലവിലുണ്ടെന്നാണ് വര്‍ക്കി വിതയത്തില്‍ മെത്രാപ്പോലീത്ത ഒരിക്കല്‍ അഭിപ്രായപ്പെട്ടത്. ആ എറണാകുളംഅങ്കമാലി അതിരൂപതയിലാണ് ഈ അടുത്ത കാലത്ത്ഭൂമികുംഭകോണം നടന്നതെന്നോര്‍ക്കണം. "സുദൃഢമായ നിയമ വ്യവസ്ഥ" എതിലെ പോയി? കേന്ദ്ര നിയമസഭയോ സംസ്ഥാന നിയമസഭയോ പാസാക്കുന്ന നിയമങ്ങളാണ് ഇന്ത്യന്‍ പൗരന്മാരെ ബാധിക്കുന്ന നിയമങ്ങള്‍ എന്ന് എല്ലാവര്‍ക്കും അറിയാം. അപ്പോള്‍ ഇന്ത്യയിലെ ക്രിസ്ത്യാനികളുടെ സ്വത്തു ഭരിക്കുന്നതിനുള്ള നിയമം ഇന്ത്യയിലുള്ള ജനപ്രതിനിധി സഭയാണ് ഉണ്ടാക്കേണ്ടത്. പൊതു മുതല്‍ സത്യസന്ധമായിട്ടാണ് ഭരിക്കപ്പെടുന്നത് എന്ന് ഉറപ്പുവരുത്താനാണ് നിയമം; മറിച്ച്, പാംബ്‌ളാനി മെത്രാന്‍ കള്ളം പ്രചരിപ്പിക്കുന്നതുപോലെ പള്ളിസ്വത്തുമുഴുവന്‍ സര്‍ക്കാരിനെ ഏല്പിക്കുകയല്ല. നിര്‍ദ്ദേശിച്ചിരിക്കുന്ന ചര്‍ച്ച് ട്രസ്റ്റ് ബില്ലിന്‍റെ ലിങ്ക് ഇവിടെ ചേര്‍ക്കുന്നു: https://1drv.ms/b/s!ArEfEAVOW_h4jBNXd8KTBhwyIFCM ക്രിസ്ത്യാനികളുടെ സ്വത്തു ഭരിക്കുന്ന ഏകാധിപതികളായ മെത്രാന്മാരുടെ വാക്കുകള്‍കേള്‍ക്കാതെ നിങ്ങള്‍തന്നെ ബില്ലു വായിച്ച് സത്യം മനസിലാക്കുക.

ക്രിസ്ത്യന്‍ ചര്‍ച്ച് ട്രസ്റ്റ് ബില്‍ ക്രിസ്ത്യാനികളുടെ ഭൗതിക സ്വത്തുഭരണത്തെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണായകമായ ഒരു നിയമമാണ്.സഭയെ സംരക്ഷിക്കുന്നതിനുള്ള ഏക മാര്‍ഗ്മാണത്. അക്കാരണത്താല്‍ത്തന്നെ നവംബര്‍ 27, 2019ല്‍ ലക്ഷംപേര്‍ പങ്കെടുക്കുന്ന തിരുവനന്തപുരം സെക്രട്ടേറിയറ്റ് മാര്‍ച്ചും ധര്‍ണയും വിജയിപ്പിക്കാന്‍ നാം കടപ്പെട്ടവരുമാണ്. വടക്കെ അമേരിക്കയിലെ നവോത്ഥാന സംഘടനയായ കെസിആര്‍എം നോര്‍ത് അമേരിക്ക (KCRMNA),കേരളത്തിലെ ഞങ്ങളുടെ ക്രിസ്തീയ സഹോദരങ്ങളുടെ നീതിക്കുവേണ്ടിയുള്ള ഈ പോരാട്ടത്തില്‍ പങ്കുചേരുകയും വിജയം ആശംസിക്കുകയും ചെയ്യുന്നു.
Join WhatsApp News
യേശു വരാന്‍ താമസിക്കും 2019-11-25 08:46:53
റിപ്പപ്ലിക്കൻ പാർട്ടി ഇന്ന് ഒരു ക്രൈം കൾട്ട് ആണ്,  അവരുടെ ലീഡർ ട്രൂമ്പും,  അതിലെ തിവ്രവാദികൾ -ട്രൂമ്പിസ്റ്റുകൾ- ട്രൂമ്പിനെ കൾട്ട് നേതാവിനെ പോലെ ആരാധിക്കുന്നു. 
ഇവരിലെ ചില ക്രിസ്റ്റൻ ഭ്രാന്തന്മാർ ഇയാളെ യേസുവിന്റെ രണ്ടാമത്തെ വരവിനു വഴി ഒരുക്കുന്നവൻ എന്ന് കരുതുന്നു, യേശു ഉടൻ വരും, അവരെയെല്ലാം ഉടലോടെ മേലോട്ട് പൊക്കി കൊണ്ട് പോകും എന്നും കരുതുന്നു. ഹൌസ് കമ്മറ്റിയുടെ അനേഷണം കാരണം രണ്ടാമത്തെ വരവ് താമസിക്കുന്നു എന്ന് ആണ് ഇവരിലെ  തീവ്ര വാദികൾ കരുതുന്നത്.
*- ട്രൂമ്പ് ഓർഗ് എന്ന കള്ള തട്ടിപ്പ് കമ്പനിയുടെ സാമ്പത്തിക കണക്കുകൾ മന്ഹാട്ടൻ ഡിസ്ട്രിക് അറ്റോർണി പരിശോധിക്കുന്നു.
*-വൈറ്റ് ഹൗസിൽ നിറയെ രാജ്യ ദ്രോഹി പെരുച്ചാഴികൾ, ഇവരുടെ മാളങ്ങൾ അങ്ങ് ക്രെംലിൻ  വരെ. മുളവാനി ഉടനെ അടി വില്ലിൽ വീഴും, പുറകെ ട്രൂമ്പും, 
*- അഫ്ഗാനിസ്ഥാനിലെ പെൺ കുട്ടികളെ വെടിവെച്ചു കൊന്ന ഫിസ്‌ജെ റാൾഡ് എന്ന നേവിസീൽ യുദ്ധ കുറ്റവാളിയാണ്. അയാൾക്ക്‌ എതിരെ നിയമ നടപടി എടുത്ത നേവി സെക്രട്ടറിയെ ഫയർ ചെയിതു.
*-  ട്രൂമ്പ് ആണ് ' തിരഞ്ഞെടുക്കപെട്ടവൻ' എന്ന് തലയിൽ ആൾ താമസം ഇല്ലാത്ത റിക് പെറി. അത് ശരി തന്നെ. തിരഞ്ഞെടുത്തത്  പൂട്ടിൻ ആണെന്ന് മാത്രം.
*- അവസാനം ട്രൂമ്പും റഷ്യൻ മാഫിയായും തമ്മിലുള്ള ബന്ധം  ന്യൂയോർക് ടൈംസ് സമ്മതിച്ചു.
*- പ്രിൻസ് ആൻഡ്രുവിനെ റാണി തരം താഴ്ത്തി, അറുപതാം പിറന്നാളിന്റെ പാർട്ടിയും റദ്ദ് ചെയിതു. മരിച്ച എപ്പിസ്റ്റയിനും കൊച്ചു പെൺകുട്ടികളും തമ്മിൽ ഉണ്ടായ അവിഹിത ബന്ധങ്ങൾ നിമിത്തം.
*- ഒക്ടോബർ 26 നുശേഷം ട്രൂമ്പ് ഗോൾഫ് കളി നിർത്തി, ഹോസ്പിറ്റലിൽ പെട്ടെന്ന് കൊണ്ടുപോയി, ഓവൽ ഓഫീസിൽ നിന്നും പ്രൈവറ്റ് മുറിയിലേക്കും മാറി. ടിക് റ്റെ റ്റ് ഴ്സ്‌  ഇങ്ങനെ കൊച്ചു മാളങ്ങളിൽ ആണ് അവസാനിക്കുന്നത്.
*- ട്രൂമ്പിന്റെ പപ്പറ്റ് ആയി ലിൻസി ഗ്രഹാം അധപതിച്ചു.
*- സാറ ഹക്കബിയെ നുണച്ചി എന്ന് വിളിക്കരുത് എന്ന് അവർ ആവശ്യപ്പെട്ടു.  ഏറ്റവും കൂടുതൽ നുണ പറഞ്ഞവരിൽ രണ്ടാം സ്ഥാനം ആണ് സാറാ ക്കുള്ളത് . ഒന്നാം സ്ഥാനം ആർക്കു എന്ന് അറിയാമല്ലോ. സാറ രാജി വെച്ചില്ലായിരുന്നു എങ്കിൽ  ഒന്നാം സ്ഥാനത്തിന് മല്സരിക്കാമായിരുന്നു.   
keep on rocking 2019-11-25 11:24:40
vidyadharan is rocking !
യേശു 2019-11-25 10:32:02
'അറിയുന്നില്ലിവർ ചെയ്യുന്നെതെന്താണെന്ന് '
അറിവുള്ളോരത്‌ ക്ഷമിച്ചീടേണം 
ഒരു പുതിയാകാശോം പുതിയ ഭൂമീം 
ഒരിക്കൽ ഞാൻ സ്വപ്‌നം കണ്ടിരുന്നു
പരസ്പരം മനുഷ്യർ സ്നേഹിച്ചിടുകിൽ 
വരുത്തുവാൻ സാദ്ധ്യമാണാ സ്വപ്നം  ഭൂവിൽ 
എന്നാൽ മനുഷ്യന്റെ തലമണ്ടയ്ക്കുള്ളിൽ 
വന്നൊരു ചേര ഇഴഞ്ഞു കേറി 
അന്നുതൊട്ടവന്റെ ഉള്ളിൽ മുഴുവൻ 
കുന്നുകൂടി കുശുമ്പ് കുന്നായ്മയും 
ഏതൻ തോട്ടത്തിൽ പ്രശ്നമായി 
ആദാമിനെ ഹവ്വ തല്ലി (ള്ളി) പുറത്തിറക്കി 
ചിരിച്ചുള്ളിൽ പാമ്പ് ഊറി ഒന്ന് 
ഒരു ചെറു ആപ്പിൾ കടിച്ചു കൊണ്ട് 
കാലങ്ങൾ മുന്നോട്ട് പോയി വേഗം 
കോലാഹലം മനുഷ്യനിൽ പടർന്നു കേറി 
കാരുണ്യം കരുണ സ്നേഹം ദയ നിറഞ്ഞ 
ഒരു പുതിയ ഭൂമി ഞാൻ സ്വപ്നം കണ്ടു
ഇവനാണ് സാക്ഷാൽ ദൈവപുത്രൻ 
അവരെല്ലാം ഉച്ചത്തിൽ വിളിച്ചു കൂവി 
'കർത്താവേ നീയാണെന്റെ നാഥൻ '
ഭർത്താവില്ലാത്തൊരുത്തി വിളിച്ചലറി 
കാലങ്ങൾ വീണ്ടും കുതിച്ചു നീങ്ങി 
കോലാഹലം നാട്ടിൽ പടർന്നു കേറി 
എന്നെ ഒരിക്കൽ രാജാവാക്കിയവന്മാർ 
ഒന്നിച്ചു കൂടിയെന്നെ നിഗ്രഹിക്കാൻ 
ഇല്ലാത്ത കഥകൾ മെനെഞ്ഞെടുത്തു 
പൊല്ലാപ്പയി നാട്ടിൽ ബഹളമായി 
ട്രമ്പ് കള്ളം പറഞ്ഞു പരത്തുംപോലെ 
അമ്പോ!  അവന്മാരും നുണപറഞ്ഞു 
മേരി മഗ്നല എന്റെ രഹസ്യ  
ഭാര്യയാണെന്നവർ പറഞ്ഞു പരത്തിയവർ 
അന്നത്തെ റിപ്പബ്ലിക്കൻ ജൂദാസിനെ 
ചെന്നവർ പിരികേറ്റി നുണപറഞ്ഞ് 
മെയ്യനങ്ങി പണി ചെയ്യാത്ത കള്ളനാ  
കയ്യഫാസ് പുരോഹിതനും കൂട്ടുനിന്നു 
എന്തിന് പറയുന്നു കഥ ചുരുക്കിടാം ഞാൻ 
അന്ധിക്ക് അവരെന്നെ കൊന്നു കുരിശിലേറ്റി .
അന്നത്തെപോലെ ഇന്നും ഭൂവിൽ  
ഒന്നാണ് മതവും രാഷ്ട്രീയവും.
കൊണ്ടു നടക്കുന്നു പണ്ടേപ്പോലെയവർ 
മണ്ടന്മാരാക്കി ജനത്തെ മുഴുവൻ 
കഴുതയാം അവരുടെ മുതുകിലേറി 
കൊഴുത്ത തടിച്ച ഇവന്മാർ യാത്ര ചെയ്‌വൂ .
പറ്റാം  ഏത് പോലീസുകാരനും  ഒരബദ്ധം 
പറ്റില്ല എനിക്കാ അബദ്ധം ഒരിക്കൽ കൂടി 
വരും ഞാൻ ഒരിക്കൽ കൂടി നിന്നെയൊക്ക 
ശരിയാക്കാൻ 'മദ്ധ്യകാശം' വരെ അന്ന് 

(രണ്ടാം വരവിൽ യേശു മദ്ധ്യാകാശം വരെ 
വരുമെന്ന് ബൈബിൾ പറയുന്നു . ഇതിലെ 
കഥയും കഥാപാത്രങ്ങളും സാങ്കൽപ്പികം മാത്രം 
യേശു പറഞ്ഞതനുസരിച്ച് ഇതെഴുതിയത് 
വിദ്യാധരൻ )

 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക