Image

പിണറായിയെ 'ഡോണ്‍' എന്നാണ്​ വിളിക്കേണ്ടത്​ -കെ.എം. ഷാജി എം.എല്‍.എ

Published on 08 July, 2020
പിണറായിയെ 'ഡോണ്‍' എന്നാണ്​ വിളിക്കേണ്ടത്​ -കെ.എം. ഷാജി എം.എല്‍.എ
കണ്ണൂര്‍: പിണറായി വിജയനെ മുഖ്യമന്ത്രിയെന്നല്ല ഡോണ്‍ എന്നാണ് വിളിക്കേണ്ടതെന്ന്​ കെ.എം. ഷാജി എം.എല്‍.എ. സ്വര്‍ണ്ണക്കള്ളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്​ എവിടെ ഉണ്ടെന്ന് മുഖ്യമന്ത്രിക്ക് കൃത്യമായി അറിയാം. അവരെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫിസാണെന്നും അതിനാലാണ് ഇത്രയേറെ തിരച്ചില്‍ നടത്തിയിട്ടും കണ്ടുപിടിക്കാന്‍ സാധിക്കാത്തതെന്നും ഷാജി ആരോപിച്ചു.

 ആയുധം കടത്തി ശീലമുള്ള മുഖ്യമന്ത്രി ഭരിക്കുന്ന സസ്ഥാനത്ത് സ്വര്‍ണക്കടത്ത് ഒട്ടും അതിശയോക്തിയുള്ള കാര്യമല്ല. സ്വപ്​ന പദ്ധതികള്‍ എന്ന്​ മുഖ്യമന്ത്രി പറയുന്നത്​ ഇതാണെന്ന്​ ഇപ്പോഴാണ്​ മനസ്സിലായത്​,ഷാജി ആരോപിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക