Image

തമിഴ്നാട് ഇതേ രീതി അടുത്ത വര്‍ഷം അനുകരിക്കും', കെജ്രിവാളിനെ പ്രശംസിച്ച് കമല്‍ഹാസന്‍

Published on 11 February, 2020
തമിഴ്നാട് ഇതേ രീതി അടുത്ത വര്‍ഷം അനുകരിക്കും', കെജ്രിവാളിനെ പ്രശംസിച്ച് കമല്‍ഹാസന്‍

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി മൂന്നാം തവണയും വിജയിച്ച അരവിന്ദ് കെജ്രിവാളിനെ പ്രശംസിച്ച് കമല്‍ഹാസന്‍. ഡല്‍ഹിയിലെ ധര്‍മബോധമുള്ള ജനത പുരോഗമന രാഷ്ട്രീയത്തെ വരവേറ്റു തുടങ്ങിയെന്നും തമിഴ്നാട് ഈ മാതൃക അടുത്ത വര്‍ഷം സ്വീകരിക്കുമെന്നും കമല്‍ഹാസന്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.

ഡല്‍ഹിയില്‍ മൂന്നാമതും ജയിച്ച താങ്കള്‍ക്ക് എന്റെ അഭിനന്ദനങ്ങള്‍... ഡല്‍ഹിയിലെ ധര്‍മബോധമുള്ള ജനത പുരോഗമന രാഷ്ട്രീയത്തെ ആശ്ലേഷിക്കുന്നു.. എ എപിക്ക് വോട്ട് ചെയ്ത് വിജയിപ്പിച്ച് വഴി കാട്ടുന്നു.. തമിഴ്നാട് ഇതേ രീതി അടുത്ത വര്‍ഷം അനുകരിക്കും...സത്യസന്ധതയ്ക്കും വളര്‍ച്ചയ്ക്കുമായി പടനയിക്കാം.' കമല്‍ഹാസന്‍ ട്വിറ്ററിലും ഫെയ്സ്ബുക്കിലും കുറിച്ചു. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക